Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
വണ്ടിയിട്ട് മാറിയിടാനുള്ള ഡ്രസ്സ് വരുന്ന വഴിയിൽ നിന്ന് വാങ്ങിയതും എടുത്ത് ഞാനും നിയാസും പുറത്തിറങ്ങി. അമൃത് ഇപ്പോഴും വണ്ടിയ്ക്കുള്ളിൽ കിടന്ന് ഉറക്കത്തിലാണ്. ഞങ്ങൾ പുറത്തിറങ്ങിയ ഉടനെ അൽപ്പം മാറി നിന്ന് അവന്റെ ഫോണിലേയ്ക്ക് വിളിച്ചു. ഉറക്കത്തിൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഞെട്ടിയെഴുന്നേറ്റ അമൃത് കാറിൽ ഞങ്ങളെ രണ്ടു പേരെയും കാണാതെ ചാടി കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി എന്നേം നിയാസിനെയും മാറി മാറി വിളിക്കാൻ തുടങ്ങി. ഞങ്ങൾ രണ്ടാളും പമ്മി അവന്റെ പിറകെ ചെന്ന് നിന്ന് "ടോ" ന്ന് ശബ്ദമുണ്ടാക്കി ഉറക്കെ ചിരിച്ചതോടെ അവൻ ഞെട്ടി തിരിഞ്ഞു. പെട്ടെന്ന് ഞെട്ടിയതിന്റെ ചമ്മലിൽ അവൻ ഞങ്ങൾ രണ്ടിനേം കഴുത്തിൽ ചുറ്റി പിടിച്ച് "നിനക്കൊക്കെ എന്തിന്റ കുത്തി കഴപ്പാടാ" ന്ന് പറഞ്ഞ് കൊണ്ട് റിസോർട്ടിന്റെ റിസപ്ഷനിലേയ്ക്ക് നടന്നു. അവിടെ എത്തിയ പാടേ അവൻ ഞങ്ങളുടെ രണ്ടാളുടെയും കഴുത്തിൽ നിന്നുള്ള പിടി വിട്ടു. നിയാസ് ചെന്ന് വിനോദിന്റെ പേര് പറഞ്ഞതോടെ അവിടെ ഇരുന്നിരുന്ന റിസപ്ഷനിസ്റ്റ് ഞങ്ങൾക്കുള്ള റൂമിന്റെ കീ എടുത്ത് തന്നു.
റൂം തുറന്ന് അകത്ത് കേറിയ ഞങ്ങൾ മൂന്നാളും ഡബിൾ കോട്ട് കട്ടിലിൽ കേറി ഒറ്റ കിടപ്പ്. ക്ഷീണം കാരണം ഭക്ഷണം പോലും കഴിക്കാതെ ഞങ്ങൾ ഉറങ്ങി. പിറ്റേന്ന് രാവിലെയാണ് ഞങ്ങൾ എഴുന്നേറ്റത്.
പിറ്റേന്ന് രാവിലെ എന്നെയും അമൃതിനെയും വിളിച്ചുണർത്തിയത് നിയാസാണ്. രാത്രിയിൽ നല്ല തണുപ്പായിരുന്നത് കൊണ്ട് കട്ടിലിലുണ്ടായിരുന്ന വലിയ കമ്പിളി പുതപ്പെടുത്ത് പുതച്ചാണ് ഞങ്ങൾ മൂന്ന് പേരും ഉറങ്ങിയത്. എഴുന്നേറ്റ് ഫോണെടുത്ത് നോക്കിയപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. വരുന്ന വഴിയിൽ ഞങ്ങൾ ടൂത്ത്ബ്രഷും, ടൂത്ത് പേസ്റ്റും, തോർത്തുമെല്ലാം വാങ്ങിയിരുന്നത് കൊണ്ട് കുളിയും പല്ലുതേപ്പുമെല്ലാം തടസ്സം കൂടാതെ നടന്നു. കുളിച്ച് ഡ്രസ്സ് മാറി പുറത്ത് പോയി ഭക്ഷണം കഴിക്കാനിറങ്ങാൻ നിന്നപ്പോൾ ഞാൻ ഫോണിലെ നെറ്റ് കണക്ഷൻ ഓണാക്കി നോക്കിയപ്പോൾ വാട്സ് അപ്പിൽ കുറേ മെസ്സേജുകൾ വന്ന് കിടപ്പുണ്ടായിരുന്നു. അതിൽ രാവിലെ തന്നെ എനിക്ക് ഗുഡ് മോർണിംഗ് വിഷ് ചെയ്ത് അനു മെസ്സേജ് ചെയ്തിട്ടുണ്ടായിരുന്നു. കൂടെ ഒരു വോയിസ് മെസ്സേജും അത് ആദ്യം ഓപ്പൺ ചെയേണ്ടന്നാണ് ഞാൻ വിചാരിച്ചത് പിന്നെ
💬 Comments
View all comments