Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
പോയി നിന്നോട് ഒന്ന് കമ്പനീലോട്ട് വേഗം ചെല്ലാൻ പറഞ്ഞു."
അമ്മ എന്റെ റൂമിൽ നിന്ന് പോകുന്നതിനിടെ പറഞ്ഞു.
അമ്മ പറഞ്ഞത് കേട്ട് ഞാൻ നിമിഷ നേരം കൊണ്ട് കുളിയും പല്ലു തേപ്പു മൊക്കെ തീർത്തിട്ട് വേഗം റെഡിയായി താഴേക്ക് ചെന്നു. അമ്മ ഡൈനിംഗ് ടേബിളിൽ വിളമ്പി വച്ച ചോറ് വേഗത്തിൽ കഴിച്ചിട്ട് ഞാൻ അമ്മയോട് യാത്ര പറഞ്ഞ് കാർ പോർച്ചിലേക്കിറങ്ങി. അപ്പോഴാണ് അന്ന് ബൈക്ക് സിറ്റി സെന്ററിന്റെ അവിടെ പാർക്ക് ചെയ്തിട്ട് തിരിച്ചു എടുത്തില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. ബൈക്ക് ആരെയെങ്കിലും വിട്ട് എടുപ്പിക്കാം, ഇപ്പോ അച്ഛൻ പറഞ്ഞിട്ട് വേഗം കമ്പനിയിലേക്ക് ചെന്നില്ലെങ്കിൽ അതിന്റെ കൂടെ ടൂറിന് പറയാതെ പോയതിന്റെ ചീത്ത കൂടി കേൾക്കേണ്ടി വരുമെന്ന പേടിയിൽ ഞാൻ എന്റെ സാൻട്രോ കാറുമെടുത്ത് വേഗം കമ്പനിയിലേക്ക് പോയി.
കമ്പനിയിലെ ഓഫീസിലേയ്ക്ക് കയറി ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റാഫുകളെല്ലാം എന്നെ നോക്കി പുഞ്ചിരിച്ചിട്ട് ഗുഡ് ആഫ്റ്റർ നൂൺ പറഞ്ഞു. ഞാൻ അവരെയും തിരിച്ച് വിഷ് ചെയ്തു. കമ്പനിയിലെ മെയിൽ അക്കൗണ്ടന്റായ ജിൻഷോ ചേട്ടനെ കണ്ടതോടെ ഞാൻ പുള്ളിയുമായി കുറച്ച് നേരം സംസാരിച്ചിട്ട് വേഗം അച്ഛന്റ ക്യാബിനിലേയ്ക്ക് കയറി. എന്നെ കണ്ടതോടെ അച്ഛന്റ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു. അച്ഛൻ എന്നോട് ചെയറിൽ ഇരിക്കാൻ പറഞ്ഞിട്ട് പറഞ്ഞ് തുടങ്ങി.
"ആദി നീ എവിടേയായിരുന്നെ ഡാ ഈ രണ്ടു ദിവസം? നിനക്ക് ടൂറ് പോകണമെങ്കിൽ പോയ്ക്കോ പക്ഷേ അത് വീട്ടിലൊന്ന് പറഞ്ഞിട്ട് വേണം പോകാനെന്ന്" പറഞ്ഞെന്നെ കുറച്ച് നേരം ഉപദേശിച്ചു.
ഞാനതൊക്കെ ഒരു പാവത്താനെ പോലെ കേട്ടിരുന്നിട്ട് ഇനി ഇതുപോലെ പറയാതെ പോകില്ലാന്ന് പറഞ്ഞതോടെ അച്ഛന്റെ മുഖം ശരിക്കും തെളിഞ്ഞു.
അച്ഛനെന്നെ വിളിപ്പിച്ച കാര്യം പറഞ്ഞു. "കമ്പനിയിലെ ഓഡിറ്റ് റിപ്പോർട്ട് റെഡിയായിട്ട്ണ്ട് നീ അതിൽ സൈൻ ചെയ്യണം. പിന്നെ ഇന്ന് ഉച്ച കഴിഞ്ഞ് നമ്മുടെ പ്ലാന്റിൽ ഇൻസ്പെക്ഷന് ആള് വരുമ്പോ നീ ഇവിടെ കാണണം. ഞാനൊന്ന് കോട്ടയം വരെ പോവ്വാ. ഡിറ്റെയ്ൽസെല്ലാം നസീർ പറഞ്ഞ് തരും. എന്നാ ഞാൻ ഇറങ്ങട്ടേടാ" അച്ഛനെന്റ തോളിൽ കൈ വച്ച് പറഞ്ഞിട്ട് ചിരിച്ച മുഖത്തോടു കൂടി എന്നോട്
💬 Comments
View all comments