0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 437

ആടി കയറി പോയി. എന്നിട്ടെന്താ ഒരു 2 മിനിറ്റിനുള്ളിൽ ഇവൻ കൊണ്ടുപോയ ഗ്രീറ്റിംഗ് കാർഡ് കൈയ്യിൽ ചുരുട്ടി പിടിച്ച് കണ്ണൊക്കെ നിറച്ച് വന്ന് നിൽക്കുണു. ഞാൻ കാര്യമെന്താന്ന് എത്ര വട്ടം ചോദിച്ചിട്ടും ഇവൻ ഒന്നും പറയണില്ല. അവസാനം അന്ന് ഞങ്ങൾ ക്ലാസ്സിൽ കയറാതെ സിനിമയ്ക്ക് പോയി" നിയാസ് പറഞ്ഞ് നിറുത്തിയിട്ട് അമൃതിനെ ആക്കി ചിരിക്കുന്നുണ്ടായിരുന്നു.

അത് കണ്ട് കലി കയറിയ അമൃത് നിയാസിന്റെ കൈ പിടിച്ച് തിരിച്ചിട്ട് "ഇനി നീ ഇത് പറയോന്ന്" ചോദിച്ച് കൊണ്ടിരുന്നു.
അത് കണ്ട് ഞാനവരുടെ ഇടയിൽ കയറി നിന്നിട്ട് നിയാസിനെ അമൃതിന്റെ അടുത്ത് നിന്ന് നീക്കി നിറുത്തി. ജിമ്മിലാ സമയം ഞങ്ങൾ 3 പേരും മാത്രേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് ഞങ്ങളുടെ ഈ ചെറിയ രീതിയിലുള്ള തമാശകളൊന്നും ആരും കാണുന്നുണ്ടായിരുന്നില്ല.

"നീ ഈ മെഗാ സീരിയല് പോലെ പറഞ്ഞാണ്ടിരിക്കാതെ നടന്ന സംഭവം പറ മൈരേ"
ഞാൻ നിയാസിനോടായി പറഞ്ഞു.

"അന്ന് നടന്നെന്താന്ന് ഞാൻ പറയാം"
ഞാൻ ചോദിച്ചതിന് മറുപടിയായി അമൃത് ഇടയിൽ കയറി പറഞ്ഞു.

ഞാൻ അമൃതിനെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് പറയാൻ പറഞ്ഞ് കൈ കൊണ്ട് ആംഗ്യം കാണിച്ചതോടെ അവൻ അവിടെ കിടന്നിരിരുന്ന സ്റ്റൂളിൽ കയറി ഇരുന്നിട്ട് പറഞ്ഞ് തുടങ്ങി:

"ഞാനവളുടെ ക്ലാസ്സ് റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഡോർ അടഞ്ഞ് കിടക്കുണു. ജനാല ഒരെണ്ണം മാത്രം പകുതി തുറന്ന് കിടപ്പുണ്ട്. ഞാനതിലൂടെ ഉള്ളിലേയ്ക്ക് നോക്കിയപ്പോ കണ്ട കാഴ്ചയാണ് എന്റെ കണ്ണ് നിറച്ചത്. ഞാൻ പ്രപ്പോസ് ചെയ്യാൻ പോയ അവളില്ലേ ആ 'മെൽബി' അവളുടെ ക്ലാസ്സിലെ തന്നെയുള്ള 'ലായിക്കു'മായി കെട്ടി പിടിച്ച് നിന്ന് കിസ്സടിക്കുന്നു."
അവൻ പറഞ്ഞ് നിറുത്തിയിട്ടെന്നെ നോക്കി.

"എന്നിട്ട്? "
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

"എന്നിട്ടെന്താ കുറച്ച് ദിവസം ഇവൻ നിരാശ കാമുകനായിട്ട് നടന്നു. ഈ തെണ്ടി ഒറ്റയ്ക്ക് നടക്കണത് കണ്ട് പാവം തോന്നീട്ട് ഞാനും ഇവന്റെ കൂടെ തന്നെ നടന്നു ക്ലാസ്സിൽ കയറാതെ."
നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

"എന്റെളിയാ നീയാ കേസ് വിട്. എന്നിട്ടിവന്റെ കാര്യം പറ നീ "
അമൃത് നിയാസിനോടായിട്ട് പറഞ്ഞു.

"ഇവന്റെ കാര്യം എന്താ

💬 Comments

View all comments