0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

അന്ന് ഊട്ടിയെത്തുന്നവരെ ഞങ്ങൾ കാറിനുള്ളിൽ അതും പറഞ്ഞ് അവനെ കളിയാക്കി.

ഊട്ടിയിലെ പാരഡൈസ് റിസോർട്ടിലാണ് അന്ന് ഞങ്ങൾ സ്റ്റേ ചെയ്തത്. റിസോർട്ടിൽ തന്നെ ഒരു ഹോട്ടൽ സെറ്റപ്പുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ അവിടെ നിന്നും തന്നെ രാത്രി ഭക്ഷണം കഴിച്ചാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ ഞാൻ കുളിച്ച് ഡ്രസ്സ് മാറി അവന്മാരെയൊക്കെ വിളിച്ചുണർത്തി. ഫോണെടുത്ത് നോക്കിയപ്പോൾ പതിവ് പോലെ അനൂ വിഷ് ചെയ്ത് മെസ്സേജ് ചെയ്തിട്ടുണ്ട്. കൂടെ ഹാപ്പി ജേർണിയെന്നും കൂടി പറഞ്ഞ് കൊണ്ടാണവൾ മെസ്സേജ് ചെയ്തിട്ടുള്ളത്. ഞാനതിനും റിപ്ലൈയൊന്നും കൊടുക്കാൻ പോയില്ല.

ഊട്ടി തടാകം, ഊട്ടി ബോട്ടാണിക്കൽ ഗാർഡൻ, ടോയ് ട്രെയിൻ പാർക്ക്, പൈക്കാര വെള്ളച്ചാട്ടം ഇത്രയും സ്ഥലങ്ങളിൽ പോകാമെന്ന് തീരുമാനിച്ച് കൊണ്ട് ഞങ്ങൾ അന്നേ ദിവസം റിസോർട്ടിലെ റും വെക്കേറ്റ് ചെയ്ത് കൊണ്ട് അവിടെ നിന്നിറങ്ങി.. അന്ന് രാത്രിയോടു കൂടി നാട്ടിലെയ്ക്ക് തിരിക്കണം അല്ലേൽ വീട്ടിൽ തിരിച്ചെത്തുമ്പോ അച്ഛന്റ വായിൽ നിന്ന് നല്ലത് കേൾക്കും ആ പേടി ഓർത്തിട്ടാണ് ഞാൻ അങ്ങനെ മതിയെന്ന് അവരോട് പറഞ്ഞത്.

ആദ്യം പോയത് ഊട്ടി ലേയ്ക്കിലേക്കാണ് (തടാകം) തിങ്കളാഴ്ചയായതിനാൽ കാര്യമായ തിരക്കൊന്നും അവിടെ ഉണ്ടായിരുന്നില്ല. ടിക്കറ്റെടുത്ത് 4 സീറ്റുള്ള സ്പീഡ് ബോട്ടിൽ ഞങ്ങളെ കൂടാതെ അതിന്റെ ഓപ്പറേറ്ററും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ലൈഫ് ജാക്കറ്റ് ധരിച്ചാണ് ഇരുന്നിരുന്നത്. ഏകദേശം ഒരു മണിക്കൂറിനടുത്ത് ഞങ്ങൾ ആ തടാകത്തിലാകെ ബോട്ടിൽ ചുറ്റി കറങ്ങി. ബോട്ടിലിരുന്ന് തടാകത്തിന്റെയും ഞങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള സെൽഫി കളെടുക്കാനും ഞങ്ങൾ മറന്നില്ല.

പിന്നെ പോയത് ഊട്ടി ബോട്ടാണിക്കൽ ഗാർഡനിലേയ്ക്കാണ് അവിടെ പല തരത്തിലുള്ള ചെടികളും പൂക്കളുമെല്ലാം

💬 Comments

View all comments