0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 438

ഇവൻ ഇന്ന് അവളേം കൊണ്ട് പോയിട്ട് നൈസായിട്ട് പ്രപ്പോസ് ചെയ്യ്ത് കാര്യം പറയും. അത്ര തന്നെ ….!"
നിയാസ് ലാഘവത്തോടെ എന്നെ നോക്കി പറഞ്ഞു.

" അതല്ലെ ഡാ അവളോട് എങ്ങനെ പറയണംന്ന് എനിക്കറിയില്ലാന്നെ"
ഞാൻ ടെൻഷനിൽ കൈയ്യിലെ നഖം കടിച്ച് കൊണ്ട് അവരോടായി പറഞ്ഞു.

" നിനക്കവളെ ഒരു പാട് ഇഷ്ടമാണെന്ന് പറയ് നീ. വേണമെങ്കിൽ ഇവൻ പറഞ്ഞ പോലെ എന്തേലും നല്ലൊരു ഗിഫ്റ്റും വാങ്ങിച്ച് കൊടുത്തേര്"
നിയാസ് എന്നോടായി പറഞ്ഞു.

അവരോട് രണ്ടാളോടും ഈ കാര്യത്തെ കുറിച്ച് സംസാരിച്ച് അവരുടെ അഭിപ്രായം കൂടി കേട്ട് കഴിഞ്ഞപ്പോൾ കാര്യങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ എനിക്ക് കിട്ടി. ജിമ്മിൽ ആളുകൾ എത്തി തുടങ്ങിയതോടെ ഞങ്ങൾ ഈ സംസാരം പതിയെ നിർത്തി. എക്സർസൈസിൽ മാത്രം ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ എന്നത്തേയും പോലെ ഞങ്ങൾ ജിമ്മിലെ പരിപാടികൾ അവസാനിപ്പിച്ച് വീടുകളിലേയ്ക്ക് മടങ്ങി. പോകുന്നതിന് മുൻപ് അവൻമാരെന്നെ കെട്ടി പിടിച്ച് "ബെസ്റ്റ് ഓഫ് ലക്ക്" പറഞ്ഞിട്ടാണ് പോയത്.

തിരിച്ച് വീട്ടിലെത്തിയ ഞാൻ കുളി കഴിഞ്ഞ് ഒരു വെള്ള ഷർട്ടും നീല ജീൻസും എടുത്തണിഞ്ഞ് മുകളിലെ റൂമിൽ നിന്ന് ഭക്ഷണം കഴിക്കാനായി താഴെയുള്ള ഡൈനിംഗ് റൂമിലേയ്ക്ക് പോയി. ഞങ്ങൾ സാധാരണ രാവിലെ കഴിക്കാറുള്ള സമയത്ത് തന്നെയാണ് ഞാൻ അവിടെ പോയിരുന്നത്. എന്റെ കൂടെ അച്ഛനും അമ്മയും അഞ്ജുവും കഴിക്കാനായി ഇരുന്നു. കഴിക്കുന്നതിനിടെ അച്ഛൻ എന്നോട് ചോദിച്ചു:
"നീ ഈ രാവിലെ തന്നെ എങ്ങോട്ടേയ്ക്കാ പോകുന്നെ?"

"അനു ചേച്ചിടെ കൂടെ ഷോപ്പിംഗിന് പോവാ കൊച്ചിയ്ക്ക്"
ഞാൻ ഭക്ഷണം കഴിക്കുന്നതിനിടെ അച്ഛനോട് പറഞ്ഞു.

" അനു കൂടെ ഉള്ളതല്ലേ നീ കാർ എടുത്ത് പൊക്കോ ഡാ"
അനൂനെയും കൊണ്ട് അത്ര ദൂരം ബൈക്കിൽ പോകുന്നതിലെ പേടിയോർത്താണ് അമ്മ എന്നോടിത് പറഞ്ഞത്.

"ഏയ് ഞങ്ങള് രണ്ടാളല്ലേ ഉള്ളൂ,... അപ്പോ ബൈക്കിൽ പോണത് തന്നെയാ നല്ലത്"
ഞാൻ ബൈക്കിൽ തന്നെയേ പോകുവെന്ന തീരുമാനത്തിലുറച്ച് കൊണ്ട് പറഞ്ഞു.

" പോകുന്നതൊക്കെ കൊള്ളാം രാത്രിയാകുന്നതിനെ മുൻപെ കുടുംബത്ത് തിരിച്ചെത്തിക്കോണം. കൂടെയൊരു പെൺകൊച്ചുള്ളതാ കേട്ടല്ലോ നീ." അച്ഛൻ ശബ്ദം കനപ്പിച്ച് എന്നോട് പറഞ്ഞു.

💬 Comments

View all comments