Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
ഓപ്പറേറ്ററ് ആദിയല്ലേ അപ്പോ ആദി പറയണതാണ് എന്റേം ഇഷ്ടം" പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അവള് പോകാമെന്ന് മറുപടി തന്നതോടെ ഞാൻ ബൈക്ക് അൽപ്പം വേഗത കൂട്ടി നേരെ എറണാകുളം ചിൽഡ്രൻസ് പാർക്ക് ലക്ഷ്യമാക്കി കുതിച്ചു. രാവിലെ ആയത് കൊണ്ട് റോഡിൽ അധികം തിരക്കൊന്നുമുണ്ടായിരുന്നില്ല പോരാത്തതിന് ശനിയാഴ്ചയും ആണല്ലോ.
ഞാൻ പിന്നെയും ഒന്നും സംസാരിക്കാതെ ബൈക്കോടിക്കുന്നത് കണ്ട് അനു എന്റെ തോളിൽ അടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി "ഇതെന്താ ആദി നമ്മളേതേലും മരിപ്പിന് കൂടാൻ പോവാണോ നീ ഒന്നും മിണ്ടാതിരിക്കണത് കണ്ട് ചോദിച്ചതാ.
എന്തേലുമൊക്കെ പറയ് ആദി കുട്ടാ"
അനു കൊഞ്ചി കൊണ്ടാണെന്നോടിത് പറഞ്ഞത്.
അനൂന്റെ കൊഞ്ചൽ കേട്ടതോടെ ഇനി വെറുതെ ടെൻഷനടിച്ച് മിണ്ടാതിരുന്നാൽ ശരിയാകില്ലാന്ന് തോന്നിയ ഞാൻ അവളോട്:
" അതില്ലേ അനു . . . ഇന്ന് നമ്മള് കൃഷ്ണ ചേച്ചീടെ കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോവാണാന്നാണല്ലേ അനു വീട്ടിൽ പറഞ്ഞത്?" ഞാൻ അവളോട് ചോദിച്ചു.
" പിന്നല്ലാതെ നമ്മള് ഇന്ന് കറങ്ങാൻ പോവാണെന്ന് വീട്ടിൽ പറയാൻ പറ്റോ?
അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
"ആട്ടെ … നീയെന്താ ആദി നിന്റെ വീട്ടിൽ പറഞ്ഞെ?"
അനു എന്നോട് ചേർന്നിരുന്ന് കൊണ്ട് ചോദിച്ചു.
" ഞാനും കൃഷ്ണ ചേച്ചീടെ കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കാൻ പോവാന്നാ പറഞ്ഞെ" ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് അത്ഭുതപ്പെട്ട അനു എന്നോട്: "എന്നാലും ഇങ്ങനെ ഒരുമിച്ച് ഒരേ കള്ളം തന്നെ നമ്മുക്കെങ്ങനെയാ പറയാൻ പറ്റുന്നേ അല്ലേ ആദി?"
എന്നോട് ചേർന്നിരിക്കുന്ന അനൂന്റെ വലത്തെ തോളിൽ ഞാൻ ചെറിയൊരു നുള്ള് കൊടുത്തിട്ട് പറഞ്ഞു: " സെയിം പിഞ്ച്…. ഇതിനായിരിക്കൂലേ അനു ഈ മനപ്പൊരുത്തമെന്നോക്കെ പറയണേ"
ഞാൻ പറഞ്ഞത് കേട്ട് ചിരി വന്ന അനു എന്റെ തോളിലും ഞാനവൾക്ക് നുള്ള് കൊടുത്ത പോലെ ചെറിയൊരു നുള്ള് തന്നിട്ട് " സെയിം പിഞ്ച്" എന്ന് പറഞ്ഞു.
അപ്പോ നമ്മള് രണ്ടാളും നുണ പറയുന്ന കാര്യത്തിൽ കട്ടയ്ക്ക് പിടിച്ചു നിൽക്കുമല്ലേ ആദി?"
" ഉം.. അതേ അതേ " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
💬 Comments
View all comments