Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
പിടിച്ച് ടൂർ-ഇൻ ചാർജാക്കി. അച്ഛന് പ്ലാസ്റ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്ന ഒരു കമ്പനിയുണ്ട് പെരുമ്പാവൂര് 'ജുപ്പീറ്റർ പ്ലാസ്റ്റിക്ക്സ്' അതാണ് പേര്. അതിന്റെ ഡയറക്ടർമാരായിട്ടുള്ളത് അമ്മയും ഞാനുമൊക്കെ തന്നെയാണ്. അച്ഛൻ എന്തെങ്കിലും ബിസിനസ്സ് മീറ്റിംഗ് ഒക്കെ ഉണ്ടാകുമ്പോൾ കമ്പനിയിൽ ഇല്ലാതാകുമ്പോൾ കമ്പനിയുടെ മൊത്തം ചുമതലയും എനിക്കാകും. അതിനൊരു ശമ്പളമെന്ന നിലയ്ക്ക് അച്ഛൻ എല്ലാ മാസവും എന്റെ അക്കൗണ്ടിലേയ്ക്ക് അത്യാവശ്യം നല്ലൊരു തുക ഇട്ട് തരാറുണ്ട്. ഞാനാ പൈസ ഷെയേഴ്സിലൊക്കെ ഇട്ട് അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ വരുമാനമുണ്ടാക്കുന്നുണ്ട്. അതൊക്കെ അറിയാവുന്ന എന്റെ ചങ്കുകൾ പിന്നെ എന്നെ എന്തിന്റേയെങ്കിലും തലപത്ത് ഇരുത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ ബാക്ക് 2 സ്റ്റോറി ……
അങ്ങനെ ഹോട്ടലിൽ നിന്ന് കഴിച്ചിറങ്ങിയ ഞങ്ങൾ നിയാസ് കൊണ്ട് വന്ന 'റെഡ് ബീസ്റ്റെന്ന്' ഗ്ലാസ്സിൽ സ്റ്റിക്കറൊട്ടിച്ച റെഡ് പജീറോയിൽ കയറി. ഞാൻ തന്നെയായിരുന്നു വണ്ടിയുടെ സാരഥി. എന്റെ ബൈക്കുമായി നിയാസ് സിറ്റി സെന്ററിലെ പാർക്കിംഗിലോട്ട് പോയി. അവിടെ ബൈക്ക് പാർക്ക് ചെയ്തിട്ട് അവിടെ വെയ്റ്റ് ചെയ്ത് നിൽക്കുന്ന അവനേയും കൊണ്ടു വേണം ഞങ്ങൾക്ക് യാത്ര തുടങ്ങാൻ. കാറിന്റെ മുന്നിലെ സീറ്റിൽ അമൃത് കയറിയിരുപുറപ്പിച്ചിട്ടുണ്ട്. മിക്കവാറും നിയാസ് വന്ന് കഴിഞ്ഞാൽ മുന്നിലെ സീറ്റിലിരിക്കണമെന്ന് പറഞ്ഞ് രണ്ടും കൂടെ അടിയാകും അതുറപ്പാണ്. ഞാനത് മനസ്സിൽ ഓർത്ത് കൊണ്ട് ചിരിച്ചു.
പറഞ്ഞ പോലെ അവൻ സിറ്റി സെന്ററിന്റെ മുൻപിൽ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വണ്ടി നിർത്തിയതോടെ അവൻ പിറകിലെ ഡോറ് തുറന്ന് അകത്ത് കയറീട്ട് അമൃതിന്റെ തലക്കൊരു കിഴുക്ക് കൊടുത്തിട്ട് എന്നോട് വണ്ടിയെടുക്കാൻ പറഞ്ഞു. തലക്ക് കിഴക്ക് കൊണ്ടതിന്റെ ദേഷ്യത്തിൽ അമൃത് പിറകിലോട്ട് തിരിഞ്ഞിട്ട് നിയാസിന്റെ കൈയ്യിലൊരു അടി കൊടുത്തിട്ട്:
"നിനക്കിത് എന്തിന്റെ കുത്തി കഴപ്പാഡെർക്കാ? വെറുതെ ഇരുന്ന മനുഷ്യന്റെ തലക്കിട്ട് ഇടിക്കുന്നതെന്തിനാ?" അമൃതൽപ്പം ദേഷ്യത്തിൽ പറഞ്ഞു.
" അത് പിന്നെ നിന്റെ ഈ പെട്ട തല കണ്ടാൽ ആർക്കായാലും ഒന്നങ്ങട് തരാൻ തോന്നൂ ന്നെ എന്താ ചെയ്യാ"
നിയാസ് അമൃതിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"ആര്ടയാടാ പെട്ട തല നിന്റെ വാപ്പ റഹ്മാനിക്കാന്റയല്ലേ?"
അമൃത് തിരിച്ചടിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് കലി കയറിയ
💬 Comments
View all comments