0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 450

എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

"ആദി, നമ്മളീ മൊതലിലാട്ടോ ട്രിപ്പ് പോകുന്നെ" നിയാസ് പജീറോയിലോട്ട് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

ഞാനിപ്പോഴെ ആ വണ്ടിയിലേയ്ക്ക് ശരിക്കും ശ്രദ്ധിച്ചുള്ളൂ. മലപ്പുറം രജിസ്ട്രേഷനിലുള്ള വലിയ അലോയ് വീലുകളും മുൻപിൽ സ്നോർക്കിൾ പൈപ്പും മുൻപിലും വണ്ടിയുടെ മുകളിലും വേവ്വേറെ ലൈറ്റുകൾ ഘടിപ്പിച്ച നല്ല രസികൻ വണ്ടി. തികഞ്ഞ വണ്ടി ഭ്രാന്തനായ ഞാൻ
ഈ വണ്ടിയിലാണ് ട്രിപ്പ് പോകുന്നതെന്ന് കേട്ട സന്തോഷത്തിൽ അവനോട് ചോദിച്ചു.

"ഇതാരുടെയാ ടാ ഈ മൊതല്?"

" ഇത് നമ്മുടെ കസിൻറയാ കക്ഷിയ്ക്ക് ഇതു പോലെ മൂന്നാലു വണ്ടിയുണ്ട്. ദുബായില് ബിസിനസ്സാണ് പുള്ളിയ്ക്ക്. ഞാനായിട്ട് നല്ല കമ്പനിയാ ഞാൻ രണ്ട് ദിവസത്തേയ്ക്ക് വണ്ടിയൊന്നു തരാമോന്ന് ചോദിച്ചപ്പോഴെയ്ക്കും പുള്ളി താക്കോലെടുത്ത് തന്നു."
നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

"അപ്പോ എങ്ങനെയാ കഴിച്ചിറങ്ങീട്ട് ട്രിപ്പിന് പോകാൻ റെഡിയല്ലേ നീ? " അമൃത് എന്റെ പുറത്ത് തട്ടീട്ട് ചോദിച്ചു.

" ഈ വണ്ടിയ്ക്കാ പോകുന്നതെന്ന് നേരത്തെ പറഞ്ഞെങ്കി ഞാനാദ്യമേ സമ്മതിച്ചേനെ" ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

"ഉവ്വ ഫോണിൽ കൂടി മോങ്ങിയിട്ട് നീ എന്താ പറഞ്ഞെ? ട്രിപ് പോകാനുള്ള മൂഡിലാന്നോ? എനിക്കറിയായിരുന്നു ഈ വണ്ടി കണ്ടാ നീ ട്രിപ്പിന് വരാൻ സമ്മതിക്കൂന്ന്. അതുകൊണ്ടല്ലെ ഞാനും ഇവനും വെളിയത്ത് നാട് പോയി ഈ വണ്ടി എടുത്തോണ്ട് പോന്നെ" നിയാസ് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇനീം കഴിക്കാൻ കയറാതെ അവിടെ നിന്നാൽ അവൻമാർ അനൂന്റെ കാര്യമെന്തേലും ചോദിക്കും അതോടെ എന്റെ എല്ലാ മൂഡും പോകുമെന്ന് മനസ്സിലാക്കിയ ഞാൻ അവരെ രണ്ടിനേം "കഴിക്കാമെന്ന് പറഞ്ഞ് " ഉന്തി തള്ളി ഹോട്ടലിൽ കയറ്റി ഒപ്പം ഞാനും കയറി.

ഹോട്ടലിൽ ബീഫ് ബിരിയാണി ഓർഡർ ചെയ്ത് അതിനായി കാത്തിരിക്കുന്നതിനിടെ ഞങ്ങൾ ട്രിപ്പ് പോകാനുള്ള സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു. ഒടുവിൽ രണ്ട് ദിവസം കൊണ്ട് പോയി വരാൻ പറ്റാവുന്ന വിധത്തിൽ ഇടുക്കി വഴി ഊട്ടിയ്ക്ക് പോയി തിരിച്ചു വരാമെന്ന് തീരുമാനിച്ചു. ട്രിപ്പിന്റെ മൊത്തത്തിലുള്ള രക്ഷാധികാരി ഞാൻ തന്നെ. പൈസ ഇറക്കുന്നത് ഞാനാണല്ലോ അപ്പോഴവൻമാർ എന്നെ തന്നെ

💬 Comments

View all comments