0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 1.3K

എന്നെ ഗ്രൗണ്ടിന്റെ അവിടെ ഇറക്കിയിട്ട് അവർ രണ്ടാളും മടങ്ങി. തിരിച്ച് വീട്ടിലെത്തിയ ഞാൻ ഇന്ന് അനു കൂടെയുണ്ടായപ്പോഴുണ്ടായ സുന്ദര നിമിഷങ്ങളെ കുറിച്ചാലോചിച്ച് കിടന്നെപ്പോഴൊ ഉറങ്ങി.

പിറ്റേന്ന് രാവിലെ അനൂന്റെ കൂടെ പോകാനായി ഞാൻ നേരത്തെ ഒരുങ്ങിയിട്ട് കോളെജിൽ ക്ലാസ്സ് നേരത്തെ തുടങ്ങുമെന്ന് വീട്ടിൽ കള്ളം പറഞ്ഞ്, വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങി. അടുത്ത ജംഗ്ഷനിലുള്ള അമ്പലത്തിന്റെ മുൻപിൽ പോയി നിന്ന് ഫോണിൽ അവളെ വിളിച്ചു. എന്റെ കോൾ അവൾ പ്രതീക്ഷിച്ചിരുന്നത് പോലെ പെട്ടെന്ന് തന്നെ കക്ഷി ഫോണെടുത്തിട്ട് "ദാ ഞാൻ ഇറങ്ങീന്ന്" മാത്രം പറഞ്ഞ് ഫോൺ വെച്ചു. 5 മിനിറ്റായപ്പോൾ പെണ്ണ് ഒരു വെള്ള ചുരിദാറും മഞ്ഞ ലെഗ്ഗിംഗ്‌സും ധരിച്ച് ഞാനിന്നലെ വാങ്ങിച്ചു കൊടുത്ത ഹെൽമറ്റും വച്ച് എന്റെ ബൈക്കിന്റ അടുത്ത് കൊണ്ട് വന്ന് നിറുത്തിയിട്ട് എന്നെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു: "ആദി വന്നിട്ട് കുറച്ച് നേരായോ?"

"ഇല്ലാ ഒരു 5 മിനിറ്റായിട്ടുള്ളൂ" ഞാൻ അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
" എന്നാ നമ്മുക്ക് പോയാലോ ആദി?"

അവളെന്നെ നോക്കി പറഞ്ഞത് കേട്ടതോടെ ഞാൻ അവളോട് മുന്നിൽ പോയ്ക്കോളാൻ പറഞ്ഞിട്ട് ഞാൻ അനുവിന്റെ പിന്നാലെ ബൈക്കുമായി പോയി. ആലുവയിലെ സിറ്റി സെന്ററിൽ സ്ക്കൂട്ടർ വയ്ക്കാമെന്ന കാര്യം ഞങ്ങൾ നേരത്തെ സംസാരിച്ച് ഉറപ്പിച്ചിരുന്നത് കൊണ്ട് ഞാൻ അത് അനൂനോട് പിന്നെ പ്രത്യേകം പറഞ്ഞില്ല.

സിറ്റി സെന്ററിന്റ മുന്നിലെത്തിയപ്പോൾ അനു സ്ക്കൂട്ടറിന്റെ ഇന്റിക്കേറ്റർ ഓൺ ചെയ്ത് വലത്തോട്ടെയ്ക്ക് തിരിഞ്ഞു ഷോപ്പിംഗ് കോംപ്ലക്സിന്റ പാർക്കിംഗിലോട്ട് കയറി പിറകെ ഞാനും. അവിടെ പാർക്കിംഗിൽ സ്കൂട്ടർ വച്ച അനൂനോട് ഞാൻ ചോദിച്ചു:

💬 Comments

View all comments