0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

]

"അമ്മ, അത് ഞാൻ നിയാസിന്റെയും അമൃതിന്റേം കൂടെ ഒന്ന് കറങ്ങാനാറിങ്ങീതാ ഞങ്ങള് തിങ്കളാഴ്ച തിരിച്ച് വരാം"

അമ്മ: എന്താടാ പെട്ടെന്നൊരു ടൂറ്? തിങ്കളാഴ്ച തിരിച്ച് വരാൻ പാകത്തിലെങ്ങോട്ടേയ്ക്കാ നിങ്ങള് പോണെ?

"മൂന്നാറ് വഴി പോയി ഊട്ടിയിലൊക്കെ ഒന്ന് കണ്ട് പോരാനാ പ്ലാൻ ചെയ്തിരിക്കുന്നെ"

അമ്മ: നിങ്ങളെങ്ങനെയാ പോയത് ബൈക്കിലാണോ കാറിലാണോ?

" നിയാസിന്റെ കസിന്റെ കാറിനാ പോകുന്നത് അമ്മാ. അച്ഛൻ ചോദിച്ചാ ഒന്ന് പറഞ്ഞേക്കണെ അമ്മാ"

അമ്മ: അച്ഛൻ വന്നിട്ടില്ലെ ഡാ ഇന്ന് വരാനല്പം വൈകുമെന്നാ പറഞ്ഞെ. അച്ഛനോട് ഞാൻ പറഞ്ഞോളാം.
അപ്പോ ശരി ഡാ സൂക്ഷിച്ച് പോണെ.

തിരിച്ച് വീട്ടിൽ ചെല്ലുമ്പോ പറയാതെ പോയതിന് അച്ഛന്റെ കയ്യീന്ന് വഴക്ക് കേൾക്കാം. എന്നാലും ഇന്നുണ്ടായ സംഭവം മറക്കാൻ ഈ യാത്ര എനിക്ക് ഒരു പാട് സഹായകമാകും അതുറപ്പാ.
അമ്മ ഫോൺ വച്ച് കഴിഞ്ഞപ്പോൾ ഞാൻ മനസ്സിലോർത്തു.

കുറേ നേരമായിട്ട് അമൃതിന്റെ സംസാരമൊന്നും കാറിൽ കേൾക്കാതായപ്പോൾ അവനെ നോക്കിയപ്പോൾ കക്ഷി സീറ്റിൽ ചാരി കിടന്നുറങ്ങുന്നുണ്ട്.
"ഇപ്പോ വിളിക്കണ്ട റിസോർട്ടിലെത്തീട്ടൊരു പണി കൊടുക്കാംന്ന്" നിയാസ് എന്നോട് പറഞ്ഞത് കാരണം ഞാനവനെ വിളിക്കാൻ പോയില്ല.

അങ്ങനെ രാത്രി 10 മണിയോടു കൂടി ഞങ്ങൾ മൂന്നാറിലെ ഗ്രീൻ ഹെവൻ റിസോർട്ടിലെത്തി. റിസോർട്ട് 5 സ്റ്റാർ ഫെസിലിറ്റിയിലുള്ളതാണ്. അവിടെ പാർക്കിംഗിൽ വണ്ടിയിട്ട് മാറിയിടാനുള്ള ഡ്രസ്സ് വരുന്ന വഴിയിൽ നിന്ന് വാങ്ങിയതും എടുത്ത് ഞാനും നിയാസും പുറത്തിറങ്ങി. അമൃത് ഇപ്പോഴും വണ്ടിയ്ക്കുള്ളിൽ കിടന്ന് ഉറക്കത്തിലാണ്. ഞങ്ങൾ പുറത്തിറങ്ങിയ ഉടനെ അൽപ്പം മാറി നിന്ന് അവന്റെ ഫോണിലേയ്ക്ക് വിളിച്ചു. ഉറക്കത്തിൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട്

💬 Comments

View all comments