Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
"സാരമില്ല കൃഷ്ണേട്ടാ ന്ന്" പറഞ്ഞു.
എന്റെ കൈ വിട്ടു നീങ്ങിയ കൃഷ്ണേട്ടൻ അവിടെ അടി കൊണ്ട് അവശനായി ഇരിക്കുന്ന സംഗീതിന്റെ മുടിയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചിട്ട് "കുടുംബത്തിനെ നാണം കെടുത്താനുണ്ടായവനെ പോടാ ഇവിടുന്ന്" പുള്ളി അവനെ തള്ളി അവിടെ നിന്ന് പുറത്തേയ്ക്കു കൊണ്ടു പോയി എല്ലാവരും ആ കാഴ്ച തന്നെ നോക്കി കൊണ്ടിരുന്നു. പിന്നെയും അവിടെ നിന്ന് പോകാതെ തമ്പടിച്ചു നിന്ന സംഗീതിന്റെ കൂട്ടുകാരെ നിയാസും അമൃതും കൂടെ ഉന്തി തള്ളി ഗേറ്റിന് പുറത്താക്കി.
" ഇവിടെ കൂടി നിൽക്കുന്ന നാട്ടുകാരൊക്കെ ഒന്ന് പിരിഞ്ഞ് പോയെ, ഇവിടുത്തെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കി കൊളളാം"Ci ടോമി ഉറക്കെ വിളിച്ചു പറഞ്ഞതോടെ നാട്ടുകാരും പതിയെ ഓരോരോ അടക്കം പറച്ചിലുമായി പതിയെ സ്ഥലം വിട്ടു.
"ഗോപാലേട്ടാ അനുരാധയെയും കൊണ്ട് അകത്തേയ്ക്ക് വന്നെ
നമ്മുക്ക് ഇതൊന്നു സംസാരിച്ച് തീർക്കാനുണ്ട്" ടോമി അങ്കിൾ ഗാംഭീര്യത്തിൽ പറഞ്ഞതോടെ മടിച്ചു മടിച്ചാണെങ്കിലും ഗോപാലൻ അങ്കിൾ മുറ്റത്ത് നിന്നും അകത്തേയ്ക്ക് കയറി തൊട്ടു പിറകിൽ അനുവും. വീടിന്റെ ഉമ്മറത്ത് കേറിയ അനു അവിടെ ചാരുപടിയിൽ ഇരുന്ന എന്റെ അടുത്ത് വന്നിട്ട് " എന്തേലും പറ്റിയോ ആദിയെന്ന് " ചോദിച്ച് എന്റെ മുഖത്ത് രണ്ട് കൈയ്യും ചേർത്ത് പിടിച്ചു.
ഞാൻ ഒന്നുമില്ലെന്ന അർഥത്തിൽ ചുമൽ കുലുക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി.
എന്റെ അടുത്ത് അനു വന്ന് നിൽക്കുന്നത് കണ്ട് ദേഷ്യം വന്ന ഗോപാൽ അങ്കിൾ അകത്ത് നിന്ന് പാഞ്ഞ് വന്ന് "ഇങ്ങട് വാടീ " ന്ന് പറഞ്ഞ് ദേഷ്യത്തിൽ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് അകത്തേയ്ക്കു കൊണ്ടു പോയി. പോകുന്ന പോക്കിൽ പുള്ളി എന്നെ കലിപ്പിൽ ഒന്ന് നോക്കിയാണ് പോയത്.
പുറത്ത് സിറ്റൗട്ടിൽ അമൃതിന്റെയും നിയാസിന്റെയും ഒപ്പം ഇരുന്നിരുന്ന എന്നെ അകത്തേയ്ക്ക് വിളിക്കാനായി വന്നത് അഞ്ജുവാണ് "നിങ്ങളെ മൂന്നാളെയും ടോമി അങ്കിൾ അകത്തേയ്ക്ക് വിളിക്കുന്നൂന്ന്" പറഞ്ഞിട്ട് അവൾ മുഖം വീർപ്പിച്ച് അകത്തേക്ക് പോയി.
അകത്തെ സ്വീകരണ മുറിയിലെത്തിയ ഞാൻ കാണുന്നത് സ്വീകരണ മുറിയിലെ വലിയ സോഫയിൽ Ci ടോമിയും അച്ഛനും ഒരുമിച്ച് ഇരിക്കുന്നതാണ്. ഗോപാൽ അങ്കിൾ സിംഗിൾ സെറ്റിയിൽ മ്ലാനത നിറഞ്ഞ മുഖത്തോടെ ഇരുപ്പുണ്ട്. അനു ഗോപാൽ അങ്കിൾ ഇരിക്കുന്ന സെറ്റിയുടെ പിറകിൽ പേടിച്ചരണ്ട മുഖവുമായി നിൽപ്പുണ്ട്. അഞ്ജു അമ്മയുടെ കൈയിൽ പിടിച്ച് ആ റൂമിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
അകത്തേയ്ക്ക് എത്തിയ ഞങ്ങൾ 3 പേരും ആ റൂമിൽ സോഫയുടെ അടുത്ത് തന്നെ
💬 Comments
View all comments