Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
നീ ആലുവക്ക് വരുന്നതിന് മുൻപേ ഞാൻ വിനോദേട്ടന് വിളിച്ച് പറഞ്ഞു. പുളളീടെ മുതലാളീടെ ഒരു റിസോർട്ട് മൂന്നാറിലുണ്ട് 'ഗ്രീൻ ഹെവൻ' അവിടെയ്ക്ക് പുള്ളി വിളിച്ച് പറഞ്ഞിട്ടുണ്ട്.
" നിയാസെ നീ സൂപ്പറാ ഡാ"
ഞാൻ പിറകിലേക്ക് തിരിഞ്ഞ് അവന്റെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു.
ഡ്രൈവിംഗിനിടയിൽ കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തു. മ്യൂസിക്ക് സിസ്റ്റത്തിലെ ഡിസ്പ്ലേയിലേയ്ക്ക് നോക്കിയപ്പോൾ അമ്മയാണ് വിളിക്കുന്നത്.
ഞാൻ സ്റ്റിംയറിംഗിലെ ബട്ടണ്ണിലമർത്തി കോൾ എടുത്ത പാടേ
അമ്മ: നീ ഇതെവിടെയാ ആദി?
അനൂനോട് ചോദിച്ചപ്പോ അവളെ വീട്ടിലാക്കി കൊടുത്തിട്ട് നീ എവിടേക്കോ അത്യാവശ്യമായിട്ട് പോയീന്നാണല്ലോ പറഞ്ഞെ?
[അമ്മ പറഞ്ഞത് കേട്ട് എനിക്ക് സമാധാനമായി അവളെ വീട്ടിലാക്കിയിട്ട് ഞാൻ പോയെന്നാണല്ലോ അവൾ പറഞ്ഞത് ]
"അമ്മ, അത് ഞാൻ നിയാസിന്റെയും അമൃതിന്റേം കൂടെ ഒന്ന് കറങ്ങാനാറിങ്ങീതാ ഞങ്ങള് തിങ്കളാഴ്ച തിരിച്ച് വരാം"
അമ്മ: എന്താടാ പെട്ടെന്നൊരു ടൂറ്? തിങ്കളാഴ്ച തിരിച്ച് വരാൻ പാകത്തിലെങ്ങോട്ടേയ്ക്കാ നിങ്ങള് പോണെ?
"മൂന്നാറ് വഴി പോയി ഊട്ടിയിലൊക്കെ ഒന്ന് കണ്ട് പോരാനാ പ്ലാൻ ചെയ്തിരിക്കുന്നെ"
അമ്മ: നിങ്ങളെങ്ങനെയാ പോയത് ബൈക്കിലാണോ കാറിലാണോ?
" നിയാസിന്റെ കസിന്റെ കാറിനാ പോകുന്നത് അമ്മാ. അച്ഛൻ ചോദിച്ചാ ഒന്ന് പറഞ്ഞേക്കണെ അമ്മാ"
അമ്മ: അച്ഛൻ വന്നിട്ടില്ലെ ഡാ ഇന്ന് വരാനല്പം വൈകുമെന്നാ പറഞ്ഞെ. അച്ഛനോട് ഞാൻ പറഞ്ഞോളാം.
അപ്പോ ശരി ഡാ സൂക്ഷിച്ച് പോണെ.
തിരിച്ച് വീട്ടിൽ ചെല്ലുമ്പോ പറയാതെ പോയതിന് അച്ഛന്റെ കയ്യീന്ന് വഴക്ക് കേൾക്കാം. എന്നാലും ഇന്നുണ്ടായ സംഭവം മറക്കാൻ ഈ യാത്ര എനിക്ക് ഒരു പാട് സഹായകമാകും അതുറപ്പാ.
അമ്മ ഫോൺ വച്ച് കഴിഞ്ഞപ്പോൾ ഞാൻ മനസ്സിലോർത്തു.
കുറേ നേരമായിട്ട് അമൃതിന്റെ സംസാരമൊന്നും കാറിൽ കേൾക്കാതായപ്പോൾ അവനെ നോക്കിയപ്പോൾ കക്ഷി സീറ്റിൽ ചാരി കിടന്നുറങ്ങുന്നുണ്ട്.
"ഇപ്പോ വിളിക്കണ്ട റിസോർട്ടിലെത്തീട്ടൊരു പണി കൊടുക്കാംന്ന്" നിയാസ് എന്നോട് പറഞ്ഞത് കാരണം ഞാനവനെ വിളിക്കാൻ പോയില്ല.
അങ്ങനെ രാത്രി 10 മണിയോടു കൂടി ഞങ്ങൾ മൂന്നാറിലെ ഗ്രീൻ ഹെവൻ റിസോർട്ടിലെത്തി. റിസോർട്ട് 5 സ്റ്റാർ ഫെസിലിറ്റിയിലുള്ളതാണ്. അവിടെ പാർക്കിംഗിൽ
💬 Comments
View all comments