Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
കൈ വച്ച് കൊണ്ട് പറഞ്ഞു.
"ആദി, ഇതൊന്നും നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ. ഒരു പാട് നേരം ഇരുന്ന് ആലോചിച്ച് നോക്കീട്ടാ ഞാൻ ഇത് പറഞ്ഞത്. നമ്മുടെ വീട്ടുകാരും നാട്ടുകാരുമൊന്നും നിനക്ക് എന്നോട് തോന്നിയ ഈ ഇഷ്ടത്തെ അംഗീകരിക്കില്ലാ ഡാ. നിന്റെ നല്ലതിന് വേണ്ടിയാ ഞാനിങ്ങനൊക്കെ പറഞ്ഞെ." അനു ശബ്ദം താഴ്ത്തി പറഞ്ഞു.
അനു പറഞ്ഞതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഉള്ളിലുള്ള സങ്കടത്താൽ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി ഞാനത് ഷർടിന്റെ കോളറിൽ തുടച്ചിട്ട് അവസാന വട്ടമെന്ന നിലയ്ക്ക് അനൂന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നിട്ട് അവളുടെ വലത്തെ കൈയ്യിൽ പിടുത്തമിട്ട് കൊണ്ട് കണ്ണിൽ നോക്കി പറഞ്ഞു: "അനു, എനിക്ക് ആദ്യമായിട്ട് ഇങ്ങനെ ഒരിഷ്ടം തോന്നീത് നിന്നോടാ. ഞാനിത് വെറുതെ ഒരു നേരം പോക്കായി കാണുന്നതല്ലാ. നിന്നോട് അത്രത്തോളം ഇഷ്ടം എനിക്കുള്ളതോണ്ടല്ലെ ഞാനിത് പറയുന്നെ" ഞാൻ ശബ്ദമിടറി കൊണ്ട് ഒറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞൊപ്പിച്ചു.
"ആദി, ഇതൊന്നും നടക്കുന്ന കാര്യമല്ലെഡാ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെക്കാൾ വയസ്സിന് മൂത്തതല്ലേ?"
" അതൊക്കെ ഒരു കാരണമാണോ അനു? നീ തന്നല്ലെ കുറച്ച് മുൻപ് വയസിലൊക്കെ എന്ത് കാര്യമാ ഉള്ളതെന്ന് ചോദിച്ചെ?"
ഞാൻ ഇടറിയ ശബ്ദത്തിൽ അവളോടൽപ്പം ശബ്ദമുയർത്തി പറഞ്ഞു.
എന്റെ ശബ്ദമുയർന്ന് കേട്ടതോടെ ആകെ വല്ലാതായ അനു ഞാൻ മുറുക്കെ പിടിചിരുന്ന അവളുടെ കൈയ്യിൽ നിന്നുള്ള പിടുത്തം വിടീപ്പിച്ചിട്ട് ചാടിയേഴ്ന്നേറ്റ് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു:
"ആദി, പ്ലീസ് ... ഇതൊരു പബ്ലിക്ക് പ്ലേസാണ് ആളുകളൊക്കെ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്. നീ ഒന്ന് പ്രാക്ടിക്കലായി ചിന്തിച്ച് നോക്ക് ആദി ഇതൊക്കെ നടക്കണ കാര്യമാണോന്ന്"
" ഇതീ കൂടുതലായിട്ട് എങ്ങനെയാ ഇഷ്ടം തുറന്ന് പറയാന്ന് എനിക്കറിയില്ല അനു" ഞാൻ നിറഞ്ഞ മിഴികളോടെ അവളോട് പറഞ്ഞു.
"ആദി, എനിക്കിനി ഈ വിഷയത്ത പറ്റി സംസാരിക്കാൻ താൽപ്പര്യമില്ല. ബൈ…ഞാൻ പോവ്വാ"
അനു ശബ്ദം കനപ്പിച്ച് പറഞ്ഞിട്ട് എന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടന്നകന്നു. എന്റെ കണ്ണാകെ നിറഞ്ഞിരിക്കുന്നത് കാരണം അവൾ നടന്ന് നീങ്ങിയത് ഞാൻ മങ്ങലോടെയാണ് കണ്ടത്.
ഇത് വരെ ഞാൻ കണ്ടിരുന്ന അനുവിനെയല്ല ഞാനവളോടെന്റ ഇഷ്ടം
💬 Comments
View all comments