Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
തിരക്ക് കുറവ് കണ്ട ഒരു റെസ്റ്റോറന്റിൽ കയറി ഫ്രൈഡ് റൈസ് കഴിച്ചിറങ്ങിയ ഞങ്ങൾ ഒരു മൂന്നരയോടു കൂടി ഊട്ടിയ്ക്കു തിരിച്ചു. ഊട്ടിയിലേയ്ക്കു പോയപ്പോൾ ഞാൻ തന്നെയായിരുന്നു വണ്ടിയുടെ ഡ്രൈവർ അവന്മാർ രണ്ടും ഭക്ഷണം കഴിച്ച ക്ഷീണത്തിൽ സീറ്റിൽ ചാരി കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. കാറിൽ ആകെ നിശബ്ദതയായപ്പോൾ ഞാൻ മെലഡി സോംഗ്സ് ഇട്ട് വണ്ടിയോടിക്കാൻ തുടങ്ങി.
ഊട്ടിയിൽ ഞങ്ങൾക്ക് സ്റ്റേ ചെയ്യാനുള്ള റൂം അമൃതിന്റെ ഒരു പരിചയക്കാരൻ വഴി അവൻ ശരിയാക്കിയിട്ടുണ്ടായിരുന്നു. അത് കൊണ്ട് പ്രത്യേകിച്ച് ടെൻഷനൊന്നുമില്ലാതെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. ഇടയ്ക്ക് അവന്മാർക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ചു ആശാൻമാർ രണ്ടും കാടിന്റെ ഉള്ളിൽ കയറി അതിനായി പോയി. മൂത്രമൊഴിച്ചു കഴിഞ്ഞു തിരിയുമ്പോൾ പാമ്പിനെ കണ്ടെന്നും പറഞ്ഞ് പേടിച്ചു നിലവിളിച്ച നിയാസ് സുന അകത്തേയ്ക്കു പോലും ഇടാതെ ഓടി കാറിനടുത്തേക്ക് വരുന്ന കാഴ്ച കണ്ട് ഞാനും അമൃതും ചിരിച്ചു മറിഞ്ഞു.
ഞങ്ങൾ ഓർമ്മിപ്പിച്ചപ്പോഴാണ് കക്ഷി ആകെ ചമ്മി സുന എടുത്ത് അകത്തേയ്ക്കിട്ടത്. അന്ന് ഊട്ടിയെത്തുന്നവരെ ഞങ്ങൾ കാറിനുള്ളിൽ അതും പറഞ്ഞ് അവനെ കളിയാക്കി.
ഊട്ടിയിലെ പാരഡൈസ് റിസോർട്ടിലാണ് അന്ന് ഞങ്ങൾ സ്റ്റേ ചെയ്തത്. റിസോർട്ടിൽ തന്നെ ഒരു ഹോട്ടൽ സെറ്റപ്പുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ അവിടെ നിന്നും തന്നെ രാത്രി ഭക്ഷണം കഴിച്ചാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ ഞാൻ കുളിച്ച് ഡ്രസ്സ് മാറി അവന്മാരെയൊക്കെ വിളിച്ചുണർത്തി. ഫോണെടുത്ത് നോക്കിയപ്പോൾ പതിവ് പോലെ അനൂ വിഷ് ചെയ്ത് മെസ്സേജ് ചെയ്തിട്ടുണ്ട്. കൂടെ ഹാപ്പി ജേർണിയെന്നും കൂടി പറഞ്ഞ് കൊണ്ടാണവൾ മെസ്സേജ് ചെയ്തിട്ടുള്ളത്. ഞാനതിനും റിപ്ലൈയൊന്നും കൊടുക്കാൻ പോയില്ല.
ഊട്ടി തടാകം, ഊട്ടി ബോട്ടാണിക്കൽ ഗാർഡൻ, ടോയ് ട്രെയിൻ പാർക്ക്, പൈക്കാര വെള്ളച്ചാട്ടം ഇത്രയും സ്ഥലങ്ങളിൽ പോകാമെന്ന് തീരുമാനിച്ച് കൊണ്ട് ഞങ്ങൾ അന്നേ ദിവസം റിസോർട്ടിലെ റും വെക്കേറ്റ് ചെയ്ത് കൊണ്ട് അവിടെ നിന്നിറങ്ങി.. അന്ന് രാത്രിയോടു കൂടി നാട്ടിലെയ്ക്ക് തിരിക്കണം അല്ലേൽ വീട്ടിൽ തിരിച്ചെത്തുമ്പോ അച്ഛന്റ വായിൽ നിന്ന് നല്ലത് കേൾക്കും ആ പേടി ഓർത്തിട്ടാണ് ഞാൻ അങ്ങനെ മതിയെന്ന് അവരോട് പറഞ്ഞത്.
ആദ്യം പോയത് ഊട്ടി
💬 Comments
View all comments