Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
തുടങ്ങി. അതെല്ലാം ഒരു തികഞ്ഞ അഭ്യാസിയെ പോലെ ഞാൻ സ്റ്റിയറിംഗ് കൊണ്ട് വീശിയെടുത്തു. വളവുകളിൽ സീറ്റിലിരുന്ന് ആടിയുലഞ്ഞിരുന്ന നിയാസും അമൃതും " ഒന്ന് പതിയെ വീശിയെടുക്ക് മൈരേ ബാക്കിയുള്ളോരിപ്പോ ഒരു പരുവമാകാറായീന്ന്" പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. "വേണേൽ മര്യാദയ്ക്ക് സീറ്റ് ബെൽറ്റിട്ടിരിക്കാൻ" പറഞ്ഞ് ഞാൻ വീണ്ടും ഡ്രൈവിംഗിൽ ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ അമൃതും നിയാസും സീറ്റ് ബെൽറ്റ് വലിച്ചിട്ട് കാറിലെ ഹാൻഡ് റസ്റ്റിൽ അള്ളി പിടിച്ചിരിക്കാൻ തുടങ്ങി. സമയം സന്ധ്യയായതോടെ ഞാൻ കാറിന്റെ ഹെഡ് ലൈറ്റും മുകളിലും മുന്നിലുമൊക്കെ ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളെല്ലാം ഓണാക്കി. ചെറിയ രീതിയിൽ കോഡ മഞ്ഞ് ഇറങ്ങി തുടങ്ങീട്ടുണ്ട് അതിനാൽ റോഡിലെ കാഴ്ചകളെല്ലാം അൽപ്പം മങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഹെഡ് ലൈറ്റുകളിൽ നിന്നുള്ള കുത്തിയടിക്കുന്ന പ്രകാശം മൂലം റോഡിലെ കാഴ്ചകളെല്ലാം ഞങ്ങൾക്ക് സുഗമമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നു. വണ്ടിയിലെ ഗ്ലാസ് താഴ്ന്ന് കിടന്നതിനാൽ കാറ്റടിച്ച് തണുപ്പ് കേറി തുടങ്ങിയതോടെ ഞങ്ങൾ ഗ്ലാസ്സ് ഉയർത്തിയിട്ടാണ് പിന്നെ യാത്ര ചെയ്തത്.
നിയാസിന്റെ കസിന്റെ ഈ 'റെഡ് ബീസ്റ്റ്' ശരിക്കുമൊരു ഓഫ് റോഡറാണ് ആ വിധത്തിലാണ് അതിന്റെ ലൈറ്റുകളും, വീലുകളും ടയറുകളും സസ്പ്പെൻഷനുമെല്ലാം നിയാസിന്റെ കസിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ഹൈ റേഞ്ച് ഏരിയയിൽ സാധാരണ വണ്ടിയിലാണ് ഞങ്ങൾ പോയിരുന്നതെങ്കിൽ ഈ നേരം കൊണ്ട് ഒരു പരുവമായേനെ. ഈ വണ്ടിയിലായത് കൊണ്ട് ഞങ്ങൾക്കാവിധത്തിലുള്ള ക്ഷീണം ഒന്നും തന്നെ തോന്നിയില്ല. അങ്ങനെ ഒരു 7.30 ആയപ്പോൾ ഞങ്ങൾ കട്ടപ്പന ടൗണിലെത്തി. അത്യാവശ്യം നല്ല രീതിയിലുള്ള തിരക്ക് റോഡിലുണ്ടായിരുന്നു. നാളെ ഞായറാഴ്ച ആണല്ലോ. വെക്കേഷൻ ആഘോഷിക്കാൻ എത്തിയ ഫാമിലീസും പിള്ളേർ സെറ്റുമെല്ലാം വന്നിരിക്കുന്ന വണ്ടികളുടെ നീണ്ട നിര തന്നെയാണ് റോഡിൽ.
റോഡിലെ തിരക്ക് കണ്ടതോടെ ഞാൻ അവരോട് രണ്ടു പേരോടുമായി പറഞ്ഞു. "മൂന്നാറ് വഴി പോകാന്ന് പറഞ്ഞപ്പോ സ്റ്റേ ചെയ്യണ കാര്യം മാത്രം ആലോചിച്ചില്ലാ നമ്മൾ ഇനി റിസോർട്ട്കളിലേയ്ക്ക് റൂമും അന്വേഷിച്ച് ചെന്നിട്ടൊന്നും ഒരു കാര്യോമില്ല ദേ തിരക്കു കണ്ടില്ലേ?"
"അതോർത്ത് ടെൻഷനാവണ്ട മാൻ റൂമൊക്കെ നമ്മള് നേരത്തെ വിളിച്ച് പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്"
പിറകിലെ സീറ്റിലിരുന്ന നിയാസ് ഫോണിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു.
"അതെപ്പോ?"
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
💬 Comments
View all comments