Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
തരാത്തത് എന്നെ ശരിക്കും വേദനിപ്പിച്ചു. അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ച് കൂട്ടി ഞങ്ങൾ മട്ടാഞ്ചേരിയിൽ ഡച്ച് പാലസിന്റെ മുൻപിലെത്തി.
ടിക്കറ്റെടുത്ത് പാലസിന്റെ കോമ്പൗണ്ടിൽ കയറിയ ഞങ്ങൾ അവിടെ പടർന്ന് പന്തലിച്ച് നിൽക്കുന്ന ആൽ മരത്തിന്റെ ചുവട്ടിലുള്ള കോൺക്രീറ്റ് തറയിൽ കേറി ഇരുന്നു. ഞാൻ ഇഷ്ടമാണെന്ന് എന്റെ ഉള്ള് തുറന്ന് പറഞ്ഞിട്ടും അവളെനിക്ക് ഇതുവരെ മറുപടി തരാത്തത് കാരണം അവളോട് മിണ്ടാൻ എന്റെ നാവ് പൊന്താത്തത്കംബിസ്‌റ്റോറീസ്.കോം പോലെ തോന്നി. അനുവും താടിയ്ക്ക് കൈ കൊടുത്തിരുന്ന് കൊണ്ട് എന്തോ വല്യ ആലോചനയിലാണ്. എനിക്കത് കണ്ട് മനസ്സിനുള്ളിൽ കോപം ഇരച്ചു കയറിയതാണ് പക്ഷേ ഞാനതിനിനെ ഒരു വിധം നിയന്ത്രിച്ചിരുന്നിട്ട് മനസ്സിൽ പറഞ്ഞു: 'ഞാൻ പറഞ്ഞതിന് ഇവൾക്കൊരു മറുപടി തന്നാലെന്താ? അത് അനുകൂലമായാലും പ്രതികൂലമായാലും അതിനെ നേരിടാൻ ഞാൻ ഒരുക്കമാ പക്ഷേ ഇവളെന്താ ഈ ആലോചിച്ച് കൂട്ടുന്നെ? ഇവൾക്കാ തിരുവായ തുറന്ന് എന്തേലുമൊന്ന് പറഞ്ഞാലെന്താ?" ഇങ്ങനെ ഞാൻ മനസ്സിൽ ഓരോന്ന് ആലോചിച്ച് കൂട്ടിയിരിക്കുന്നതിനിടെ അനു എന്നെ തോണ്ടി വിളിച്ചു:
" ആദി ….."
അവളുടെ വിളി കേട്ട് ഞാൻ ചിന്തകളിൽ നിന്നുണർന്ന് കൊണ്ട് അനൂന് നേരെ തല തിരിച്ചു കൊണ്ട് ചോദിച്ചു.
"എന്താ അനു?"
ഞാൻ അവളുടെ വിളിയ്ക്ക് മറുപടി കൊടുത്തതോടെ അനു പറഞ്ഞ് തുടങ്ങി:
" ആദി ഞാൻ ഇത്രേം നേരം നീ പറഞ്ഞ കാര്യത്തെ കുറിച്ചാ ആലോചിച്ച് കൊണ്ടിരുന്നെ. നിനക്കെന്താ എന്നോടിപ്പോ പെട്ടെന്നിങ്ങനെയൊരു ഇഷ്ടം തോന്നാൻ കാരണം? നമ്മുക്കിത് പോലെ നല്ല ഫ്രണ്ട്സായിട്ട് പോയാൽ പോരെ ഡാ. നീ ഇപ്പോ പഠിച്ചോണ്ടിക്കുന്നല്ലേ ഉള്ളൂ എന്റെ പഠിത്തമൊക്കെ കഴിഞ്ഞ് ഞാൻ വർക്ക് ചെയ്യുകയല്ലേ എനിക്കിപ്പോ തന്നെ വീട്ടില് കല്യാണാലോചനകള് വന്ന് തുടങ്ങീട്ടുണ്ട്." അനു പറഞ്ഞ് നിറുത്തിയിട്ടെന്നെ നോക്കി.
അവൾ പറഞ്ഞതൊക്കെ കേട്ട് എന്റെ മനസ്സാകെ കാറ്റ് പോയ ബലൂൺ പോലെയായി. അവളോടെന്തെങ്കിലും പറഞ്ഞ് നോക്കാമെന്ന് കരുതീട്ട് മനസ്സിനുള്ളിലെ വിഷമം കാരണം നാവ് പൊന്തുന്നില്ല. എനിക്കൊന്ന് പൊട്ടി കരയണമെന്നുണ്ട് പക്ഷേ എനിക്കതിനും കഴിയുന്നില്ല. മനസ്സിലൊരു കല്ല് കയറ്റി വച്ച പോലൊരു ഭാരം. എന്റെ മുഖമാകെ വിഷാദ ഭാവത്തിലായത് കണ്ട് കൊണ്ടാണോ എന്തോ അനു എന്റെ തോളിൽ
💬 Comments
View all comments