Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
ഞാൻ പിറകിലെ സീറ്റിലും നിയാസ് മുന്നിലെ സീറ്റിലും ആണ് ഇരുന്നത്. കാറ് ടൗൺ ഏരിയയിലെത്തിയപോ എന്റെ മൊബൈലിലേയ്ക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നു ഞാനത് എടുത്തതോടെ
ഞാൻ: ഹലോ ആരാ വിളിക്കുന്നെ?
മറുതലക്കൽ: മോനെ ഇത് ഗോപാൽ അങ്കിളാണ് രാവിലെ അച്ഛൻ പറഞ്ഞില്ലായിരുന്നോ ഞങ്ങൾ പുതിയ വീട്ടിലേയ്ക്ക് വരുന്ന കാര്യം.
ഞാൻ: അച്ഛൻ പറഞ്ഞിരുന്നു അങ്കിളും ഫാമിലിയും വരുന്ന കാര്യം.
ഇപ്പോ നിങ്ങള് എവിടെ എത്തി?
ഗോപാൽ അങ്കിൾ: ഞങ്ങളിപ്പോ കളമശ്ശേരി കഴിഞ്ഞു. ഒരു 30 മിനിറ്റിനകം ഞങ്ങൾ അവിടെ എത്തും.
ഞാൻ: ശരി അങ്കിൾ അപ്പോ നേരിട്ട് കാണാം ഞങ്ങൾ വീടെത്താറായി.
ഞാൻ കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ നിയാസിനോടും അമൃതിനോടും ആയി പറഞ്ഞു.
"മച്ചാന്മാരെ എനിക്കൊരു ഹെൽപ്പെയ്യോ?" അച്ഛന്റെ കൂട്ടുകാരനും ഫാമിലിയും എന്റെ വീടിന്റെ ഓപ്പോസിറ്റുള്ള വീട് വാങ്ങി താമസിക്കാനായിട്ട് വരണ്ണ്ണ്ട് അവർക്ക് സാധനങ്ങളൊക്കെ അറേഞ്ച് ചെയ്യാൻ നിങ്ങളും എന്റെ കൂടെ വരാമോ"
" കൂടെയൊക്കെ വരാം നീ എന്ത് വാങ്ങി തരും ഞങ്ങൾക്ക്?"
അമൃതാണത് ചോദിച്ചത്.
"നീ എന്താന്ന് വെച്ചാ പറ ഞാൻ വാങ്ങി തന്നിരിക്കും പ്രോമിസ്"
" എന്നാ ഇന്ന് രാത്രി 2 ഫുൾ കുഴി മന്തീം പെപ്സിയും ഞങ്ങൾ 2 പേർക്കും വാങ്ങി തരണം. സമ്മതിച്ചോ?"
നിയാസാണത് പറഞ്ഞത്.
"ഡീൽ" ഞാൻ കാറിന് മുന്നിലിരിക്കുന്ന അവർക്ക് നേരെയ്ക്ക് ഓക്കെ ആണെന്ന് പറഞ്ഞ് കൈ മടക്കി കാണിച്ചു.
കാറ് വീടിന്റെ അടുത്തെത്താറായപ്പോ ഞാനവരോട് പറഞ്ഞു. "നമ്മുക്ക് കാറ് വീട്ടിലിട്ടിട്ട് അങ്കിളിന്റെ പുതിയ വീട്ടിലേയ്ക്ക് പോകാം"
കാറ് എന്റെ വീട്ടിലെ പോർച്ചിലേയ്ക്ക്
💬 Comments
View all comments