Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
അങ്ങനെ ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ എറണാകുളം ചിൽഡ്രൻസ്സ് പാർക്കിന്റ മുന്നിലെത്തി. അവിടെ പാർക്കിംഗിൽ ബൈക്ക് വച്ചിട്ട് ഞാനും അനുവും ഒരുമിച്ച് പാർക്കിന്റെ അകത്ത് കയറി. രാവിലെയായതിനാൽ പാർക്കിൽ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല.
ശനിയാഴ്ച ദിവസമായതിനാൽ ക്ലാസ്സിലാത്തത് കൊണ്ട് കറങ്ങി നടക്കുന്ന +2, ഡിഗ്രി പ്രായത്തിലുള്ള ആൺകുട്ടികൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു.
"നമ്മളിത്ര രാവിലെ വന്നത് കൊണ്ടായിരിക്കും ഇവിടെ തിരക്കില്ലാത്തെ അല്ലേ ആദി?"
അനു നടത്തത്തിനിടയിൽ ചോദിച്ചു.
" രാവിലെ ആയത് കൊണ്ടാ തിരക്കില്ലാത്തെ. വൈകുന്നേരം നാല് മണി കഴിഞ്ഞാ ഇവിടെ കാല് കുത്താൻ സ്ഥലമുണ്ടാവൂല അതിനു മാത്രം പിള്ളേരിവിടെ കാണും."
നടത്തത്തിനിടയിൽ ഒഴിഞ്ഞ കിടന്നിരുന്ന ഇരുമ്പിന്റെ ബെഞ്ചിൽ ഞങ്ങൾ രണ്ടാളും പോയി ഇരുന്നു. വെയിൽ ഉണ്ടെങ്കിലും സമയം പത്തരയൊക്കെ ആയി കാണുള്ളൂ അതിനാൽ വെയിലിന് കാര്യമായ ചൂട് ഉണ്ടായിരുന്നില്ല. പാർക്കിൽ പല ആകൃതിയിലായി വെട്ടി നിർത്തിയിരിക്കുന്ന ബുഷ് പ്ലാന്റുകളുടെയും പുൽതകിടിയുടെയും ഭംഗി നോക്കി ഞാൻ കുറച്ച് സമയം ഉള്ളിലുള്ള ടെൻഷനുകൾ അൽപ്പ സമയം മതി മറന്നങ്ങനെ ഇരിക്കുമ്പോൾ 'ആദീ' ന്നുള്ള അനൂന്റെ വിളിയാണ് എനിക്ക് പരിസര ബോധം ഉണ്ടാക്കിയത്.
"ഉം.. എന്താണാവോ രാവിലെ തൊട്ട് വല്യ ആലോചനയിലാണല്ലോ ആദി കുട്ടൻ" അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
" ഒന്നൂല്ല അനു എനിക്ക് ഒരു പെൺ കൊച്ചിനെ വല്യ ഇഷ്ടമാ പക്ഷേ ആ കാര്യം എനിക്കവളോട് തുറന്ന് പറയാനുള്ള ധൈര്യം കിട്ടുന്നില്ലാന്നെ"
ഞാൻ അനുവിന്റെ മുഖത്തേയ്ക്ക് പ്രണയാർദ്രമായി ഉറ്റ് നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് അനു എന്റെ ഇടത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട്: പറയ് ആദി … ആരാ ആ ഭാഗ്യവതിയെന്ന് പറയെന്നെ" അനു ചിരിച്ചു കൊണ്ട് മുഖത്ത് വേറെ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെയാണിത് പറഞ്ഞത്.
അനൂന്റെ ഭാവമാറ്റമേതുമില്ലാതെയുള്ള ഈ ചോദ്യം എന്നെ ശരിക്കും നിരാശനാക്കി. എനിക്കവളോട് തോന്നിയ പ്രണയം അവൾക്ക് എന്നോട് തിരിച്ചില്ലെന്നുള്ള തിരിച്ചറിവ് അക്ഷരാർത്ഥത്തിൽ എന്നെ തളർത്തി കളഞ്ഞു.
" അതല്ലാ അനു അവൾ എന്നെക്കാൾ വയസ്സിനു മുത്തതാ അതാണെനിക്ക് തുറന്ന് പറയാനല്പം പേടി"
ഞാൻ ഉള്ളിലുള്ള വിഷമം മറച്ച് പിടിച്ച് കൊണ്ട് അനൂനോട് പറഞ്ഞു.
"ആദി,
💬 Comments
View all comments