0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

സംഭവത്തോടെയാണ് അനു എന്നെ എത്രത്തോളം സ്നേഹിക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്.

കാര്യങ്ങളെല്ലാം തകിട മറിഞ്ഞ ആ ദിവസത്തെ കുറിച്ച് ഞാൻ പറയാം.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. പതിവ് പോലെ ഞങ്ങളെല്ലാവരും ലഞ്ച് ബ്രേക്കിന് കോളജ് ഗ്രൗണ്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അമൃത് എന്റെ ഫോണിലേയ്ക്ക് വിളിക്കുന്നത് ഞാൻ കോൾ എടുത്ത ഉടനെ അവൻ വല്ലാതെ അണച്ച് കൊണ്ട് പറഞ്ഞു.

"ആദി, അന്ന് അനൂന്റെ കേസിന് നമ്മള് പഞ്ഞിക്കിട്ട അവളുടെ കസിൻ അവന്റെ കുറേ ഫ്രണ്ട്സിനേം കൂട്ടി നിന്നെ അന്വേഷിച്ച് നമ്മുടെ ക്യാമ്പസ് കോമ്പൗണ്ടിൽ കറങ്ങുന്നുണ്ട്. ഞാനവരുടെ മുന്നിൽ പെട്ടു അവിടെ നിന്ന് ഒരു വിധമാ ഞാനോടി പോന്നെ. അവൻമാരുടെ കൈയ്യിൽ വടിവാളും കത്തീം ഹോക്കി സ്റ്റിക്കുമെല്ലാം ഉണ്ട്.
നീ എത്രേം പെട്ടെന്ന് നിയാസിനേം കൂട്ടി എങ്ങനെയെങ്കിലും പുറത്ത് ചാട് അവന്മാര് പത്തെഴുപതാളുണ്ട് നമ്മളെ കൊണ്ട് അവന്മാരോട് അടിച്ച് നിൽക്കാൻ പറ്റൂന്ന് തോന്നണില്ല.
ആ…. അയ്യോ" എന്നുള്ള അമൃതിന്റെ നിലവിളിയോടെ കോൾ കട്ടായി.

ഞാൻ ഫോൺ ചെവിയിൽ നിന്നെടുക്കാതെ മരവിച്ച് നിൽക്കുന്നത് കണ്ട് നിയാസും ശുഐബ് ഇക്കയും കാര്യം തിരക്കി ഞാനവരോട് അന്ന് നടന്ന സംഭവവും ഇപ്പോ അതിന്റെ പേരിൽ അവർ എന്നെ അന്വേഷിച്ച് വന്നതും ആ കാര്യം വിളിച്ച് പറയുന്നതിനിടെ അമൃതിനെന്തോ സംഭവിച്ചെന്ന കാര്യവും ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞതെല്ലാം കേട്ട് നിയാസാകെ മരവിച്ച പോലെ നിൽപ്പുണ്ട്. ശുഐബിക്ക ചാടിയെഴ്ന്നേറ്റിട്ട് പറഞ്ഞു

"അവന്മാർ 70 പേരാണെങ്കിൽ നമ്മളിവിടെ 1000 പേരുണ്ട്. കോളെജ് ക്യാമ്പസിൽ കയറിയ അവൻമാർ തിരിച്ച് രണ്ട് കാലിൽ പോകുന്നതെനിക്കൊന്ന് കാണണം. എടാ ആദി നീ വാ നമ്മളാരാണെന്ന്

💬 Comments

View all comments