0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 456

അവൾ എന്താണ് പറയുന്നതെന്ന് കേൾക്കാലോന്ന് കരുതി ഞാൻ അത് ഓപ്പൺ ചെയ്തു.

"ആദി … ഐ ആം റിയലി സോറി ഫോർ യെസ്റ്റ്ർഡേസ് ഇൻസിഡന്റ്. ഇന്നലെ ഞാൻ നിന്നോട് വളരെ ഹാർഷായിട്ടാണ് പെരുമാറിയത്. നിനക്കത് എങ്ങനെ ഫീൽ ആകുമെന്ന് പോലും ഞാനപ്പോ ആലോചിച്ചില്ലാ ഡാ. എന്നെ നിന്റെ ആ പഴയ ഫ്രണ്ടായി കണ്ട് എന്നോട് ക്ഷമിച്ചൂടെ ആദി. …. എന്ന് പറഞ്ഞാണ് അവൾ വോയിസ് മെസ്സേജ് അവസാനിപ്പിക്കുന്നത്.

അവളുടെ വോയിസ് മെസ്സേജ് കേട്ട് കോപം ഇരച്ച് കയറിയ ഞാൻ ഫോണെടുത്ത് കട്ടിലിലേക്ക് ഒറ്റയേറ്. അത് കണ്ട് നിയാസും അമൃതും ഒരുമിച്ചു ചോദിച്ചു.

"എന്ത് പറ്റിയെട്ടാ ആദി? നീ എന്തിനാ ഫോണെടുത്തെറിഞ്ഞെ?"

"ഇന്നലെ എന്നോട് പറഞ്ഞതിനും ചെയ്തതിനുമൊക്കെ അവൾ എനിക്ക് സോറി പറഞ്ഞ് വോയിസ് മെസ്സേജ് അയച്ചേക്കുന്നു. ആർക്ക് വേണം അവൾടെ അമ്മേടെ ഒരു സോറി" ഞാൻ പല്ല് ഞെരിച്ചു കൊണ്ടാണ് അവർ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്.

"നീ ഒന്നടങ്ങ് ആദി.അവളെന്താ പറഞ്ഞതെന്ന് കേൾക്കട്ടെ ഞങ്ങളെ"ന്ന് പറഞ്ഞ് ഞാൻ ബെഡിലേയ്ക്ക് വലിച്ചെറിഞ്ഞ ഫോണെടുത്ത് നിയാസും അമൃതും അനു എനിക്കയച്ച വോയിസ് മെസ്സേജ് കേട്ടിട്ട് അവർ പരസ്പ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചിട്ട് നിയാസ് എന്റെ അടുത്തേക്ക് നടന്ന് വന്നിട്ട് പറഞ്ഞു.

"മോനെ ആദി, നീ കുറിച്ചിട്ടോ അവള് നിനക്കുള്ളതാടാ. അല്ലായിരുന്നെങ്കി അവള് നിനക്ക് പിറ്റേന്ന് തന്നെ ഇങ്ങനെ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നു."

അവൻ പറഞ്ഞത് കേട്ട് എന്റെ ഉണ്ടായിരുന്ന ദേഷ്യം ഇരട്ടിയാവുകയാണ് ചെയ്തത്. റൂമിൽ എന്റെ അടുത്ത് കിടന്നിരുന്ന കസേര ഞാൻ കാല് വച്ച് തട്ടി തെറുപ്പിച്ചിട്ട് ഞാൻ നിയാസിനോട് പൊട്ടി തെറിച്ച പോലെ പറഞ്ഞു.
"ഒന്ന് പോ മൈരേ നാട്ടുകാരും വീട്ടുകാരുമൊക്കെ എന്ത് പറയുമെന്ന് നോക്കിയിരിക്കുന്നവളൊക്കെ എവിടേക്കെലും പോകട്ടെ ഇനി എനിക്കൊന്നും വേണ്ട അവളെ" ഞാൻ തറപ്പിച്ചു പറഞ്ഞു.

അത്രയും നേരം മിണ്ടാതിരുന്ന അമൃത് ഞങ്ങളോട് രണ്ടു പേരോടും ദേഷ്യത്തിൽ അലറി .
"രണ്ടു പേരും ഈ കൊണച്ച സംസാരം മര്യാദയ്ക്ക് നിർത്തിക്കോ അല്ലേൽ ഞാൻ രണ്ടിനേം കാലേ വാരി നിലത്തടിക്കും പറഞ്ഞില്ലാന്ന് വേണ്ട"
ഞങ്ങളുടെ കൂട്ടത്തിൽ

💬 Comments

View all comments