0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

ഞങ്ങൾ അവിടെ വെറുതെ ചുറ്റിയടിച്ച് നടന്ന് സ്ഥലങ്ങൾ കാണാനും ഒരുമിച്ച് നിന്ന് ഫോട്ടോയൊക്കെ എടുത്തു. ചെറിയ വെയിൽ ഉണ്ടെങ്കിലും അത് തണുപ്പുമായി കൂടി കലരുമ്പോൾ ഒരു പ്രത്യേക സുഖമുളള കാലവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ശേഷം ഞങ്ങൾ ബോട്ടാണിക്കൽ ഗാർഡനിൽ പോയി അവിടെയും ചുറ്റികറങ്ങി നടന്ന ശേഷം ഹിൽ സ്റ്റേഷനിലേയ്ക്ക് പോയി അപ്പോൾ സമയം ഉച്ചയ്ക്ക് 2 കഴിഞ്ഞിരുന്നു. അവിടെയും കുറച്ച് സമയം ചുറ്റി നടന്ന് സ്ഥലങ്ങൾ കണ്ട ശേഷം ഇനി ഭക്ഷണം കഴിച്ച് ഊട്ടിയ്ക്ക് തിരിയ്ക്കാമെന്നുറപ്പിച്ച ഞങ്ങൾ തിരിച്ച് മൂന്നാർ ടൗണ്ണിലേയ്ക്കു പോയി അവിടെ തിരക്ക് കുറവ് കണ്ട ഒരു റെസ്റ്റോറന്റിൽ കയറി ഫ്രൈഡ് റൈസ് കഴിച്ചിറങ്ങിയ ഞങ്ങൾ ഒരു മൂന്നരയോടു കൂടി ഊട്ടിയ്ക്കു തിരിച്ചു. ഊട്ടിയിലേയ്ക്കു പോയപ്പോൾ ഞാൻ തന്നെയായിരുന്നു വണ്ടിയുടെ ഡ്രൈവർ അവന്മാർ രണ്ടും ഭക്ഷണം കഴിച്ച ക്ഷീണത്തിൽ സീറ്റിൽ ചാരി കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. കാറിൽ ആകെ നിശബ്ദതയായപ്പോൾ ഞാൻ മെലഡി സോംഗ്സ് ഇട്ട് വണ്ടിയോടിക്കാൻ തുടങ്ങി.

ഊട്ടിയിൽ ഞങ്ങൾക്ക് സ്റ്റേ ചെയ്യാനുള്ള റൂം അമൃതിന്റെ ഒരു പരിചയക്കാരൻ വഴി അവൻ ശരിയാക്കിയിട്ടുണ്ടായിരുന്നു. അത് കൊണ്ട് പ്രത്യേകിച്ച് ടെൻഷനൊന്നുമില്ലാതെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. ഇടയ്ക്ക് അവന്മാർക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ചു ആശാൻമാർ രണ്ടും കാടിന്റെ ഉള്ളിൽ കയറി അതിനായി പോയി. മൂത്രമൊഴിച്ചു കഴിഞ്ഞു തിരിയുമ്പോൾ പാമ്പിനെ കണ്ടെന്നും പറഞ്ഞ് പേടിച്ചു നിലവിളിച്ച നിയാസ് സുന അകത്തേയ്ക്കു പോലും ഇടാതെ ഓടി കാറിനടുത്തേക്ക് വരുന്ന കാഴ്ച കണ്ട് ഞാനും അമൃതും ചിരിച്ചു മറിഞ്ഞു.
ഞങ്ങൾ ഓർമ്മിപ്പിച്ചപ്പോഴാണ് കക്ഷി ആകെ ചമ്മി സുന എടുത്ത് അകത്തേയ്ക്കിട്ടത്.

💬 Comments

View all comments