0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 449

അവളേക്കാളും വയസ്സിന് ഇളയതാന്നും വീട്ടുകാർക്കും നാട്ടുകാർക്കുമൊന്നും എനിക്കവളോട് തോന്നിയ ഇഷ്ടത്തെ അംഗീകരിക്കാൻ പറ്റൂല്ലാന്ന് പറഞ്ഞവൾ പോയി" ഞാൻ വിതുമ്പി കൊണ്ട് അവനോട് പറഞ്ഞു.

നിയാസ്: നീ വിഷമിക്കല്ലേ ഡാ ആദി അവള് ഇപ്പോ നിന്റെ കൂടെ ഇല്ലേ?

" ഇല്ലാ, ഡാ അവൾ ബൈ പറഞ്ഞ് പോയി" ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു."

എന്റെ കരച്ചിൽ കേട്ട് ആകെ വല്ലാതായ നിയാസ് തൊട്ടടുത്ത് നിന്നിരുന്ന അമൃതിന് സംസാരിക്കാനായി ഫോൺ ലൗഡ് സ്പീക്കറിലിട്ടു. അതോടെ അമൃത് പറഞ്ഞു തുടങ്ങി.

അമൃത്: കരയല്ലേ ഡാ ആദി. നീ ആ കണ്ണ് തുടച്ചേ. നിന്നെ മനസ്സിലാക്കാൻ പറ്റാത്തവള് എങ്ങോട്ടെലും പോകട്ടെ മാൻ. നിനക്ക് ഞങ്ങളില്ലേ ഡാ .

നിയാസ്: ആദി, നീ ചോറ് കഴിച്ചിട്ടില്ലാലോ? നീ ആലുവയ്ക്ക് വാ നമ്മുക്ക് എവിടെന്നെങ്കിലും കഴിച്ചിട്ട് ഈ മൂഡ് മാറ്റാനായിട്ട് ഒരു ട്രിപ്പ് പോവ്വാ.

" ട്രിപ്പിന് പോകാൻ പറ്റിയ മൂഡിൽ അല്ലാടാ ഞാനിപ്പോ" ഞാനപ്പോഴത്തെ മാനസികാവസ്ഥയിൽ അവരോട് പറഞ്ഞു.

അമൃത്: നീ ആലുവയ്ക്ക് വാ ബാക്കിയൊക്കെ നമ്മുക്ക് സെറ്റ് ആക്കാം.

"ഉം" ഞാൻ അവൻ പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു.

നിയാസ്: അപ്പോ എല്ലാം പറഞ്ഞ പോലെ. ആലുവ എത്തുമ്പോ നീ വിളിയ്ക്ക്.
അവനത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

അവരോട് രണ്ടാളോടും കാര്യങ്ങളൊക്കെ സംസാരിച്ചപ്പോ തന്നെ മനസിന് ഒരാശ്വാസം കിട്ടിയത് പോലെ തോന്നിയപ്പോ പിന്നെ ഞാൻ ഒന്നും ആലോചിക്കാൻ നിൽക്കാതെ ബൈക്കുമെടുത്ത് ആലുവയ്ക്ക് വച്ച് പിടിച്ചു.

ആലുവയിലെത്തിയ ഞാൻ ഫോണെടുത്ത് നിയാസിനെ വിളിച്ചു. "എന്നോട് ഇഫ്താർ ഹോട്ടലിലേക്ക് വരാൻ പറഞ്ഞു അവൻ ഫോൺ കട്ടാക്കി" ഹോട്ടലിന്റെ മുൻപിലെത്തിയപ്പോ നിയാസും അമൃതും ഒരു റെഡ് കളർ 'പജീറോ സ്പോർട്ടിൽ' ചാരി നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവൻമാർ ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. ഞാനവർ നിൽക്കുന്നതിനടുത്ത് ബൈക്ക് കൊണ്ട് വച്ചിട്ട് ചോദിച്ചു.
"എടാ നിങ്ങള് കഴിച്ചില്ലേ ഇതുവരെ?"

" നീ വന്നിട്ട് ഒരുമിച്ച് കഴിക്കാമെന്ന് കരുതി" നിയാസ് എന്നെ നോക്കി പറഞ്ഞു.

"എടാ വേഗം കഴിക്കാം വിശന്നിട്ട് കണ്ണ് കാണാൻ മേല" അമൃത്

💬 Comments

View all comments