0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 452

നിയാസ് അമൃതിന്റെ കഴുത്തിൽ പിറകിൽ നിന്ന് വട്ടം പിടിച്ചു കൊണ്ട് പറഞ്ഞു:
"ഇനി വാപ്പാക്ക് വിളിക്കോ നീ?"

രണ്ടിന്റെയും ഈ ചെറിയ വഴക്ക് അവസാനം വലിയ അടിയാകുമെന്നറിയാവുന്ന ഞാൻ
കാർ സൈസിലേയ്ക്ക് ചേർത്ത് നിറുത്തീട്ട് പറഞ്ഞു.

"ദേ അല്ലേൽ തന്നെ മനുഷ്യനിന്ന് ആകെ പ്രാന്ത് പിടിച്ചാ നടക്കണെ അതിനിടയ്ക്കാ നിങ്ങടെ രണ്ടിന്റേം
കുത്തി കഴപ്പ്. മര്യാദയ്ക്ക് നിറുത്തിക്കോ മൈരുകളെ അല്ലേൽ ഞാൻ വണ്ടീന്ന് ഇറുങ്ങി പോവ്വുംന്ന്" പറഞ്ഞ് ഡോർ തുറക്കാൻ നോക്കീതോടെ നിയാസ് അമൃതിനെ വിട്ട് ചാടി കയറി എന്റെ കൈയ്യിൽ പിടുത്തമിട്ടിട്ട് പറഞ്ഞു.

"മച്ചാനേ പിണങ്ങല്ലേ ഡാ. ഇനി ഞങ്ങള് മര്യാദയ്ക്കിരുന്നോളാം അല്ലേ ഡാ അമൃതു" അവൻ മുന്നിലിരിക്കുന്ന അമൃതിനെ നോക്കി പറഞ്ഞതോടെ അവനും എന്റെ കൈയ്യിൽ പിടുത്തമിട്ട് കൊണ്ട് "ഇനി പ്രശ്നമുണ്ടാക്കാതെ അടങ്ങിയിരുന്നോളാമെന്ന് പറഞ്ഞ് കൊണ്ട് എന്നോട് വണ്ടിയെടുക്കാൻ" പറഞ്ഞു.

രണ്ടു പേരും അടങ്ങിയിരുന്നതോടെ ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോണിൽ നല്ല തട്ട് പൊളിപ്പൻ ഡി.ജെ സോംഗ് സെലക്ട് ചെയ്ത് വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.

കുറേ നേരം കാറിൽ ആരും ഒന്നും മിണ്ടിയില്ല. ഞാൻ കാർ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പായിച്ചു വിട്ടു. കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ ഉയർന്ന ശബ്ദത്തിൽ കേൾക്കുന്ന പാട്ടിന്റെ താളത്തിൽ എല്ലാരും അങ്ങനെ ലയിച്ചിരുന്നു. കോതമംഗലം എത്തിയപ്പോൾ ഇനി എതെങ്കിലും ഹോട്ടലിൽ കയറി ചായ കുടിച്ചിട്ട് പോകാമെന്ന് നിയാസ് പറഞ്ഞതോടെ ഞാൻ അവിടെ കണ്ട ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തി. അപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു.

ചായ കുടി കഴിഞ്ഞിറങ്ങിയ ശേഷം യാത്ര തുടങ്ങിയ ഞങ്ങൾ പിന്നെ നല്ല ട്രിപ്പ് മൂഡിലായിരുന്നു. വണ്ടിയിൽ നല്ല തട്ട് പൊളിപ്പൻ ഡി ജെ പാട്ടുകളിട്ട് പരസ്പ്പരം കളിയാക്കിയും ഓരോരോ സംസാരങ്ങളുമായി കാറിൽ എല്ലാവരും നല്ല ഉഷാറായിരുന്നു. അനൂനെ പ്രപ്പോസ് ചെയ്ത്
അവളെന്നെ അവഗണിച്ചതിന്റെ വിഷമമെല്ലാം ഞാനാ ട്രിപ്പിംഗ് മൂഡിൽ പതിയെ മറന്നു തുടങ്ങി. അതിനെ പറ്റി പിന്നെ അവൻമാരെന്നോട് ചോദിക്കാഞ്ഞതും ഒരു തരത്തിൽ എനിക്കൊരാശ്വാസമായി.

മൂവാറ്റുപുഴ കഴിഞ്ഞതോടെ റോഡെല്ലാം ഹെയർപിൻ ബെൻഡുകളും കുത്തനെയുള്ള കയറ്റങ്ങളുമൊക്കെ വന്ന്

💬 Comments

View all comments