0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

അനു എന്റെ ഇടത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട്: പറയ് ആദി … ആരാ ആ ഭാഗ്യവതിയെന്ന് പറയെന്നെ" അനു ചിരിച്ചു കൊണ്ട് മുഖത്ത് വേറെ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെയാണിത് പറഞ്ഞത്.

അനൂന്റെ ഭാവമാറ്റമേതുമില്ലാതെയുള്ള ഈ ചോദ്യം എന്നെ ശരിക്കും നിരാശനാക്കി. എനിക്കവളോട് തോന്നിയ പ്രണയം അവൾക്ക് എന്നോട് തിരിച്ചില്ലെന്നുള്ള തിരിച്ചറിവ് അക്ഷരാർത്ഥത്തിൽ എന്നെ തളർത്തി കളഞ്ഞു.

" അതല്ലാ അനു അവൾ എന്നെക്കാൾ വയസ്സിനു മുത്തതാ അതാണെനിക്ക് തുറന്ന് പറയാനല്പം പേടി"
ഞാൻ ഉള്ളിലുള്ള വിഷമം മറച്ച് പിടിച്ച് കൊണ്ട് അനൂനോട് പറഞ്ഞു.

"ആദി, നീയവളോടീ കാര്യം ദൈര്യമായിട്ട് തുറന്ന് പറയെടാ. ഈ വയസ്സിലൊക്കെ എന്തിരിക്കുന്നൂന്നെ മനസ്സിലെ ഇഷ്ടമാണ് നോക്കേണ്ടത്."
അവളെന്റ തോളിൽ കൈ മടക്കി വച്ച് ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു.

വയസ്സിനല്‌പ്പം മുതിർന്നതാണെന്ന് വച്ച് പ്രണയിക്കുന്നതിനതൊന്നും ഒരു
തടസമേയല്ലെന്ന് അനു പറഞ്ഞത് കേട്ടപ്പോൾ ആ വിഷമത്തിനിടയിലുമെനിക്ക് ചെറിയൊരു ആശ്വാസം തോന്നി.

"നമ്മുക്ക് നടന്നാലോ ആദി ഇവിടിരുന്ന് ബോറഡിക്കുണു." അനു ബെഞ്ചിൽ നിന്ന് എഴുന്നേറ്റിട്ട് പറഞ്ഞു.

അനു എഴുന്നേറ്റതോടെ ഞാനും അവളോടൊപ്പം മറൈൻ ഡ്രൈവ് ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ എനിക്കെന്തോ അവളോട് സംസാരിക്കാൻ തോന്നിയില്ല ഞാൻ കരുതിയിരുന്നത് പോലൊരു ഇഷ്ടം അവൾക്കെന്നോട് തിരിച്ച് ഉണ്ടായിരുന്നില്ലാ എന്നത് തന്നെ കാരണം. നടത്തത്തിനിടയിൽ അനു പലതും സംസാരിച്ചു ഞാനതൊക്കെ മൂളി കേട്ട് കൊണ്ടിരുന്നു. ചുവന്ന ടൈൽ പാകിയ നടപാതയിലൂടെ ഞങ്ങൾ മറൈൻ ഡ്രൈവിലേയ്ക്കുള്ള നടത്തം തുടർന്നു. നടപാതയുടെ ഇരുവശത്തുമുള്ള ഇരുമ്പ് ബെഞ്ചുകൾ രാവിലെയായതിനാൽ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. കായലിൽ നിന്നുള്ള കാറ്റേറ്റ് അനുവിന്റെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു അവളത് കൈ കൊണ്ട്

💬 Comments

View all comments