Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
പൂക്കളുടെ ഡിസൈനോടു കൂടിയ ചുരിദാറാണ് അവൾ ഇട്ടിരിക്കുന്നത്. മഞ്ഞ ഷാൾ വലത്തെ തോളിൽ പിൻ ചെയ്ത് കുറുകെ ഇട്ടിട്ടുണ്ട്. പുരികമൊക്കെ കൺമഷി കൊണ്ട് നന്നായി നീട്ടി എഴുതിയിട്ടുണ്ട്. ഇന്ന് മൊത്തത്തിൽ പെണ്ണൊരു സുന്ദരി കോതയായിട്ടുണ്ട്.
അവൾ വന്ന് എന്റെ തോളിൽ തട്ടിയിട്ട്: "എന്നാ പോയാലോ ആദി നമ്മുക്ക്" എന്ന് പറഞ്ഞിട്ട് അവൾ ബൈക്കിന്റെ സീറ്റിലേക്ക് ഒരു സൈഡ് ചെരിഞ്ഞ് കയറി ഇരുന്നു. അവൾ ബൈക്കിൽ കയറിയതോടെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയിട്ട് അങ്കിളിനോടും ആന്റിയോടും യാത്ര പറഞ്ഞിട്ട് ബൈക്ക് മുന്നോട്ടെടുത്തു. അനു ബൈക്കിലിരുന്ന് അങ്കിളിനും ആന്റിയ്ക്കും ടാറ്റ കൊടുക്കുന്നുണ്ടായിരുന്നു. ബൈക്ക് അനുവിന്റെ വീടിന്റെ ഗേറ്റിന് പുറത്തെതിയതോടെ അവൾ എന്റെ തോളിൽ തട്ടി കൊണ്ട്:
"ആദി ബൈക്കൊന്ന് നിർത്താവോ എനിക്ക് വട്ടം കയറി ഇരിക്കാനാ ഇങ്ങനെ ഇരിക്കാൻ ഒരു സുഖമില്ലാന്നെ"
അനു പറഞ്ഞത് കേട്ട് ഞാൻ ബൈക്ക് നിർത്തി അതോടെ അവൾ ബൈക്കിൽ നിന്നിറങ്ങിയിട്ട് എന്റെ തോളിൽ ഇടം കൈയ്യ് വച്ചിട്ട് ബൈക്കിന്റ ഫൂട് റെസ്റ്റിൽ ചവിട്ടി വട്ടം കയറി ഇരുന്നിട്ട് പറഞ്ഞു: " ആദി ഇനി പോവ്വാട്ടോ"
അനു പോകാമെന്ന് പറഞ്ഞതോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അനൂനോട് എങ്ങനെ എന്റെ ഇഷ്ടം തുറന്ന് പറയുമെന്നത് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെയുള്ള ടെൻഷനിൽ ഞാൻ അനൂനോട് ഒന്നും സംസാരിക്കാതെ ബൈക്ക് ഓടിക്കുന്നതിൽ ശ്രദ്ധ കൊടുത്ത് പോകാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അനു എന്റെ തോളിൽ അവളുടെ തല ചേർത്ത് വച്ചിരുന്നിട്ട്: "അതേ മാഷേ ഇന്ന് പതിവില്ലാതെ വല്യ ഗൗരവത്തിലാണല്ലോ എന്താ എന്നോടൊന്നും മിണ്ടാത്തെ?" പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചു.
"ഏയ് അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല അനു. ഇന്ന് നമ്മുക്ക് പോകാനുള്ള സ്ഥലങ്ങളേതാന്നൊക്കെ ഞാനൊന്ന് ആലോചിച്ച് നോക്കീതാ"
"എന്നിട്ട് നമ്മളിപ്പോ ആദ്യം എങ്ങോട്ടെയ്ക്കാ പോകുന്നെ?"
അനു എന്റെ തോളിൽ അവളുടെ താടി ചേർത്ത് വച്ചിരുന്നിട്ട് ചോദിച്ചു.
"നമ്മുക്കാദ്യം ചിൽഡ്രൻസ് പാർക്കിൽ പോയാലോ അനു? അവിടെ കുറച്ച് നേരം ഇരുന്നിട്ട് നമ്മുക്ക് ഫോർട്ട്-കൊച്ചിയ്ക്ക് പോകാം അത് പോരെ?"
ഞാൻ പിറകിലോട്ട് തല തിരിച്ച് കൊണ്ട് ചോദിച്ചു.
" അത് മതിയെന്നെ. ടൂർ
💬 Comments
View all comments