Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
പ്രേമം സിനിമാ സ്റ്റൈലിൽ സ്ലോ മോഷനിൽ നടന്നടുത്തു. വർധിത വീര്യത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ട് അവൻമാർ അലറി വിളിച്ച് കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന കമ്പി വടികളും ക്രിക്കറ്റു ബാറ്റുകളുമായി ഞങ്ങൾ അവരെ തലങ്ങും വിലങ്ങും അടിച്ചിട്ടു. ഞങ്ങൾക്ക് നേരെ ചാടി വന്നവൻമാരെ തല കൊണ്ടടിച്ചും കാല് ഉയർത്തി ചവിട്ടി വീഴ്ത്തിയും ഞങ്ങൾ ഗ്രൗണ്ടിൽ സീനിമയിലെ സ്റ്റണ്ടുകളെ അനുസ്മരിപ്പിക്കുന്ന വിധം തകർത്താടി. ഞങ്ങളുടെ അടിയേറ്റ് അവരിൽ പകുതിയിലധികം പേരും നിലത്ത് വീണു. ഞങ്ങളുടെ ക്യാംപസ് ഗ്രൗണ്ടിൽ നടക്കുന്ന ഈ ഗംഭീര സംഘട്ടന രംഗം കണ്ട് പെൺകുട്ടികളെല്ലാം അന്തംവിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. ഗുണ്ടാ പടയിൽ അവശേഷിക്കുന്ന 20 ഓളം പേർ ഞങ്ങളുടെ ഇടയിൽ പെട്ടു. അവന്മാർ എന്ത് ചെയ്യണമെന്നറിയാതെ കൈ കൂട്ടി പിടിച്ച് ഞങ്ങൾക്ക് ഇടയിൽ നിന്ന് വിയർക്കാൻ തുടങ്ങി. അതിലൊരുത്തൻ അവന്മാരോട് അലറി വിളിച്ചു പറഞ്ഞു "എല്ലാത്തിനേയും ചവിട്ടി വീഴ്ത്ത ഡാ" അത് കേട്ട പാടെ അവന്മാർ ചുറ്റിലും നിന്ന് പിള്ളേരെ ഓരോരുത്തരെയായി ചവിട്ടി വീഴ്ത്താനായി കാലുയർത്തി പലരും ഒഴിഞ്ഞു മാറി. ചിലർക്കൊക്കെ അവരുടെ ചവിട്ട് കൊണ്ട് വേദനിച്ചു അവിടെ നിന്ന് പിന്മാറി. ഞാനൊട്ടും പ്രതീക്ഷിക്കാതെ നിൽക്കുമ്പോൾ നേരത്തെ അടി കൊണ്ട് വീണ് കിടന്ന ഒരുത്തൻ എന്നെ പിറകെ നിന്ന് ചവിട്ടി. വേച്ച് പോയ ഞാൻ കൈ കോർത്ത് പിടിച്ച് നിൽക്കുന്ന ഗുണ്ടാ പടയിൽ ഒരുത്തന്റെ ദേഹത്താണ് ചെന്നിടിച്ച് നിന്നത്. അവനെന്റ കോളറിൽ പിടിച്ചിട്ട് അവന്റെ തല കൊണ്ട് എന്റെ തലയിൽ ശക്തിയായി ഇടിച്ചു. ഇടിയേറ്റ ഞാൻ അൽപ്പം നീങ്ങി ഗ്രൗണ്ടിലെ മണ്ണിൽ വീണു.
💬 Comments
View all comments