0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 436

അത്രേം വല്യ പ്രശ്നത്തീന്ന് ഒരു പോറലു പോലുമേൽക്കാതെ രക്ഷിച്ചത് നീയല്ലേ ആ ഒരു ഇഷ്ടം നിന്നോട് അവൾക്കുണ്ടാകും അതുറപ്പാ."
നിയാസ് തറപ്പിച്ച് പറഞ്ഞു.

"എടാ ആദി നീയിന്ന് അവളെ പ്രപ്പോസ് ചെയ്യാൻ പോവാല്ലേ പോകുമ്പോ നീയവൾക്ക് എന്തേലും ഗിഫ്റ്റ് വാങ്ങണോട്ടാ . അത് കൊടുത്തിട്ട് നിന്റെ ഇഷ്ടം പറഞ്ഞാ മതി"
പെൺകുട്ടികളുടെ സൈക്കോളജി ശരിക്കും അറിയാമെന്ന ഭാവത്തിൽ അമൃത് എന്നെ ഉപദേശിക്കുന്ന പോലെയാണിത് പറഞ്ഞത്.

"+2 ൽ പഠിക്കുമ്പോ ഇവൻ പ്രപ്പോസ് ചെയ്ത കഥ നിനക്ക് കേൾക്കണോ ആദി"
നിയാസ് അമൃതിനെ നോക്കി കളിയാക്കി ചിരിച്ചിട്ട് എന്നോടായി പറഞ്ഞു.

"ഏ.. അങ്ങനൊരു സംഭവൊക്കെ നടന്നിട്ടുണ്ടോ?" ഞാൻ വിശ്വാസം വരാത്ത പോലെ അമൃതിനെ നോക്കി കൊണ്ട് നിയാസിനോട് ചോദിച്ചു. എന്റെ ചോദ്യം കേട്ട് അമൃതാകെ ചമ്മി നിൽപ്പുണ്ട്. ഞങ്ങൾ മൂന്നാളും ഒരേ പ്രദേശത്തുള്ളവരായിരുന്നിട്ടും ഞങ്ങൾ അടുത്ത കൂട്ടുകാരായത് കോളെജിൽ ഒരേ ക്ലാസ്സിലായതിന് ശേഷമാണ്. അത് കൊണ്ട് നിയാസ് പറയുന്ന അമൃതിന്റെ ഈ പ്രൊപ്പോസൽ സീനിനെ കുറിച്ച് ഞാനിപ്പോഴാണ് കേൾക്കുന്നത്

"എടാ ആദി ഞങ്ങള് ബോയ്സില് +2 ന് പഠിക്കുമ്പോ അവിടെ ഞങ്ങടെ ജൂനിയറായിട്ട് കോമേഴ്സില് ഒരു പെൺ കൊച്ചുണ്ടായിരുന്നു മെൽബി റോസ്. കാണാനൊക്കെ അടിപൊളിയാ. സ്ക്കൂളിലെ മൊത്തം ആൺ പിള്ളേരും അവൾടെ പുറകെയായ്ര്ന്ന്. അവളെ കണ്ടപ്പോ തൊട്ട് നമ്മടെ അമൃതൂന് ഒരിളക്കം"
ഇത് പറഞ്ഞ് നിർത്തിയിട്ട് നിയാസ് അമൃതിനെ നോക്കി നിർത്താതെ ചിരിക്കാൻ തുടങ്ങി.
അത് കണ്ട് ദേഷ്യം വന്ന അമൃത് നിയാസിനെ നോക്കി പല്ല് ഞെരിക്കുന്നുണ്ടായിരുന്നു.

"എന്നിട്ട് ബാക്കി പറ നീ"
ഞാൻ അമൃതിന്റെ പ്രപ്പോസൽ സീൻ എങ്ങനെയായിരുന്നെന്നറിയാനുള്ള ആകാംക്ഷയിൽ പറഞ്ഞു.

"എന്നിട്ടിവൻ ഒരു ദിവസം അവളെ പ്രൊപ്പോസ് ചെയ്യാനായിട്ട് ഗ്രീറ്റിംഗ് കാർഡും റോസാ പൂവും കൊണ്ട് രാവിലെ നേരത്തെ സ്കൂളിലേക്ക് പോയി കൂടെ ഞാനുമുണ്ടെ. ഈ പെണ്ണ് രാവിലെ നേരത്തെയാ ക്ലാസ്സിൽ വരണതെന്ന് മനസ്സിലാക്കിയ നമ്മുടെ അമൃതു അന്ന് നേരത്ത സ്കൂളിൽ എത്തി. അവളുടെ ക്ലാസ്സിലാ സമയം വേറെ പിള്ളേരൊന്നും വന്നിട്ടുണ്ടാവില്ലാന്ന് കരുതി അമൃതു വിറച്ച് വിറച്ച് മുകളിലത്തെ നിലയിലെ അവളുടെ ക്ലാസ്സിലേയ്ക്ക് സ്റ്റെയർ വഴി ആടി

💬 Comments

View all comments