0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 457

മുൻ ശുണ്ഠി ക്കാരൻ അമൃത് ആണ്. കക്ഷിയ്ക്ക് ദേഷ്യം വന്നാൽ അവനെ പിന്നെ പിടിച്ചാൽ കിട്ടില്ല. അതറിയാവുന്ന ഞാനും നിയാനും അതോടെ സംസാരം നിർത്തി റൂമിന് പുറത്തിറങ്ങി. അതോടെ അമൃത് റൂം പൂട്ടി കൊണ്ട് മുന്നിൽ നടന്നു.
അവന്റെയൊപ്പം നടക്കാനായി ഞാനും നിയാസും ഓടി അവന്റെ ഇടതും വലതുമായി നടന്നു. റിസോർട്ടിലെ റിസപ്ഷന്റെ മുന്നിലെത്തിയപ്പോ നിയാസ് " റൂം വെക്കേറ്റ് ചെയ്യാണ് ബിൽ എടുത്തോന്ന്" പറഞ്ഞതോടെ അവർ അവന്റെ കൈയ്യിൽ ബിൽ കൊടുത്തു. ഞാൻ അവന്റെ കൈയ്യിൽ ഏൽപ്പിച്ചിരുന്ന പൈസയിൽ നിന്നെടുത്ത് കൊടുത്തിട്ട് അവൻ പാർക്കിംഗിൽ അവനെ കാത്ത് നിന്നിരുന്ന ഞങ്ങളുടെ അടുത്തെത്തി.

എന്റെ കൈയ്യിലിരുന്ന വണ്ടിയുടെ താക്കോൽ വാങ്ങിയ അമൃതാണ് അവിടെ നിന്ന് വണ്ടിയെടുത്തത്. ഞാൻ മുന്നിലെ സീറ്റിലും നിയാസ് പിറകിലെ സീറ്റിലുമായിട്ടാണ് ഇരുന്നത്. ഡ്രൈവിംഗിനിടെ അമൃത് "ഏത് റെസ്റ്റോറന്റിലാ പോവേണ്ടതെന്ന്" ഞങ്ങളോട് രണ്ടു പേരോടുമായി ചോദിച്ചു.

"ശരവണ ഭവനിൽ പോയി കഴിച്ചാൽ പോരെയെന്ന്?" നിയാസ് ഞങ്ങളോട് രണ്ടു പേരോടുമായി ചോദിച്ചു. അവന് മൂന്നാറിൽ ഒട്ടുമിക്ക സ്ഥലങ്ങളും അറിയാവുന്നത് കാരണം അവൻ പറഞ്ഞ റെസ്റ്റോറന്റിലേയ്ക്ക് തന്നെ പോകാമെന്ന് ഞങ്ങൾ പറഞ്ഞതോടെ അമൃത് അവനോട് വഴി പറഞ്ഞ് തരാൻ പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു. നിയാസ് പറഞ്ഞ വഴിയിലൂടെ വണ്ടിയോടിച്ച് 10 മിനിറ്റിനുള്ളിൽ ഞങ്ങൾ റെസ്റ്റോറന്റിൽ എത്തി. അവിടെ മസാല ദോശ ഓർഡർ ചെയ്ത് കാത്തിരുന്ന സമയത്ത് അമൃത് എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു:
"നിന്റെ ദേഷ്യമൊക്കെ മാറിയായിരുന്നോ ഡാ ആദി?"

"അത് പിന്നെ ഇന്നലെ എന്നോട് അങ്ങനെയൊക്കെ ചെയ്ത് പോയിട്ട് ഇന്ന് രാവിലെ അവള് സോറി പറഞ്ഞ് മെസ്സേജ് അയച്ചത് കണ്ടാ ആർക്കായാലും ദേഷ്യം വരില്ലേ? " ഞാൻ ചെറുതായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

"എടാ ആദി ഈ പെൺ പിള്ളേരങ്ങിനെയാ ഒറ്റയടിക്ക് അവര് ഉള്ളിന്റെയുള്ളിൽ ഇഷ്ടമാണേലും സമ്മതിച്ച് തരില്ലാ ഡാ. നീ എന്റെ കാര്യം തന്നെ നോക്ക് ഞാനവളുടെ പിറകെ എത്ര നാള് നടന്നിട്ടാ അവളൊന്ന് വളഞ്ഞേന്ന് അറിയോ?"
നിയാസ് ഗൗരവത്തിലെന്നോട് പറഞ്ഞു.

[നിയാസിപ്പോ പറഞ്ഞത് അവന്റെ മാമാടെ മോളുടെ കാര്യമാ. അവളും ഇവനും തമ്മിൽ ഒരു

💬 Comments

View all comments