Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
കഴിഞ്ഞ തവണ അനുവുമായി ലുലു മാളിൽ ഷോപ്പിംഗിന് പോയി തിരിച്ചു വന്നപ്പോ രാത്രിയായിരുന്നു. അതോർത്താണ് അച്ഛൻ ഗൗരവത്തിൽ എന്നോടിത് പറഞ്ഞത്.
"ഇല്ലച്ഛാ ഞങ്ങൾ സന്ധ്യയാകുന്നതിന് മുൻപെ തിരിച്ചെത്തിക്കോള്ളാം"
ഭക്ഷണം കഴിച്ചെഴുന്നേറ്റ ഞാൻ അച്ഛനെ നോക്കി പറഞ്ഞു.
അച്ഛനൊന്നു മൂളി കൊണ്ട് കഴിക്കൽ തുടർന്നു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഉമ്മറത്തേക്ക് പോയ എന്നെ പിറകെ നിന്ന് വിളിച്ച് അഞ്ജു ഓടി എന്റെടുത്തേക്ക് വന്നിട്ട്:
"ഏട്ടാ വരുമ്പോ എനിക്ക് 'ഫെററോ റോഷർ' ചോക്ലേറ്റ് ഒരു ചെറിയ ബോക്സ് വാങ്ങി തരാമോ അവൾ കൊഞ്ചി കൊണ്ട് എന്നോട് ചോദിച്ചു.
അവളെ ഒന്ന് കളിപ്പിക്കാനായിട്ട് ഞാൻ പറഞ്ഞു. "ചോക്ലേറ്റ് ഒക്കെ കഴിക്കണത് ചെറിയ പിള്ളേരാ നീ ഇപ്പോ വല്യ കുട്ടിയായില്ലേ"
"പിന്നെ ചോക്ലേറ്റ് കഴിക്കാനങ്ങനെ പ്രായമൊന്നൂല" അഞ്ജു മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.
അവള് മുഖം വീർപ്പിച്ച് പിടിച്ചിരിക്കുന്നത് കണ്ട് ചിരി വന്ന ഞാൻ അവളുടെ രണ്ട് കവിളിലും കൈകൾ ചേർത്ത് വലിച്ചിട്ട്:
" വരുമ്പോ ഞാൻ വാങ്ങി കൊണ്ടു വരാമെന്റ അഞ്ജൂസെ"
ഞാൻ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. ഞാൻ പോയി ഉമ്മറത്തെ തിണ്ണയിലിലേയ്ക്ക് കാലുയർത്തി വച്ച് ഷൂസിന്റെ ലേസ് കെട്ടുന്നതിനിടെ അഞ്ജു എന്നോട് ചോദിച്ചു: "ഏട്ടനും അനു ചേച്ചിയും എവിടെയാ പോകുന്നെ?"
"അനു ചേച്ചീടെ ഫ്രണ്ട് കൃഷ്ണേടെ കല്യാണമുണ്ട് അതിന് പോകുമ്പോ ഇടാനുള്ള ഡ്രസ്സ് എടുക്കാനാ ഇന്ന് പോകുന്നെ" ഞാൻ അവൾക്ക് നേരെ തല ചെരിച്ചു കൊണ്ട് പറഞ്ഞു.
സത്യത്തിൽ ഞാനും അനുവും കൊച്ചിയിലൊക്കെ ഒന്ന് കറങ്ങാൻ പോകാനാണ് പ്ലാൻ ഇട്ടിരിക്കുന്നെ പിന്നെ എനിക്ക് അവളോടുള്ള ഇഷ്ടം തുറന്നും പറയണം. ഈ കാര്യങ്ങളൊക്കെ മറച്ച് വെച്ചിട്ടാണ് ഞാൻ വീട്ടിൽ എല്ലാവരോടും ഷോപ്പിംഗിന് പോകുന്നതാണെന്ന് പറഞ്ഞത്.
"ഡ്രസ്സെടുക്കാൻ പോണതാണല്ലേ" അഞ്ജു വന്ന് ഉമ്മറത്തെ തിണ്ണയിലിരുന്ന പത്രം എടുത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
"അഞ്ജു ഡീ എന്നാ ഞാൻ പോവാണേ"ഞാനവളോട് യാത്ര പറഞ്ഞിട്ട് ഉമ്മറത്ത് നിന്ന് കാർ പോർച്ചിലിരിക്കുന്ന ബൈക്കിന്റ അടുത്തേയ്ക്ക് നടന്നു.
" ചേട്ടാ ... ഒന്ന് നിന്നേ ഈ സാധനം വേണ്ടേ?" അഞ്ജു എന്നെ പിറകിൽ നിന്ന്
💬 Comments
View all comments