0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 1.6K

ക്യാബിനിൽ നിന്ന് ഞങ്ങൾക്കരിലേയ്ക്ക് വന്നിട്ട് പറഞ്ഞു:
"നിങ്ങൾ രണ്ടാളും സ്പെഷ്യൽ ഗെസ്റ്റുകളണെന്നാണ് വിനോദ് സാർ പറഞ്ഞത്. അതുകൊണ്ട് നിങ്ങളെ കാര്യമായി നോക്കി കൊള്ളാൻ പറഞ്ഞാണ് പുള്ളി പോയത്. നാളെ രാവിലെ കക്ഷി നിങ്ങളെ വന്ന് കാണുമെന്ന കാര്യം എന്നോട് പറഞ്ഞേൽപ്പിച്ചാണ് പുളളി പോയത്. കോട്ടെജ് ഞാൻ കാണിച്ചു തരാം"
അവൻ ഞങ്ങൾക്കു മുൻപിൽ നടന്നു.

കോട്ടെജ് എത്തിയപ്പോൾ അവൻ കൈയ്യിലുള്ള ചിപ്പ് പതിപ്പിച്ച കാർഡ് വച്ച് ഡോർ ഓപ്പൺ ചെയ്തു തന്നിട്ട് കാർഡ് എന്റെ കൈയ്യിൽ തന്ന ശേഷം അനുവിനെ ഒന്ന് പാളി നോക്കിയിട്ട് നടന്ന് നീങ്ങി. കോട്ടേജിന്റെ അകത്ത് കയറിയ ഞങ്ങൾ ഡോർ ലോക്ക് ചെയ്തിട്ട് ലൈറ്റിന്റെ സ്വിച് ഒരു വിധം കണ്ടു പിടിച്ച് ലൈറ്റ് എല്ലാം ഓൺ ചെയ്തു. ശേഷം ബെഡ് റൂമിലോട്ട് നടന്നു നല്ല പോഷ് സെറ്റപ്പുള്ള ഫർണീഷ്ഡ് കോട്ടെജ് ആണ് ഞങ്ങളുടെത്.
ഒരു കൊച്ചു വീടാണെന്ന് പറയുന്നതാകും ശരി. മുകളിലൊക്കെ വെള്ള നിറത്തിൽ ജിപ്സം വർക്ക് ചെയ്ത് അതിൽ എൽ.ഇ.ഡി ലൈറ്റാണ് മൊത്തം ഘടിപ്പിച്ചിരിക്കുന്നത്. ബെഡ് റൂമിൽ എത്തിയ ഞങ്ങൾ കൈയ്യിലുണ്ടായിരുന്ന സാധനങ്ങൾ ഒക്കെ താഴെ ഒരു മൂലയിൽ വെച്ചിട്ട് നല്ല ക്ഷീണം കാരണം ഇട്ടിരുന്ന ഡ്രസ്സ് പോലും മാറ്റാതെ റൂമിലെ വലിയ ഡബിൾ കോട്ട് കട്ടിലിൽ ഞങ്ങൾ രണ്ടാളും കേറി കിടന്നു. ഞാൻ അനു വിനോട് ചിരിച്ച് കൊണ്ടു പറഞ്ഞു "ആ റിസ്പ്ഷനിലെ പയ്യന് അനുകുട്ടിയെ ബോധിച്ചെന്ന് തോന്നുന്നുണ്ടല്ലോ നിന്നെ അവൻ ഇടം കണ്ണിട്ട് നോക്കി കൊണ്ടിരുന്നത് ഞാൻ കണ്ടു"
"ചുമ്മാ നോക്കട്ടെന്ന്" പെണ്ണ് തളർന്ന സ്വരത്തിൽ പറഞ്ഞു.
സാധാരണ

💬 Comments

View all comments