Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. അവളുടെ പഠിത്തം കഴിഞ്ഞ് ഈ കാര്യം വീട്ടിൽ പറയാൻ ഇരിക്കുകയാ രണ്ടാളും.]
"അതൊക്കെ ശരിയായിരിക്കും. ഇനി ഞാനെന്തെയാലും അവളോട് പിറകെ നടന്ന് ഇഷ്ടമാണെന്ന് പറയാനൊന്നും പോണില്ല. എനിക്കുമുണ്ട് നാണോം മാനോം ഒക്കെ" ഞാനൽപ്പം ഗമയിൽ പറഞ്ഞു.
" ഇങ്ങനൊരു പൊട്ടൻ… മോൻ ഇങ്ങനെ മസില് പിടിച്ച് നടക്കുമ്പോഴെയ്ക്കും അവളെ ഏതേലും കോന്തന്റെ തലേല് കെട്ടി വച്ചിട്ടുണ്ടാവും അവളുടെ വീട്ടുകാര്. അവൾക്ക് കല്യാണാലോചനകള് വരുന്നുണ്ടെന്നല്ലെ അവള് നിന്നോട് പറഞ്ഞെ? അപ്പോ പൂർത്തിയായിട്ട്ണ്ട് കാര്യങ്ങള്."
അമൃത് എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
"പിന്നെ ഞാനെന്താ വേണ്ടേ?" അമൃത് പറഞ്ഞത് കേട്ടതോടെ ഞാനാകെ അസ്വസ്ഥനായി കൊണ്ട് പറഞ്ഞു.
"എടാ … നിന്നോട് ചെയ്തതിന് നീ ഒരു നാലഞ്ച് ദിവസം വേണേൽ അവളെ അവോയ്ഡ് ചെയ്തോ. മെസ്സേജിനോ കോളിനോ റിപ്ലൈ കൊടുക്കണ്ട. പക്ഷേ അവളായിട്ട് നിന്നെ കാണണമെന്ന് പറഞ്ഞാൽ നീ അത് തള്ളി കളയരുതെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മനസ്സിലായ കാര്യം എന്താന്ന് വെച്ചാൽ അവൾക്ക് നിന്നോടിപ്പോഴും ഒരിതുണ്ട് അല്ലേൽ അവളിന്ന് നിനക്ക് ആ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നു."
നിയാസ് പറഞ്ഞ് നിറുത്തി.
നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി. "ശരിയാണ് എന്നോട് എന്തോ ഒരിഷ്ടം അവൾക്കിപ്പോഴും ഉണ്ട് . അല്ലേൽ അവളങ്ങനെ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നെന്ന കാര്യം അവളോട് എനിക്ക് തോന്നിയ ദേഷ്യത്തെ അലിയിച്ച് കളഞ്ഞു. കൂടാതെ അവളോടുള്ള എന്റെ ഇഷ്ടം കുറച്ച് കൂടിയെന്നും പറയാം. പക്ഷേ അവളെനിക്ക് അയച്ച മെസ്സേജിന് മറുപടി പറയാൻ മാത്രം എന്റെ ഉള്ളിലെ ഈഗോ എന്നെ സമ്മതിച്ചില്ലാ. നിയാസ് പറഞ്ഞത് പോലെ എന്നോട് ചെയ്തതിനുള്ള ശിക്ഷയെന്ന നിലയ്ക്ക് കുറച്ച് ദിവസം അവളെ അവഗണിച്ചൊന്ന് നോക്കാം. എന്നോട് ശരിക്കും ഇഷ്ടമുണ്ടെങ്കിൽ അവൾ എന്നെ തേടി പിടിച്ച് വരട്ടെയെന്ന് തന്നെ എന്റെ മനസ്സ് എന്നെ കൊണ്ട് തീരുമാനമെടുപ്പിച്ചു.
പക്ഷേ ഞാനവളെ അവോയ്ഡ് ചെയ്ത് നടന്നത് ആകെ എട്ടോ ഒമ്പതോ ദിവസങ്ങൾ മാത്രമാണ്. അതിനുള്ളിൽ കാര്യങ്ങളെല്ലം എനിക്കനുമൂലമായി അതെങ്ങനെയാണെന്ന് ഞാൻ ഉടനെപറയാം.
ഞങ്ങൾ ഓർഡർ ചെയ്ത മസാല ദോശ കിട്ടിയതോടെ
💬 Comments
View all comments