0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 444

നീയവളോടീ കാര്യം ദൈര്യമായിട്ട് തുറന്ന് പറയെടാ. ഈ വയസ്സിലൊക്കെ എന്തിരിക്കുന്നൂന്നെ മനസ്സിലെ ഇഷ്ടമാണ് നോക്കേണ്ടത്."
അവളെന്റ തോളിൽ കൈ മടക്കി വച്ച് ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു.

വയസ്സിനല്‌പ്പം മുതിർന്നതാണെന്ന് വച്ച് പ്രണയിക്കുന്നതിനതൊന്നും ഒരു
തടസമേയല്ലെന്ന് അനു പറഞ്ഞത് കേട്ടപ്പോൾ ആ വിഷമത്തിനിടയിലുമെനിക്ക് ചെറിയൊരു ആശ്വാസം തോന്നി.

"നമ്മുക്ക് നടന്നാലോ ആദി ഇവിടിരുന്ന് ബോറഡിക്കുണു." അനു ബെഞ്ചിൽ നിന്ന് എഴുന്നേറ്റിട്ട് പറഞ്ഞു.

അനു എഴുന്നേറ്റതോടെ ഞാനും അവളോടൊപ്പം മറൈൻ ഡ്രൈവ് ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ എനിക്കെന്തോ അവളോട് സംസാരിക്കാൻ തോന്നിയില്ല ഞാൻ കരുതിയിരുന്നത് പോലൊരു ഇഷ്ടം അവൾക്കെന്നോട് തിരിച്ച് ഉണ്ടായിരുന്നില്ലാ എന്നത് തന്നെ കാരണം. നടത്തത്തിനിടയിൽ അനു പലതും സംസാരിച്ചു ഞാനതൊക്കെ മൂളി കേട്ട് കൊണ്ടിരുന്നു. ചുവന്ന ടൈൽ പാകിയ നടപാതയിലൂടെ ഞങ്ങൾ മറൈൻ ഡ്രൈവിലേയ്ക്കുള്ള നടത്തം തുടർന്നു. നടപാതയുടെ ഇരുവശത്തുമുള്ള ഇരുമ്പ് ബെഞ്ചുകൾ രാവിലെയായതിനാൽ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. കായലിൽ നിന്നുള്ള കാറ്റേറ്റ് അനുവിന്റെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു അവളത് കൈ കൊണ്ട് ഒതുക്കി പിടിച്ച് കൊണ്ടെന്നേ നോക്കി വശ്യമായി പുഞ്ചിരിച്ച് കൊണ്ട്: "ഹായ് രാവിലെ തന്നെ നല്ല കാറ്റാണല്ലെ ഇവിടെ?"

അവളുടെ ആ ഭംഗിയുള്ള ചിരി കണ്ട് അത്രയും നേരം എന്റെ മനസ്സിലുണ്ടായിരുന്ന വിഷമമെല്ലാം എങ്ങോ പോയി മറഞ്ഞത് പോലെ തോന്നിയപ്പോൾ ഞാൻ അനൂനോട്: "തൊട്ടടുത്ത് കായലായത് കൊണ്ടാണ് അനു ഇങ്ങനെ കാറ്റ്. മഴവിൽ പാലത്തില് ഇതിനേക്കാളും കാറ്റുണ്ടാകും" മഴവിൽ പാലത്തിലേക്കുള്ള സ്റ്റെപ്പ് കയറുന്നതിനിടെ ഞാനവളോട് പറഞ്ഞു.

പാലത്തിന്റെ മുകളിലെത്തിയ ഞങ്ങൾ സ്റ്റീൽ കൊണ്ട് ഘടിപ്പിച്ച റെയ്ലിൽ ചാരി നിന്ന് കായൽ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി. കായലിലങ്ങിങ്ങായി വിദേശ സഞ്ചാരികളെയും വഹിച്ചുള്ള ചെറിയ യാത്ര ബോട്ടുകൾ തലങ്ങും വിലങ്ങും ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്ന് ടൂർ ഗൈഡുകൾ സഞ്ചാരികൾക്ക് കൊച്ചിയുടെ ചരിത്രത്തെയും സ്ഥലങ്ങളെയും കുറിച്ച് ഇംഗ്ലീഷിൽ വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്നതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിക്കാതെ കായൽ കാഴ്ചകൾ നോക്കി നിന്നു.

"ആദി നിനക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ അതാരാണെന്ന് നീ പറഞ്ഞില്ലാലോ?"
അനു എനിക്ക് നേരെ തല ചെരിച്ചു കൊണ്ട് ചോദിച്ചു.

ഇത് തന്നെയാണ്

💬 Comments

View all comments