0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 461

ലേയ്ക്കിലേക്കാണ് (തടാകം) തിങ്കളാഴ്ചയായതിനാൽ കാര്യമായ തിരക്കൊന്നും അവിടെ ഉണ്ടായിരുന്നില്ല. ടിക്കറ്റെടുത്ത് 4 സീറ്റുള്ള സ്പീഡ് ബോട്ടിൽ ഞങ്ങളെ കൂടാതെ അതിന്റെ ഓപ്പറേറ്ററും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ലൈഫ് ജാക്കറ്റ് ധരിച്ചാണ് ഇരുന്നിരുന്നത്. ഏകദേശം ഒരു മണിക്കൂറിനടുത്ത് ഞങ്ങൾ ആ തടാകത്തിലാകെ ബോട്ടിൽ ചുറ്റി കറങ്ങി. ബോട്ടിലിരുന്ന് തടാകത്തിന്റെയും ഞങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള സെൽഫി കളെടുക്കാനും ഞങ്ങൾ മറന്നില്ല.

പിന്നെ പോയത് ഊട്ടി ബോട്ടാണിക്കൽ ഗാർഡനിലേയ്ക്കാണ് അവിടെ പല തരത്തിലുള്ള ചെടികളും പൂക്കളുമെല്ലാം മനോഹരമാം വിധം ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെയും കുറേ നേരം ചിലവഴിച്ചപ്പോഴെയ്ക്കും സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. ഇനി ഉച്ച ഭക്ഷണം കഴിച്ച ശേഷം ബാക്കിയുള്ള സ്ഥലങ്ങളിലേയ്ക്ക് പോകാമെന്നുറപ്പിച്ച ഞങ്ങൾ അത്യാവശ്യം കുഴപ്പമില്ലെന്ന് തോന്നിയ ഒരു ഹോട്ടലിൽ കയറി ചപ്പാത്തിയും പീസ് കറിയും കഴിച്ചു.

ഭക്ഷണ ശേഷം ഞങ്ങൾ പോയത് ഊട്ടി ടോയ് ട്രെയിനിൽ കയറാനാണ്. അന്തരീക്ഷം അത്യാവശ്യം തണുപ്പ് പിടിച്ചിരിക്കുന്നതിനാൽ ഞങ്ങളെല്ലാവരും ഡ്രസ്സിന് മേലെ കൂടി ജാക്കറ്റും തലയിൽ മങ്കി ക്യാപ്പും എല്ലാം അണിഞ്ഞിരുന്നു. ടോയ് ട്രെയിനിൽ കയറി അവിടെയുള്ള തടാകത്തിന്റെ ചുറ്റിലൂടെ പോകുമ്പോൾ ഇട തിങ്ങി നിൽക്കുന്ന യൂക്കാലി മരങ്ങൾ കാണാനും നല്ല രസമായിരുന്നു. ഇടക്കിടെ തണുപ്പ് കാറ്റ് വീശുമ്പോൾ യൂക്കാലി മരങ്ങളുടെ അടുത്ത് നിന്ന് പ്രവഹിക്കുന്ന യൂക്കാലിയുടെ സുഗന്ധവുമെല്ലാം ഒരു പ്രത്യേക തരം അനുഭൂതിയാണ് ഞങ്ങൾക്ക് യാത്രയിൽ സമ്മാനിച്ചത്.

അവസാനമായി ഞങ്ങൾ പോയത് പൈക്കാര വെള്ളച്ചാട്ടത്തിലേയ്ക്കാണ്. അവിടെ കുറച്ച് ആളുകളൊക്കെ ഇറങ്ങി കുളിക്കുന്നൊക്കെ ഉണ്ടായിരുന്നു. നല്ല തണുപ്പുള്ളത് കൊണ്ട് ഞങ്ങൾ അതിൽ ഇറങ്ങി കുളിക്കാമെന്നുള്ള ആഗ്രഹം വേണ്ടെന്ന് വച്ചു. വെള്ള ച്ചാട്ടത്തിൽ ഇറങ്ങി കാല് നനച്ച് നിന്ന് കൊണ്ട് ഞങ്ങൾ ഒരു പാട് പിക്ചേഴ്സ് ഫോണിൽ എടുത്തു. അവിടെയും കുറേ സമയം ചിലവഴിച്ച ശേഷം ഇനി നാട്ടിലേയ്ക്ക് മടങ്ങാമെന്നുറപ്പിച്ച ഞങ്ങൾ തിരിച്ച് വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു.

"നാട്ടിൽ നിന്ന് പോന്നപ്പോൾ മുതൽ വണ്ടി ഓടിച്ചത് ഞാനാ ഇനി ആരെങ്കിലും ഓടിക്കെന്ന്" പറഞ്ഞ് ഞാൻ താക്കോലെടുത്ത് കാറിന്റെ ബോണറ്റിൽ വച്ചു. അതോടെ അമൃത് ഓടിക്കാമെന്ന് പറഞ്ഞ് അവൻ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി ഇരുന്നു. ഞാൻ പിറകിലെ

💬 Comments

View all comments