0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

അവരോട് രണ്ട് പേരോടുമായി പറഞ്ഞു.

"ശരി ഡാ മച്ചാനെ ഗുഡ് മോർണിംഗ്. അപ്പോ നാളെ കാണാംന്ന്" പറഞ്ഞിട്ട് നിയാസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാർട്ടാക്കി വണ്ടിയുമായി പോയി.

ഞാൻ കൈയ്യിലുണ്ടായിരുന്ന വീടിന്റെ സ്പെയർ കീ വച്ച് ഡോർ തുറന്ന് അകത്ത് കയറിയിട്ട് മുകളിലുള്ള എന്റെ റൂമിലേയ്ക്ക് സ്റ്റെയർ വഴി കയറി എന്റെ കട്ടിലിൽ ചാടി കേറി കിടന്ന് ഒറ്റയുറക്കം. പിന്നെ ഉച്ചയായപ്പോൾ അമ്മ എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് പറയുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.

"എഴുന്നേറ്റെടാ ആദി നീ എന്ത് തോന്നിവാസിയാടാ. ഇന്നലെ വരാംന്ന് എന്നോട് പറഞ്ഞിട്ട് നീ എപ്പോഴാ വന്ന് കിടന്നെ? അച്ഛൻ, നീ പറയാതെ ടൂറിന് പോയതിന് നിന്നെ രാവിലെ തല്ലാൻ വരാൻ നിന്നതാ ഞാനും അഞ്ജൂ തടഞ്ഞോണ്ടാ ഇങ്ങോട്ടെയ്ക്ക് വരാഞ്ഞത്"

അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തെറിച്ചു കൊണ്ട് ചാടിയേഴ്ന്നേറ്റിരുന്നിട്ട് അമ്മയോട് ചോദിച്ചു:

"അച്ഛൻ പോയോ അമ്മാ?"

"ഉം അച്ഛൻ കമ്പനീലോട്ട് പോയി നിന്നോട് ഒന്ന് കമ്പനീലോട്ട് വേഗം ചെല്ലാൻ പറഞ്ഞു."
അമ്മ എന്റെ റൂമിൽ നിന്ന് പോകുന്നതിനിടെ പറഞ്ഞു.

അമ്മ പറഞ്ഞത് കേട്ട് ഞാൻ നിമിഷ നേരം കൊണ്ട് കുളിയും പല്ലു തേപ്പു മൊക്കെ തീർത്തിട്ട് വേഗം റെഡിയായി താഴേക്ക് ചെന്നു. അമ്മ ഡൈനിംഗ് ടേബിളിൽ വിളമ്പി വച്ച ചോറ് വേഗത്തിൽ കഴിച്ചിട്ട് ഞാൻ അമ്മയോട് യാത്ര പറഞ്ഞ് കാർ പോർച്ചിലേക്കിറങ്ങി. അപ്പോഴാണ് അന്ന് ബൈക്ക് സിറ്റി സെന്ററിന്റെ അവിടെ പാർക്ക് ചെയ്തിട്ട് തിരിച്ചു എടുത്തില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. ബൈക്ക് ആരെയെങ്കിലും വിട്ട് എടുപ്പിക്കാം,

💬 Comments

View all comments