0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 613

" ടോമി, അവൻ പറഞ്ഞത് കേട്ടല്ലോ നീ? ഇനി ഞാൻ എന്ത് പറയാനാണ്? ഇവര് രണ്ടാളും ഇഷ്ടത്തിലാണെന്ന കാര്യം അറിഞ്ഞപ്പഴേ ഞാനിവനോട് പറഞ്ഞതാ ഇത് നടക്കൂലാന്ന്.എന്നിട്ട് എന്റെ വാക്കിന് ഒരു വിലയും കൊടുക്കാതെ പോയി രജിസ്ട്രർ മാര്യേജ് നടത്തി അഹങ്കാരം കാണിച്ച ഇവന്റെ കാര്യത്തിൽ എനിക്കൊന്നും പറയാനില്ല. എങ്ങോട്ടാ ന്ന് വച്ചാ പോട്ടെ ഇനി ഇവിടെ നിക്കണ്ട ഇവൻ"

അച്ചൻ ഉറച്ച തീരുമാനത്തിൽ പറഞ്ഞു.അതോടെ അവിടെ അമ്മയും അഞ്ജുവും ഏങ്ങലടിച്ച് കരയാൻ തുടങ്ങി. എനിക്കാണേൽ എല്ലാ കൂടി ആയിട്ട് കണ്ണിൽ ഇരുട്ട് ഇരച്ച് കയറുന്ന പോലെ തോന്നി.

അച്ഛൻ എന്റെ കാര്യത്തിലുള്ള തീരുമാനം പറഞ്ഞത് കേട്ട് സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ ഗോപാൽ അങ്കിൾ പിറകിൽ നിന്നിരുന്ന അനുവിന്റെ നേരെ തിരിഞ്ഞിട്ട് " എല്ലാം കേട്ടല്ലോ എന്താ നിന്റെ തീരുമാനം? എന്റെ ഒപ്പം വീട്ടിലോട്ട് വരുന്നുണ്ടോ അതോ ഇവനോടൊപം പോകാനാണോ ഉദ്ദേശ്യം?

"എന്റെ ആദിയെ വിട്ടിട്ട് ഞാനെങ്ങോട്ടും വരണില്യ" അനു അൽപ്പം പോലും താമസിക്കാതെ ഗോപാൽ അങ്കിളിന് മറുപടി കൊടുത്തു.

" എന്നാ എങ്ങോട്ടാന്ന് വച്ചാ പോയി തുലയടി, അച്ഛനേം അമ്മേം ധിക്കരിച്ച് നീ പോയി ഇവനോടൊപ്പം ജീവിക്ക്. ഞങ്ങള് മരിച്ചാൽ പോലും നീ ഇനി കാണാൻ വന്നേക്കരുത്. ഇതോടെ തീർന്നു ഞങ്ങളും നീയുമായുള്ള എല്ലാ ബന്ധങ്ങളും" ഗോപാൽ അങ്കിൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി പോയി.
അനു നിറഞ്ഞ കണ്ണുകളോടെ താഴേയ്ക്ക് നോക്കി നിൽപ്പായി.

"പ്രതാപേട്ടാ ഒന്നും കൂടി ഒന്നാലോചിച്ചിട്ട് ഒരു തീരുമാനം എടുത്താൽ പോരേ ഈ കാര്യത്തിൽ?"
ടോമി അങ്കിൾ അവസാന ഘട്ടമെന്ന നിലയ്ക്ക് വീണ്ടും അച്ഛനോട് പറഞ്ഞു നോക്കി.

"ഇല്ല ടോമി ഈ കാര്യത്തിൽ എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു. എന്റെ വാക്ക് ധിക്കരിച്ച് സ്വയം ഇഷ്ടപ്രകാരം ജീവിക്കാൻ തീരുമാനിച്ചവർക്കൊന്നും ഈ കുടുംബത്തിൽ ജീവിക്കാൻ ഒരു അർഹതേം ഇല്ല. എങ്ങോട്ടാന്ന് വെച്ചാ പോകട്ടെ ഇവളേം കൊണ്ടു" അച്ഛൻ തീർത്തു പറഞ്ഞു.

"എന്നാ ഞാൻ ഇറങ്ങാ പ്രതാപേട്ടാ നിങ്ങളുടെ തീരുമാനം പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാനിവിടെ ഇരുന്നിട്ട് എന്ത് കാര്യം?" ഉള്ളിലുള്ള അമർഷത്താൽ ശബ്ദം ഇടറിയ ടോമി അങ്കിൾ അച്ഛനോട് പറഞ്ഞിട്ട് സോഫയിൽ നിന്ന് എഴുന്നേറ്റ് ആർക്കും മുഖം കൊടുക്കാതെ വീട്ടിൽ നിന്നിറങ്ങി പോയി.

മുറിയിൽ ആകെയൊരു നിശബ്ദത. ആരും ഒന്നും പറയുന്നില്ല. എന്നെ സമാധാനിപ്പിക്കാനായി എന്റെ അപ്പുവും ഇപ്പുറവും ആയി ഇരുന്നിരുന്ന നിയാസും

💬 Comments

View all comments