0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 445

എനിക്ക് അവളോടുള്ള ഇഷ്ടം തുറന്ന് പറയാൻ പറ്റിയ സമയമെന്ന് മനസ്സിലാക്കിയ ഞാൻ മഴവിൽ പാലത്തിൽ വേറെ ആളുകൾ ആരും ആ സമയത്തിലായിരുന്നതിന്റെ ധൈര്യത്തിൽ ഹാൻഡ് റെയിലിൽ പുറം ചാരി നിന്ന് അനൂന് നേരെ തല തിരിച്ചിട്ട് പറഞ്ഞു.

" അനു എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാ ഞാനിത് കുറേ നാളായിട്ട് പറയണമെന്ന് ആലോചിച്ച് നടക്കായിരുന്നു. ഇപ്പോഴാ എനിക്കിത് നിന്നോട് തുറന്ന് പറയാനൊരു ചാൻസ് കിട്ടീത്"

ഞാനൊറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞത് കേട്ട് ആദ്യം അനു എന്നെ വിശ്വാസം വരാത്ത പോലെ നോക്കിയിട്ട് നിർത്താതെ ചിരിക്കാൻ തുടങ്ങി. അവളുടെ ചിരി കണ്ട് ഞാനാകെ വല്ലാതായി. എന്നെ കളിയാക്കി ചിരിക്കുകയാണെന്ന് കരുതി ഞാനവളോട് പറഞ്ഞു: "അനു ഞാൻ തമാശ പറഞ്ഞതല്ലാട്ടോ ഐ ആം വെരി സീരിയസ്സ് ഐ ലൗവ് യൂ"

ഞാൻ രണ്ടാമത് പറഞ്ഞത് കൂടി കേട്ടതോടെ അനു ചിരി നിർത്തിയിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് "വാ ഞാൻ പറയാം" ന്ന് പറഞ്ഞ് എന്നെയും കൊണ്ട് മഴവിൽ പാലത്തിന്റെ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി. ആ സമയം പാലത്തിലേയ്ക്കു കയറിയിരുന്നവരെല്ലാം ഞങ്ങളെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. ആ സമയത്തെ എന്റെ മാനസികാവസ്ഥയിൽ ആളുകൾ നോക്കുന്നതൊന്നും എനിക്കൊരു വിഷയമേ ആയി തോന്നിയില്ല. അങ്ങനെ ഞങ്ങൾ നടന്ന് ബൈക്ക് പാർക്കിംഗിൽ എത്തി. അവിടെ എത്തിയ എന്നോട് അനു പറഞ്ഞു: "നമ്മുക്ക് ഡച്ച് പാലിസിലേക്ക് പോകാം ആദി" അവളൽപ്പം ഗൗരവത്തിലാണ് എന്നോടിത് പറഞ്ഞത്.

"അനു, ഞാൻ പറഞ്ഞതിന് നീ മറുപടിയൊന്നും തന്നില്ലാ" ഞാനവളോടല്‌പ്പം ദൈന്യത കലർന്ന സ്വരത്തിൽ പറഞ്ഞു.

"നീ വണ്ടിയെടുക്ക് ഞാൻ പറയാംന്ന്" പറഞ്ഞ് കൊണ്ടവൾ കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു.

ഞാൻ ബൈക്കെടുത്ത് അനു കയറാനായി കാത്ത് നിന്നു. അനു വന്ന് കയറിയതോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. പാർക്കിൽ നിന്ന് ഡച്ച് പാലസിലേയ്ക്ക് യാത്ര തിരിച്ചതു മുതൽ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. അനു ആണെങ്കിൽ മ്ലാനമായ മുഖത്തോടെ റോഡിന്റെ സൈഡിലേയ്ക്ക് നോക്കിയിരിക്കുന്നത് ഞാൻ ബൈക്കിന്റെ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടു. ഞാൻ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞതിന് അനുകൂലമായോ പ്രതികൂലമായോ എനിക്കൊരു മറുപടി അവൾ

💬 Comments

View all comments