0%

Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]

Author : ????? ? ? Read All Parts 1.9K

നിന്നേം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് മോളെ. അതൊക്കെ പോട്ടെ ഇന്ന് ക്ലാസ്സിലെ നിനക്ക്?

അഞ്ജു: ഇന്ന് സെക്കൻഡ് സാറ്റർഡേ അല്ലേ ചേട്ടാ അതോണ്ട് ഇന്ന് ക്ലാസ്സില്ല.
എവിടെ എന്റെ ഏട്ടത്തിയമ്മ? ഫോൺ അനു ചേച്ചിയ്ക്ക് ഒന്ന് കൊടുത്തെ.

ഞാൻ: എന്നോട് ഇത്രേം ചോദിക്കാനുളേളാ നിനക്ക്? വീട്ടിൽ ഞാനില്ലാതെ ഒരു രസമില്ലാന്ന് ചുമ്മാ പറഞ്ഞതാണല്ലേ? (അവളെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ഞാൻ സങ്കടം പറയുന്നത് പോലെ പറഞ്ഞിട്ട് അവൾ കേൾക്കാതെ വായ പൊത്തി ചിരിച്ചു.)

അഞ്ജു: ചേട്ടാ ഇപ്പോ ഡ്രൈവ് ചെയ്തോണ്ടിരിക്കയല്ലേ അപ്പോ ഞാൻ അധികം സംസാരിച്ചോണ്ടിരുന്നാൽ പ്രശ്നമാകൂന്ന് കരുതിയാ അനു ചേച്ചിയുടെ കൈയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞെ. അല്ലാതെ ഞാൻ വേറൊന്നും കരുതിയിട്ട് പറഞ്ഞതല്ലാ (അഞ്ജു ശബ്ദം ഇടറി കൊണ്ട് പറഞ്ഞു.)

ഞങ്ങളുടെ ഫോണിലൂടെയുള്ള സംസാരം കേട്ട് ഇരുന്നിരുന്ന അനു "ചുമ്മാ ഇരി ആദിയെന്ന്" ശബ്ദം താഴ്ത്തി പറഞ്ഞിട്ട് എന്റെ തുടയിൽ പതുക്കെ ഒന്നു പിച്ചി കൊണ്ട് അഞ്ജുവിനോടായി പറഞ്ഞു.

"അഞ്ജു ഡീ ഇവൻ നിന്നെ കളിപ്പിക്കാൻ വേണ്ടി പറയുന്നതാ. നിന്നോട് സെന്റിയടിച്ച പോലെ സംസാരിച്ചിട്ട് ഇവിടെ ഇരുന്ന് ചിരിച്ചോണ്ടിക്കുകയാ. കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ മൊബൈൽ പെയർ ചെയ്തിട്ടാ ഇപ്പോ സംസാരിക്കുന്നെ അല്ലാതെ മൊബൈൽ കൈയ്യിൽ പിടിച്ചിട്ടൊന്നുമല്ല സംസാരിക്കുന്നെ"

ഞാൻ അവളെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് അറിഞ്ഞതോടെ:

അഞ്ജു: ഡോ ചേട്ടാ ഇതിനുള്ളത് ഞാൻ അടുത്താഴ്ച നിങ്ങടെ പുതിയ വീട്ടിലോട്ട് വരുമ്പോൾ നേരിട്ട് തരാം. (അവൾ ദേഷ്യത്തിൽ പറഞ്ഞു)

ഞാൻ: അഞ്ജു നീ എനിക്ക് വരുമ്പോൾ എന്താ തരുന്നെ? (ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു)

അഞ്ജു: 'ഉണ്ട'

💬 Comments

View all comments