Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
തലയിലേറ്റ അടിയുടെ വേദന കൊണ്ട് കുറച്ച് നേരം എനിക്ക് ഒരു മരവിപ്പ് തോന്നി തലയിൽ. അത് കാരണം ഞാൻ എഴുന്നേൽക്കാനാകാതെ കിടന്നു. ഞാനെഴ്ന്നേൽക്കാത്തത് കണ്ട് പരിഭ്രമിച്ച ശുഐബിക്കയും നിയാസും അമൃതും ഓടി എന്റെ അടുത്തേക്ക് വന്നിട്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് "എന്തേലും പറ്റിയോ ഡാ " ന്ന് ചോദിച്ചു. ഞാൻ അവരോട് ഒന്നും പറ്റിയില്ലെന്ന അർത്ഥത്തിൽ തലയാട്ടിയിട്ട് ഷർട്ടിലും മുണ്ടിലും പറ്റിയിരുന്ന മണ്ണെല്ലാം കുടഞ്ഞിട്ട് എന്റെ തല രണ്ട് ഭാഗത്തേയ്ക്കും ഒന്ന് വെട്ടിച്ച് കൊണ്ട് എന്നെ തല കൊണ്ടിടിച്ചവന്റെ നേർക്ക് പ്രതികാര ദാഹത്തോടെ മുണ്ട് മടക്കി കുത്തി ഓടി. എന്റെ നീക്കം കണ്ട് നിയാസും ശുഐബിക്കയുമെല്ലാം അന്തം വിട്ട് നോക്കി നിൽപ്പുണ്ട്.
ഞാനവന്റെ നേർക്ക് ഓടിയടുക്കുന്നത് കണ്ട് അവൻ എന്റെ നേരെയ്ക്ക് മുഷ്ടി ചുരുട്ടി ഓടിയടുത്തു. ഞാൻ പെട്ടെന്ന് തന്നെ ചാടിയുയർന്ന് കൊണ്ട് അവന്റെ വയറ്റിൽ ആഞ്ഞ് ചവിട്ടി എന്റെ ചവിട്ടേറ്റ അവൻ പൊടി പറത്തി കൊണ്ട് മണ്ണിൽ മലർന്നടിച്ചു വീണു ബോധരഹിതനായി. അവൻ വീണത് കണ്ട് അവന്റെ കൂടെയുള്ളവന്മാർ എന്റെ നേർക്ക് ഓടി വന്നു. അവന്മാരെ ഞാൻ ഓരോരുത്തരെയായി തല കൊണ്ടടിച്ചും കാൽ കൊണ്ട് ചവിട്ടിയും ഇടിച്ചും നിലം പരിശാക്കി. എന്റെ ഒറ്റയാൾ പോരാട്ടം കണ്ട് എല്ലാവരും അന്തം വിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. ഇനി അവശേഷിക്കുന്നത് ഗുണ്ടാ പടയിൽ ഒരുവൻ മാത്രം.
" ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കിൽ ഒറ്റയ്ക്ക് വാടാ" അവനെന്നെ നോക്കി വെല്ലു വിളിച്ചു.
" ഒറ്റയ്ക്ക് തന്നാഡാ വരുന്നേ" ഞാനവൻ പറഞ്ഞതിന് മറുപടി പറഞ്ഞിട്ട് അവന്റെ മുന്നിൽ പോയി നിന്നു. എന്റെ അതേ പൊക്കം
💬 Comments
View all comments