Chapter Title : ഒളിച്ചോട്ടം 4 [KAVIN P.S]
പ്രായം കാണും. നല്ല ഐശ്വര്യമുള്ള മുഖം. ഞങ്ങളോട് സംസാരിച്ച് നിൽക്കുന്നതിനിടെ ആന്റി കാറിന്റെ ബാക്കിലെ ഡോറ് തുറന്ന് അകത്തേയ്ക്ക് കയറിയിട്ട് "നീയിങ്ങ് ഇറങ്ങി വന്നേ അനൂന്ന് " പറയുന്നത് ഞങ്ങൾ പുറത്ത് നിന്ന് കേട്ടു. ആന്റി വീണ്ടും കാറിൽ നിന്ന് പുറത്തിറങ്ങിയിട്ട് ഞങ്ങളെയെല്ലാവരെയും നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു.
അൽപ്പ സമയത്തിനകം കാറിന്റെ ഡോർ വലിച്ചടച്ച ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ കാണുന്നത് പൂക്കളുടെ ഡിസൈനോടു കൂടിയ വൈറ്റ് കളർ ചുരിദാറിട്ട് തലയിൽ ബട്ടർ ഫ്ലൈ ഷേപ്പിലുള്ള ഹെയർബാന്റും വച്ച് ഒരു സുന്ദരി പെണ്ണ് ഒരു കൈയ്യിൽ ലാപ്ടോപ്പും മറു കൈയ്യിൽ മൊബൈലും പിടിച്ച് ദേഷ്യം വന്ന മുഖ ഭാവത്തോടെ കാറിന്റെ ഡോറിൽ ചാരി നിൽപ്പുണ്ട്. ഞാനാ സുന്ദരിയെ പരിസരം മറന്ന് നോക്കി നിന്നു. എന്റെ നോട്ടം കണ്ട് നിയാസും അമൃതും അടുത്തേയ്ക്ക് നീങ്ങി നിന്നിട്ട് പതിയെ ചെവിയിൽ പറഞ്ഞു.
" കൊച്ച് നല്ല സുന്ദരിയാണല്ലോ മച്ചാനെ"
ഞാനവര് പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി.
മോള് മുഖം വീർപ്പിച്ച് നിൽക്കുന്നത് കണ്ട് അവളെ സമാധാനിപ്പിക്കനായി ഗോപാൽ അങ്കിൾ അവളുടെ അടുത്തേയ്ക്ക് ചെന്നിട്ട് അവളെ ചേർത്ത് പിടിച്ചിട്ട് ഞങ്ങളോട് പറഞ്ഞു.
" ഇതെന്റ ഒരേയൊരു മോള് അനുരാധ ഞങ്ങള് വീട്ടിൽ അനൂന്ന് വിളിക്കും , ഇപ്പോ എം.ടെക്ക് കഴിഞ്ഞ് നിൽക്കുന്നു."
എന്നിട്ട് അവളോട് എന്തൊക്കെയാ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവളെയും കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു:
"അനൂ,ഇതാണ് അച്ഛന്റ ഡിയർ & നിയറസ്റ്റ് ഫ്രണ്ട് പ്രതാപന്റ മോൻ ആദിത്യൻ നമ്മുക്കത് ഷോർട്ടാക്കി ഇവനെ ആദീന്ന്
💬 Comments
View all comments