0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

"അതേ ഈശ്വരൻ തോന്നിപ്പിച്ചിട്ടാ ഞാൻ കണ്ണ് തുറന്നെ അല്ലേൽ കാണായിരുന്നു." നിയാസ് ചിരിച്ച് കൊണ്ടു പറഞ്ഞു.

"ഒരൊറ്റ ചവിട്ട് കൊടുക്കട്ടെ ഞാനീ തെണ്ടിയ്ക്ക്?" ഞാൻ അമൃതിനെ നോക്കി കൊണ്ട് നിയാസിനോട് ചോദിച്ചു.

"ഇപ്പ അവൻ ഉറങ്ങയല്ലേ ഏണീക്കട്ടെ അപ്പോ കൊടുക്കാം നമ്മുക്ക്. മച്ചാനെ ഡീസലടിക്കാറായല്ലോ ഡാ ലൈറ്റ് കത്തി നിൽപ്പായിട്ടുണ്ട്."

"നീ അടുത്ത പമ്പ് കാണുമ്പോ കയറ്റ്. നമ്മള് ഫുൾ ടാങ്ക് ഇടുക്കീന്ന് ഊട്ടിയ്ക്ക് പോകുമ്പോ അടിച്ചിട്ട് ഇപ്പോഴെ ലൈറ്റ് കത്തിയുള്ളൂലെ ഇത്രയൊക്കെ ഓടീട്ടും. 13 ഒക്കെ മൈലേജ് ഉണ്ടെന്നാ തോന്നണെ" ഞാൻ സീറ്റിലേയ്ക്ക് ചാരി കിടന്നു കൊണ്ട് പറഞ്ഞു.

കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ കണ്ട പെട്രോൾ പമ്പിൽ നിയാസ് വണ്ടി നിറുത്തി. അവിടെ നിന്ന് ഫുൾ ടാങ്ക് ഡീസൽ അടിച്ചിട്ട് ഞാൻ എന്റെ ഡെബിറ്റ് കാർഡ് വച്ച് പേ ചെയ്തു. അവിടെ നിന്ന് വണ്ടിയുടെ ഡ്രൈവർ ഞാനായിരുന്നു. ഇപ്പോ സമയം അതി രാവിലെ 4 കഴിഞ്ഞിട്ടുണ്ട്. നിയാസും അമൃതും നല്ല ഉറക്കം തന്നെയാ. ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പജീറോയെ പായിച്ച് വിട്ടു. അങ്ങനെ എന്റെ വീടിനു മുന്നിലെത്തിയപ്പോൾ ഞാൻ അവരെ രണ്ടിനേം കുലുക്കി എണീപ്പിച്ചിട്ട് നിയാസിന്റെ പോക്കറ്റിൽ ഒരു രണ്ടായിരം രൂപ വച്ച് കൊടുത്തിട്ട് പറഞ്ഞു.

"ഡാ വണ്ടി കൊടുക്കുമ്പോ നീ അത് വാട്ടർ സെർവ്വീസും ഇന്റീരിയർ ക്ലീൻ ഒക്കെ ചെയ്തിട്ട് തിരിച്ച് കൊടുത്താ മതി. അതിനാ ഞാനീ പൈസ തന്നെ. പിന്നെ നമ്മുക്കിനി നാളെ കാണാം കോളെജിൽ വച്ച്. ഞാനൊന്ന് പോയി കിടന്ന് ഉറങ്ങട്ടെ" ഞാൻ കോട്ട് വായ ഇട്ടിട്ട്

💬 Comments

View all comments