0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 612

കിടപ്പുണ്ടായിരുന്ന ദിവാൻ കോട്ടിൽ അവർക്ക് അഭിമുഖമായി പോയി ഇരുന്നു.
ഞാൻ വന്ന് ഇരുന്നതോടെ Ci ടോമി പറഞ്ഞ് തുടങ്ങി.

"എന്നതായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. ഇനി 2 കുടുംബങ്ങളുടെയും സ്റ്റാന്റ് എന്താണ് ഈ വിഷയത്തിലെന്ന് പറ" പുള്ളി പറഞ്ഞ് നിറുത്തി.
അത്രേം നേരം സോഫയിൽ മുഖം കുനിച്ചിരുന്ന ഗോപാൽ അങ്കിൾ തലയുയർത്തിയിട്ട് " ഞങ്ങൾക്ക് ഈ ബന്ധത്തിൽ താൽപര്യമില്ല, ഇവന് അതിനുള്ള പക്വതയൊന്നുമായിട്ടില്ല. പിന്നെ ഇവൻ അനൂനെക്കാളും 5 വയസ്സിന് ഇളയതുമാണ് അതോണ്ട് എന്ത് വന്നാലും ഞാൻ സമ്മതിക്കൂല" ഗോപാൽ അങ്കിൾ എന്റെ നേരെ നോക്കി കൊണ്ട് പറഞ്ഞു.

"ഗോപാലൻ ചേട്ടൻ അങ്ങനെ പറഞ്ഞാൽ എങ്ങനാ … ഇവര് രണ്ടാളും പ്രായപൂർത്തി ആയിട്ടാണ് റെജിസ്ട്രാർ മാര്യേജ് ചെയ്തത് അത് തടയാൻ നിയമമൊന്നുമില്ലാട്ടോ പിന്നെ പറഞ്ഞ പക്വതയുടെ കാര്യം അത് നോക്കാൻ നിയമത്തിൽ പറയുന്നുമില്ല. ചേട്ടൻ സമാധാനപരമായി ഒന്ന് ആലോചിച്ചിട്ട് തീരുമാനം പറയു"
ടോമി അങ്കിൾ സോഫയുടെ ചാര് ഭാഗത്ത് നിന്ന് നടു നിവർത്തിയിരുന്ന് പറഞ്ഞു.

"എനിക്കും ഗോപാലൻ പറഞ്ഞ അതേ അഭിപ്രായമാണ് ഉള്ളത്. ഇവനോടിപ്പോ പോയി കല്യാണം കഴിക്കാൻ ആരാ പറഞ്ഞത്? അഹമ്മതിയല്ലേ രണ്ടാളും കാണിച്ചത്?"
അച്ഛൻ ദേഷ്യത്തിൽ എന്റെ നേരെ നോക്കി കൊണ്ട് ശബ്ദമുയർത്തി പറഞ്ഞു.

അച്ഛന്റെ നോട്ടം കണ്ട് ചൂളിയ ഞാൻ നിലത്തേയ്ക്ക് നോക്കിയിരുപ്പായി. സ്വീകരണ മുറിയിലെ ഫാൻ ഫുൾ സ്പീഡിൽ കറങ്ങി കൊണ്ടിരുന്നെങ്കിലും ഞാനിരുന്ന് വിയർക്കായിരുന്നു. കുറച്ച് നേരം റൂമിൽ ആരും സംസാരിച്ചില്ല.

"നിങ്ങള് 2 കൂട്ടരും ഇങ്ങനെ പറഞ്ഞോണ്ടിരുന്ന എങ്ങനെയാ ശരിയാവുന്നെ?" ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടേ മതിയാവൂ. നാട്ട്കാര് മൊത്തം ഇന്നിവിടെ ഉണ്ടായ സംഭവങ്ങൾ ഒക്കെ അറിഞ്ഞിട്ടുണ്ട്. പ്രതാപേട്ടാ നിങ്ങള് പറ" .....
ടോമി അങ്കിൾ ഈ പ്രശ്നം പരിഹരിച്ചേ അടങ്ങൂന്നുള്ള വാശിയിൽ പറഞ്ഞു.

"ഇനി ഞാൻ ചോദിച്ചില്ലാന്ന് വേണ്ട
ആദി നിന്നോട് അവസാനമായിട്ട് ചോദിക്കുവാ നീ ഇവളുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുണ്ടോ ഇല്ലയോ?"

അച്ഛന്റെ ആ ചോദ്യത്തിന് മറുപടി കൊടുക്കാൻ എനിക്ക് ഒരു മിനിറ്റ് പോലും ആലോചിക്കേണ്ടി വന്നില്ല മറുപടി കൊടുക്കാൻ….
"ഇല്ലചഛാ, ഉപേക്ഷിക്കാൻ വേണ്ടീട്ടല്ല ഞാൻ അനൂ നെ സ്നേഹിച്ചത്. ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം നിങ്ങളോടൊക്കെ പറഞ്ഞതല്ലെ? എന്നിട്ടും നിങ്ങള് സമ്മതിക്കാതെ വന്നപ്പോഴാ ഞാൻ ഇത് ചെയ്തത്"
ഞാൻ ശബ്ദമിടറി കൊണ്ട് അച്ഛനോട് പറഞ്ഞൊപ്പിച്ചു.

ഞാൻ എന്റെ ഈ കാര്യത്തിലുള്ള തീരുമാനം അച്ഛനോട് പറഞ്ഞ് കഴിഞ്ഞപ്പോൾ അച്ഛൻ ടോമി അങ്കിളിനോട് :

💬 Comments

View all comments