Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
വിളിച്ച് നിറുത്തി.
തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് അവളെന്റ ഹെൽമറ്റും പിടിച്ചെന്റടുത്തേയ്ക്ക് നടന്നടുക്കുന്നതാണ്.
"ശ്ശോ… ഹെൽമറ്റെടുക്കാൻ മറന്നു" ഞാൻ തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
" ഞാൻ പറഞ്ഞത് വാങ്ങാൻ മറക്കണ്ടാട്ടോ" അവളെന്റ നേരെയ്ക്ക് ഹെൽമറ്റ് നീട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു.
" ഫെറെറോ റോഷർ വാങ്ങാൻ പറഞ്ഞ കാര്യമല്ലേ അത് ഞാൻ വാങ്ങി കൊണ്ടുവരാന്നേ" ഞാനവളുടെ കൈയ്യിൽ നിന്ന് ഹെൽമറ്റ് വാങ്ങി തലയിൽ വച്ച് കൊണ്ട് പറഞ്ഞു.
ഞാൻ അഞ്ജൂനോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി നേരെ അനൂന്റെ വീട്ടിലേയ്ക്ക് പോയി.
ഞാൻ അവിടെ ചെല്ലുമ്പോൾ ഗോപാൽ അങ്കിൾ കാർ കഴുകി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ കക്ഷി ചിരിച്ച് കൊണ്ട് പറഞ്ഞു: "കണ്ടിട്ട് കുറച്ചായാലോ ആദി നിന്നെ. പിന്നെ എന്തൊക്കെയുണ്ട് വിശേഷം?"
"കുഴപ്പോല്ല അങ്കിൾ അങ്ങനെ തട്ടി മുട്ടി പോകുന്നു"
" അനൂന്റെ ഫ്രണ്ടിന്റ കല്യാണത്തിനിടാനുള്ള ഡ്രസ്സ് എടുക്കാൻ പോവാണല്ലെ നിങ്ങൾ കൊച്ചിയ്ക്ക്. അനു പറഞ്ഞു" അങ്കിൾ എന്നോട് ചിരിച്ച് കൊണ്ട് പറഞ്ഞു.
ഒരു നിമിഷം ഞാൻ അങ്കിൾ എന്നോട് പറഞ്ഞത് കേട്ട് ഞെട്ടി. ഞാൻ വീട്ടിൽ ഈ യാത്രയെ കുറിച്ച് പറഞ്ഞ അതേ കള്ളം തന്നെ അനുവും വീട്ടിൽ പറഞ്ഞതെന്നോർത്തപ്പോൾ ഒരു നിമിഷം ഞാനാകെ അത്ഭുത സ്തബ്ധനായി നിന്നു. ഈ മനപ്പൊരുത്തമെന്ന് പറയുന്നത് ഇങ്ങനെയൊക്കെയായിരിക്കുമെന്ന് ഞാൻ മനസ്സിലോർത്തു. അനൂന്റെ ഫ്രണ്ട് കൃഷ്ണയുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ട് പക്ഷേ അത് ഒരു വർഷം കഴിഞ്ഞേ കാണൂ. അതൊരു കാരണമാക്കി ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അനുവും അതേ കാരണം തന്നെയാ വീട്ടിൽ പറഞ്ഞതെന്നോർത്തപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു പോയി. അങ്ങനെ ഞാനീ കാര്യങ്ങളൊക്കെ മതി മറന്നങ്ങനെ ചിന്തിച്ച് നിന്നപ്പോഴാണ് അനൂന്റെ ശബ്ദം കേട്ടത്.
"അമ്മേ ഞാനിറങ്ങാണെ" അനു പത്മിനി ആന്റിയോട് യാത്ര പറഞ്ഞിറങ്ങിയിട്ട് ഗോപാലങ്കിളിന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു: "അച്ഛാ എന്നാ ഞാനിറങ്ങട്ടെ"ന്ന് പറഞ്ഞ് അവൾ ഗോപാലങ്കിളിനെ കെട്ടിപിടിച്ചിട്ട് വിട്ടകന്ന് മാറി കൊണ്ട് ബൈക്കുമായി നിൽക്കുന്ന എന്റരികിലേക്ക് എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ച് കൊണ്ട് നടന്നടുത്തു. അനു ഇന്ന് പതിവിലും നന്നായൊരുങ്ങി സുന്ദരിയായിട്ടുണ്ട്. വെള്ളയിൽ നിറയെ
💬 Comments
View all comments