0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 758

ഒളിച്ചോട്ടം 6 ? Olichottam Part 6 |  Author-KAVIN P.S | Previous Part


കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കു വെച്ച പ്രിയപ്പെട്ട വായനക്കാരോട് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഈ ഭാഗം യാത്രകളിലൂടെയാണ് കഥാ സന്ദർഭങ്ങൾ അധികവും കടന്നു പോകുന്നത്. അത് കഥയ്ക്ക് അനുയോജ്യമാണെന്ന് തോന്നിയതിനാലാണ് ഉൾപ്പെടുത്തിയത്. ഈ ഭാഗം കഥയുടെ മർമ്മ പ്രധാന ഭാഗമായത് കൊണ്ട് കുറച്ചധികം കഥാ സന്ദർഭങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് പ്രിയപ്പെട്ട വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കോവിഡ് സംഹാര താണ്ഡവമാടി കൊണ്ടിരിക്കുന്ന ഈ വേളയിൽ നാം ഓരോരുത്തരുടെയും സുരക്ഷ നമ്മുടെ കൈകളിൽ തന്നെയാണെന്ന് ഓർക്കുക അതിനാൽ മാസ്ക്ക് നിർബന്ധമായും ധരിക്കുക. സാമൂഹിക അകലം പാലിക്കുക. ഇതൊരു അഭ്യർത്ഥനയായി കാണണമെന്ന് സ്നേഹത്തോടെ

KAVIN P S❤️

"മോനൂസ്സെ എഴുന്നേറ്റെടാ മണി 9 കഴിഞ്ഞൂ ട്ടോ, ഞാനെത്ര നേരായിട്ട് വിളിക്കാ ഈ ചെക്കനെ, ദേ ഇനീം എഴുന്നേറ്റില്ലേൽ ഞാൻ ബക്കറ്റില് വെള്ളം കൊണ്ട് വന്ന് തല വഴി ഒഴിക്കേ"
ഉറങ്ങി കൊണ്ടിരുന്ന എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് ബെഡിൽ ഇരുന്ന് ഡയലോഗ് പറയുന്നുണ്ട് പെണ്ണ്.

കണ്ണ് തുറന്നപ്പോൾ കാണുന്നത് ഇന്നലെ രാത്രിയുടുത്ത വെള്ള സെറ്റ്‌ സാരിയുടുത്ത് രാവിലെ തന്നെ കുളിച്ച് തലയിൽ വെള്ളം വലിയാനായി ടവ്വലും കെട്ടിവച്ച് വന്ന് ബെഡിലിരുന്ന് എന്നെ കുലുക്കി വിളിക്കുന്ന അനൂനെയാണ് ഞാൻ കാണുന്നത്.
ഇത്രേം നേരം ഫ്ലാഷ് ബാക്ക് സീനുകൾ ഓർത്ത് കിടന്നത് കൊണ്ടാണോന്നറിയില്ല അവള് തനിയൊരു മലയാളി മങ്ക ലുക്കിൽ വന്ന് മുന്നിൽ ഇരിക്കുന്നത് കണ്ട് തലയിലെ കിളി പാറിയ പോലൊരു

💬 Comments

View all comments