0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

ഓഫീസേഴ്സ് എത്തിയിരുന്നു. അവർക്കെല്ലാം നസീറിക്കാ ഷെയ്ക്ക് ഹാൻഡ് കൊടുത്തിട്ട് എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നോടും വന്നിരുന്നവർ പ്രൊഡക്ഷനെ കുറിച്ചും പ്ലാൻറിലെ സേഫ്റ്റി മെഷേഴ്സിനെ കുറിച്ചൊക്കെ ചോദിച്ചു. ഞാനതിനെല്ലാം നല്ല രീതിയിൽ മറുപടി കൊടുത്തതോടെ അവർ ഇൻസ്പെക്ഷൻ പേപ്പറിൽ നല്ല റിപ്പോർട്ട് എഴുതി ഒപ്പിട്ട് തന്നു. ഫൈനൽ റിപ്പോർട്ട് മെയിൽ ചെയ്യാമെന്ന് അവർ പറഞ്ഞ് എനിക്ക് ഷേയ്ക്ക് ഹാൻഡ് തന്ന് അവർ നടന്നു. അവരുടെ പിറകെ അവരെ യാത്രയാക്കാനായി നസീറിക്കയും പോകുന്നുണ്ടായിരുന്നു.

അങ്ങനെ കമ്പനിയിലെ കാര്യങ്ങളെല്ലാം ഇൻസ്പെക്ഷന് വന്നവരോട് ഞാൻ നല്ല രീതിയിൽ പറഞ്ഞതിനാൽ ഭംഗിയായി നടന്നുവെന്ന് നസീറിക്ക അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു. അതിന്റെ സന്തോഷത്തിൽ അച്ഛൻ എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു "നിനക്ക് ഇത്രേം കാര്യമൊക്കെ അറിയായിരുന്നോ " എന്നൊക്ക അച്ഛൻ എന്നോട് കളിയായി പറഞ്ഞു .

ഓഫീസിലെ കാര്യങ്ങളെല്ലാം തീർന്നപ്പോൾ ഞാൻ വീട്ടിലേയ്ക്ക് മടങ്ങി. പിന്നീടുള്ള ദിവസങ്ങൾ സാധാരണ പോലെ കോളെജിൽ പോകലും രാവിലെ തന്നെ ജിമ്മിൽ പോക്കും എല്ലാമായി കടന്നു പോയി. ഒരു മുടക്കവും കൂടാതെ എന്നും അനുവിന്റെ ഗുഡ് മോർണിംഗ് മെസ്സേജ് വരും. അന്നത്തെ സംഭവത്തിനു ശേഷം ഞാൻ അവളുടെ മെസ്സേജുകൾക്ക് റിപ്ലെ അയക്കാറില്ല. അതു പോലെ തന്നെ അവൾ ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എസ്കോർട്ട് ആയി ഞാൻ കൂടെ പോയിരുന്നതുമെല്ലാം ഞാൻ ഒരാഴ്ച ത്തോളമായി നിർത്തിയിട്ട്.

ഞാൻ മുൻപ് പറഞ്ഞല്ലോ അനൂനോടുള്ള എന്റെ പിണക്കത്തിന് 9 ദിവസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. അതിന് പാകത്തിൽ ഒരു സംഭവം കോളെജിൽ നടന്നു. അതിനെ തുടർന്ന് എനിക്ക് ആശുപത്രിവാസമൊക്കെ വേണ്ടി വന്നു. ആ

💬 Comments

View all comments