0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 435

ഞാൻ സ്പോർട്സ് കാറുകളുടെ വീഡിയോ എടുത്ത് കാണാൻ തുടങ്ങി. അത് കണ്ടതോടെ അനു: "മോനു ഇത് മാറ്റി വേറെ എന്തേലും വയ്ക്ക്"
പെണ്ണെന്റ തോളിൽ തല ചായ്ച്ചിരുന്നു പറഞ്ഞു.

"വേറെ എന്ത് വയ്ക്കാനാ നീ പറയണേ അനൂസ്സേ?

"നീ കുറച്ച് മൂവികൾ ലാപ്പില് സേവ് ചെയ്തിട്ടില്ലേ അതൊന്ന് എടുത്തേ ഞാൻ കാണാത്തത് ഉണ്ടോന്ന് നോക്കട്ടെ"
പെണ്ണെന്റ തോളിൽ നിന്ന് തലയുയർത്തി എന്നെ നോക്കി കൊണ്ട് പറഞ്ഞു.

ഞാനവൾ പറഞ്ഞത് പോലെ മൂവി കിടക്കുന്ന ഫയൽ ഓപ്പൺ ചെയ്ത് ഓരോരോ സിനിമകളുടെ പേര് വായിക്കാൻ തുടങ്ങി തെലുങ്ക് സിനിമാ സെക്ഷനിൽ 'ഡിയർ കോമ്രേഡ്' സിനിമയുടെ പേര് കണ്ടതോടെ അവൾക്കതപ്പോ കാണണമെന്നായി. കക്ഷി വല്യ 'വിജയ് ദേവരകൊണ്ട' ഫാനാണ് എനിക്കും പുള്ളിയെ വല്യ ഇഷ്ടമാണ്. അങ്ങനെ ഞങ്ങൾ രണ്ടാളും മലയാളം സബ്ടൈറ്റിൽ ഇട്ട് സിനിമ കാണാൻ തുടങ്ങി. സിനിമയ്ക്കിടയിൽ അനു എന്നെ തോണ്ടി കൊണ്ട്: "അതേ, മോനു നാളെ കഴിഞ്ഞല്ലേ അവരൊക്കെ വരൂന്ന് പറഞ്ഞത്. നമ്മുക്ക് കുറച്ച് സാധനങ്ങളൊക്കെ വാങ്ങുനുണ്ടട്ടോ"

അനു എന്നെ തോണ്ടി കൊണ്ട് നാളെ കഴിഞ്ഞ് അച്ഛനും അമ്മയും നിയാസുമൊക്കെ വരുന്നുണ്ടെന്ന കാര്യം ഓർമ്മിച്ചപ്പോഴാണ് ഞാനാ ആ കാര്യം വീണ്ടും ഓർത്തത്. "വൈകീട്ട് നമ്മുക്ക് ഒരുമിച്ച് പോയി വാങ്ങാം" ന്ന് ഞാനവളോട് പറഞ്ഞിട്ട് വീണ്ടും സിനിമ കാണൽ തുടർന്നു.

സിനിമയിലെ നായകനായ ബോബി (വിജയ് ദേവരകൊണ്ട) നായികയായ ലില്ലിയെ (രാശ്മിക മന്ദാന) പ്രപ്പോസ് ചെയ്യുന്ന സീൻ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് അനൂനെ ഞാൻ പ്രപ്പോസ് ചെയ്ത ആ ദിവസത്തെ ഓർമകളിലേയ്ക്ക് ഒരിക്കൽ കൂടി ഞാനൊന്ന് മടങ്ങിയത്.

…...*........*.........*..........*......

ഇന്നാണ് വാലന്റൈൻസ് ഡേ. ഞാനെന്റ ഇഷ്ടം അനുവിനോട് തുറന്ന് പറയാൻ പോകുന്ന ദിവസം.
ഇന്ന് എന്റെ കൂടെ കൊച്ചിയിൽ ഔട്ടിംഗിന് വരാന്ന് അവൾ സമ്മതിച്ചിട്ടുണ്ട്. ആ യാത്രയ്ക്കിടയിൽ എന്റെ ഇഷ്ടം അവളോട് പറയണം അതാണ് എന്റെ പ്ലാൻ. പതിവു പോലെ ഞാൻ നേരത്തെ എഴുന്നേറ്റ് ജിമ്മിലേയ്ക്ക് പോയി അവിടത്തെ എക്സർസൈസ്സുകൾക്കിടയിൽ നിയാസിനോടും അമൃതിനോടും ഇന്നവളെ പ്രപ്പോസ് ചെയ്യുന്ന കാര്യത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു.

"നീ ധൈര്യമായിട്ട് പറയെടാ അവളോട് അന്ന്

💬 Comments

View all comments