0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

സീറ്റിലേയ്ക്കും നിയാസ് മുന്നിലും കയറി ചാരി കിടപ്പായി. വണ്ടി സ്റ്റാർട്ടാക്കി കൊണ്ട് അമൃത് അവന്റെ ഫോണിൽ നല്ല ബാസ് ബൂസ്റ്റ്ഡ് ആയിട്ടുള്ള പാട്ടുകൾ കാറിലെ മ്യൂസിക് സിസ്റ്റവുമായി പെയർ ചെയ്തിട്ട് നല്ല സൗണ്ടിൽ വച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു. ഞാൻ കാറിൽ കയറിയ ഉടനെ പിറകിലെ സീറ്റിൽ കിടന്ന് ഉറങ്ങി. ഏകദേശം കേരള ബോർഡർ കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്നത് നോക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിയാസാണ് അമൃത് മുന്നിലെ സീറ്റിൽ ചാരി കിടന്നുറങ്ങുന്നുണ്ട്. അത് കണ്ട് ഞാൻ നിയാസിനെ തോണ്ടി കൊണ്ട് ചോദിച്ചു.

"എടാ നീയെപ്പോ മുതലാ ഓടിച്ച് തുടങ്ങിയെ?"

"എന്റെമ്മോ നീയെഴുന്നേറ്റോ എന്ത് ഉറക്കമാടാ ആദി ഇത് ഇവിടെ നടന്ന സംഭവം വല്ലോം നീ അറിഞ്ഞോ?" നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

"എന്ത് സംഭവം?"ഞാൻ അമ്പരന്ന് കൊണ്ട് ചോദിച്ചു.

"ഈ കിടന്നുറങ്ങണ മൈരൻ ഉറങ്ങി വണ്ടിയോടിച്ചിപ്പോ നമ്മളെ രണ്ടിനേം കൊന്നേനെ" സീറ്റിൽ ചാരി കിടന്നുറങ്ങുന്ന അമൃതിന് നേരെ കൈ ചൂണ്ടി കൊണ്ടാണവനിത് പറഞ്ഞത്.

"എടാ എന്താ ശരിക്കുമുണ്ടായെന്ന് പറ." ഞാൻ ആകാംക്ഷയിൽ അവനോട് ചോദിച്ചു.

"വണ്ടിയിൽ ഒരു കുലുക്കം പോലെ തോന്നി ഞെട്ടി കണ്ണു തുറന്നപ്പോൾ ഞാൻ കണ്ടത് അമൃത് ഉറങ്ങി കൊണ്ട് സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്നു. വണ്ടിയാണെങ്കിൽ വെട്ടി വെട്ടി പോകുന്നുണ്ട്. ഞാനിവനെ കുലുക്കി വിളിച്ചതോടെ ഇവൻ പെട്ടെന്ന് ഞെട്ടിയുണർന്നിട്ട് വണ്ടി സഡൻ ബ്രേക്കിട്ട് നിർത്തി അല്ലേൽ നമ്മളിപ്പോ പരലോകത്ത് എത്തിയേനെ. പടച്ചോൻ കാത്തു നമ്മളെ" നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഈശ്വരാ…" ഞാൻ നെഞ്ചിൽ കൈ വച്ച് കൊണ്ട് വിളിച്ചു പോയി അവൻ പറഞ്ഞത് കേട്ട്.

💬 Comments

View all comments