0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 661

കണ്ടാൽ ഒറ്റ നോട്ടത്തിൽ സിനിമാ നടൻ അനൂപ് മേനോന്റെ ഒരു പകർപ്പ് തന്നെയെന്ന് തോന്നിക്കും. കക്ഷി എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ചോദിച്ചു "ആദിത്യൻ അല്ലേ?" പെട്ടെന്ന് പരിചയമില്ലാത്ത ആൾ വന്ന് എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്ന് അമ്പരുന്നു കൊണ്ട് 'അതേയെന്ന്' പറഞ്ഞു. അതോടെ കക്ഷി എനിക്ക് ഷേക്ക് ഹാന്റ് തരാനായിട്ട് വലത്തെ കൈയ്യ് നീട്ടികൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ പറഞ്ഞു."ഞാൻ വിനോദ് നിയാസ് പറഞ്ഞു കാണുമല്ലോ?"
കക്ഷി ആരാണെന്ന് അറിഞ്ഞ ആശ്വാസത്തിൽ ഞാനും ഒന്ന് പുഞ്ചിരിച്ചിട്ട് വിനോദിന് ഷേക്ക് ഹാന്റ് കൊടുത്ത് കൊണ്ട് പറഞ്ഞു." നിയാസ് പറഞ്ഞിരുന്നു വിനോദ് ഏട്ടനെ കുറിച്ച്"

" നിയാസ് എന്റെ അയൽക്കാരൻ മാത്രമല്ല എനിയ്ക്ക് സ്വന്തം അനിയനെ പോലെയാണ്. നിങ്ങളുടെ രണ്ടാളുടെയും കാര്യം അവൻ അത്രേം കാര്യമായിട്ടാണ് എന്നോട് പറഞ്ഞത്.

നിങ്ങൾക്കു താമസിക്കാൻ ഒരു വീട് വേണമെന്ന കാര്യവും അവൻ പറഞ്ഞിരുന്നു. എന്തായാലും രണ്ടു ദിവസത്തിനകം വീടിന്റെ കാര്യം ഞാൻ റെഡിയാക്കി തരാം. അത് വരെ നിങ്ങൾ രണ്ടാളും നമ്മുടെ ഗസ്റ്റ് ആണ്. എന്നാൽ ഞാൻ നീങ്ങിക്കോട്ടെ എന്ത് ആവശ്യമുണ്ടെങ്കിലും ആ റിസപ്ഷനിൽ നിൽക്കുന്ന പയ്യനോട് പറഞ്ഞാൽ മതി.
ബൈ ആദിത്യൻ
സീ …. യു ... സൂൺ"
റിസോർട്ട് മാനേജർ വിനോദേട്ടൻ ഞാനുമായുള്ള സംസാരം കഴിഞ്ഞപ്പോൾ ഷേക്ക് ഹാന്റ് തന്ന് നടന്ന് അകന്നു.

കോട്ടെജിന്റെ പുറത്തു നിന്ന് തിരിച്ചു അകത്ത് കയറിയ ഞാൻ ഡോർ ലോക്ക് ചെയ്തു ബെഡ് റൂമിലോട്ട് നടന്നു. ബെഡ് റൂമിൽ അനു കട്ടിലിന്റെ ക്രാസിയിൽ തലയണ വെച്ച് എന്റെ മൊബൈൽ എടുത്ത് എന്തൊക്കെയോ കാര്യമായി നോക്കുന്നുണ്ട്.
എന്നെ കണ്ടതോടെ കക്ഷി മൊബൈൽ സ്ക്രീനിൽ നിന്ന് മുഖമുയർത്തി ഒന്ന് ചിരിച്ചിട്ട്:
"ആരാ ആദി ആ വന്നത്?"
പെണ്ണ് കയ്യിലിരുന്ന മൊബൈൽ ബെഡിൽ വച്ചിട്ട് ചോദിച്ചു.

"അതോ അതാണ് നിയാസ് പറഞ്ഞ വിനോദേട്ടൻ ഈ റിസോർട്ടിന്റെ മാനേജർ. നമ്മളെ അന്വേഷിച്ച് വന്നതാ"
ഞാൻ ബെഡിലേയ്ക്ക് വലിഞ്ഞു കേറി അനു കുട്ടിയുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ടു പറഞ്ഞു.

ഞാൻ മടിയിൽ കിടന്നതോടെ പെണ്ണ് എന്റെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു

💬 Comments

View all comments