Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
അമൃതും എന്റെ തോളിൽ കൈയ്യിട്ട് ചേർന്നിരുന്നു.
അനു ആണെങ്കിൽ നിലത്ത് തന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്നുണ്ട്.
അമ്മയും അഞ്ജുവും കണ്ണ് നിറച്ച് കൊണ്ട് എന്നെ തന്നെ നോക്കി നിൽപ്പുണ്ട്.
"ആദി, നിന്റെ സാധനങ്ങൾ എടുത്തിട്ട് നീ ഇവളേം കൊണ്ട് ഇവിടുന്നിറങ്ങിക്കോ"
അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.
അച്ഛൻ പറഞ്ഞത് കേട്ട് അച്ഛന്റെ അടുത്തേയ്ക്ക് ചെന്ന അമ്മ അച്ഛന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയിട്ട്
" ഇവൻ എങ്ങോട്ട് പോവാനാന്നാ നിങ്ങളീ പറയുന്നെ?
നമ്മളെയൊക്കെ വീട്ടിട്ട് ഇവൻ എവിടെ പോകാനാ?
അമ്മ കരഞ്ഞ് ശബ്ദമിടറി കൊണ്ട് പറഞ്ഞു.
"നമ്മുടെയൊക്കെ ഇഷ്ടം നോക്കാതെ സ്വന്തം തീരുമാനമെടുത്തവൻ തന്നത്താൻ ജീവിക്കാനും പഠിച്ചോളും"
അച്ഛൻ തന്റെ തീരുമാനത്തിൽ നിന്ന് അല്പ്പം പോലും പിറകോട്ട് പോകാതെ പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു.
ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതലുണ്ടായ പ്രശ്നങ്ങളും അവസാനം അച്ഛൻ എന്നോട് വീട്ടിൽ നിന്ന് പോകാൻ പറഞ്ഞതും കൂടി ഒക്കെ ആയപ്പോൾ ഇനി എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടാതെ ദിവാൻ കോട്ടിൽ നിയാസിന്റെയും അമൃതിന്റെയും നടുവിൽ മുഖം കുനിച്ച് താഴോട്ട് നോക്കിയിരുന്ന ഞാൻ അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ അവരോട് പോയ് ക്കൊളാൻ പറഞ്ഞു.
പക്ഷേ അവന്മാർ പോകാൻ കൂട്ടാക്കാതെ എന്റെ ഒപ്പം തന്നെ അതേ ഇരുപ്പ് തന്നെ ഇരുന്നു. ഇതിനിടെ അമൃതിന്റെ മോബൈൽ റിംഗ് ചെയ്തപോൾ അവൻ ഫോൺ എടുത്ത് പുറത്തിറങ്ങി. അൽപ്പ സമയത്തിനുള്ളിൽ വിളറിയ മുഖവുമായി അകത്തേയ്ക്ക് വന്ന അമൃത് എന്നോടും നിയാസിനോടും ആയി ശബ്ദം താഴ്ത്തി പറഞ്ഞു "മച്ചാനെ ആ അവരാതി മോൻ സംഗീത് അവന്റെ കുറേ കഞ്ചൻ ഫ്രണ്ട്സുമായി കൈയ്യിൽ ടൂൾസുമായി ജംഗ്ഷനിൽ കൂടി ബൈക്കിൽ കറങ്ങി നടപ്പുണ്ടെന്ന്. നിന്നെയും അനൂന്നെയും സ്ക്കെച്ച് ചെയ്യാൻ തന്നെ ആണ് അവന്റെ പരിപാടിയെന്നാ നമ്മുടെ ജിമ്മിലെ അജി ഇപ്പോ വിളിച്ച് പറഞ്ഞത്"
അമൃത് പറഞ്ഞത് കേട്ട് അമ്പരന്ന ഞാൻ അവനോട്:
"ഇത് അജി എങ്ങനെ അറിഞ്ഞു?"
അമൃത് സംഗീതിനോടുള്ള ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചിട്ട് എന്നോട്:
"നീ മറന്ന് പോയതാണോ?
ആ മൈരൻ സംഗീതിന്റെ വീടിന്റെ തൊട്ട് പിറകിലുള്ള വീടല്ലെ അജിയുടെ?
ഇവിടുന്ന് സംഗീതിനെയും കൊണ്ട് കൃഷ്ണേട്ടൻ വീട്ടിൽ കൊണ്ട് ചെന്നാക്കി പുള്ളി പഞ്ചായത്തിൽ മീറ്റിംഗോ മറ്റോ ഉണ്ടായതോണ്ട് പെട്ടെന്ന് പോയെന്ന്, ആ തക്കം നോക്കി അവൻ അവന്റെ വേറെ കുറെ തലതിരിഞ്ഞ ഫ്രണ്ട്സിനെ വിളിച്ചു വരുത്തി ഉറക്കെ സംസാരിച്ചത് അവൻ വീട്ടിലിരുന്ന് കേട്ടൂന്ന്. അതറിഞ്ഞ
💬 Comments
View all comments