0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 463

കത്തിയുള്ളൂലെ ഇത്രയൊക്കെ ഓടീട്ടും. 13 ഒക്കെ മൈലേജ് ഉണ്ടെന്നാ തോന്നണെ" ഞാൻ സീറ്റിലേയ്ക്ക് ചാരി കിടന്നു കൊണ്ട് പറഞ്ഞു.

കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ കണ്ട പെട്രോൾ പമ്പിൽ നിയാസ് വണ്ടി നിറുത്തി. അവിടെ നിന്ന് ഫുൾ ടാങ്ക് ഡീസൽ അടിച്ചിട്ട് ഞാൻ എന്റെ ഡെബിറ്റ് കാർഡ് വച്ച് പേ ചെയ്തു. അവിടെ നിന്ന് വണ്ടിയുടെ ഡ്രൈവർ ഞാനായിരുന്നു. ഇപ്പോ സമയം അതി രാവിലെ 4 കഴിഞ്ഞിട്ടുണ്ട്. നിയാസും അമൃതും നല്ല ഉറക്കം തന്നെയാ. ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പജീറോയെ പായിച്ച് വിട്ടു. അങ്ങനെ എന്റെ വീടിനു മുന്നിലെത്തിയപ്പോൾ ഞാൻ അവരെ രണ്ടിനേം കുലുക്കി എണീപ്പിച്ചിട്ട് നിയാസിന്റെ പോക്കറ്റിൽ ഒരു രണ്ടായിരം രൂപ വച്ച് കൊടുത്തിട്ട് പറഞ്ഞു.

"ഡാ വണ്ടി കൊടുക്കുമ്പോ നീ അത് വാട്ടർ സെർവ്വീസും ഇന്റീരിയർ ക്ലീൻ ഒക്കെ ചെയ്തിട്ട് തിരിച്ച് കൊടുത്താ മതി. അതിനാ ഞാനീ പൈസ തന്നെ. പിന്നെ നമ്മുക്കിനി നാളെ കാണാം കോളെജിൽ വച്ച്. ഞാനൊന്ന് പോയി കിടന്ന് ഉറങ്ങട്ടെ" ഞാൻ കോട്ട് വായ ഇട്ടിട്ട് അവരോട് രണ്ട് പേരോടുമായി പറഞ്ഞു.

"ശരി ഡാ മച്ചാനെ ഗുഡ് മോർണിംഗ്. അപ്പോ നാളെ കാണാംന്ന്" പറഞ്ഞിട്ട് നിയാസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാർട്ടാക്കി വണ്ടിയുമായി പോയി.

ഞാൻ കൈയ്യിലുണ്ടായിരുന്ന വീടിന്റെ സ്പെയർ കീ വച്ച് ഡോർ തുറന്ന് അകത്ത് കയറിയിട്ട് മുകളിലുള്ള എന്റെ റൂമിലേയ്ക്ക് സ്റ്റെയർ വഴി കയറി എന്റെ കട്ടിലിൽ ചാടി കേറി കിടന്ന് ഒറ്റയുറക്കം. പിന്നെ ഉച്ചയായപ്പോൾ അമ്മ എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് പറയുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.

"എഴുന്നേറ്റെടാ ആദി നീ എന്ത് തോന്നിവാസിയാടാ. ഇന്നലെ വരാംന്ന് എന്നോട് പറഞ്ഞിട്ട് നീ എപ്പോഴാ വന്ന് കിടന്നെ? അച്ഛൻ, നീ പറയാതെ ടൂറിന് പോയതിന് നിന്നെ രാവിലെ തല്ലാൻ വരാൻ നിന്നതാ ഞാനും അഞ്ജൂ തടഞ്ഞോണ്ടാ ഇങ്ങോട്ടെയ്ക്ക് വരാഞ്ഞത്"

അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തെറിച്ചു കൊണ്ട് ചാടിയേഴ്ന്നേറ്റിരുന്നിട്ട് അമ്മയോട് ചോദിച്ചു:

"അച്ഛൻ പോയോ അമ്മാ?"

"ഉം അച്ഛൻ കമ്പനീലോട്ട്

💬 Comments

View all comments