Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
തന്നെയാ അയാൾക്കെങ്കിലും ശരീര പ്രകൃതി വച്ച് നോക്കിയാൽ എന്നേക്കാൾ ഇരട്ടി വലുപ്പം കാണും അയാൾ. ഞാൻ ചെന്ന് നിന്ന ഉടനെ അയാൾ മുഷ്ടി ചുരുട്ടി എന്റെ മുഖത്തിന് നേരെ ഓങ്ങി ഞാനത് എന്റെ വലത് കൈ കൊണ്ട് തടഞ്ഞു. പിന്നെ അവൻ അവന്റെ വലത് കാലുയർത്തി എന്റെ കാലിൽ തൊഴിക്കാനായി ഒരു ശ്രമം നടത്തി അതും ഞാനെന്റ കാല് കൊണ്ട് തടഞ്ഞു. വീണ്ടും അവൻ മുഷ്ടി ചുരുട്ടി അവൻ കൈ വീശിയത് എന്റെ വയറിന് നേരെയാണ് അത് തടയുന്നതിന് മുന്നേ ആ ഇടി എനിക്ക് കൊണ്ടിരുന്നു. അവന്റെ ഇടിയേറ്റ് വയർ ശരിക്കും വേദനിച്ചെങ്കിലും അപ്പോഴത്തെ എന്റെ ഉള്ളിലെ പകയാൽ ഞാനത് കാര്യമാക്കാതെ ചാടിയുയർന്ന് മുഷ്ടി ചുരുട്ടി അവന്റെ കവിളിൽ ഞാൻ ശക്തിയായി ഇടിച്ചു. വേച്ചു പോയ അവൻ എന്നെ ചാടി ചവിട്ടാനായി ഉയർന്നു ഞാനത് വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി. വീണ്ടും അവൻ എന്റെ നേരെ പാഞ്ഞ് വന്നിട്ട് എന്റെ നെഞ്ചിന് ഇടിച്ചു. അത്യാവശ്യം ജിം ബോഡി ആയതിനാൽ എനിക്കതൊരു പോറലു പോലും ഏൽപ്പിച്ചില്ലാ. വീണ്ടും അവൻ എന്റെ നേരെ കൈ വീശി അടിക്കാനായി നോക്കി അതെല്ലാം ഞാൻ കൈ വച്ച് തടഞ്ഞു. അവൻ പ്രതീക്ഷിക്കാതെ നിൽക്കുന്ന സമയം ഞാൻ ചാടിയുയർന്ന് എന്റെ തല വെച്ച് അവന്റെ മൂക്കിനിടിച്ചു. അവന്റെ മൂക്കിൽ നിന്ന് ചോര പൊടിയാൻ തുടങ്ങി. മൂക്കിൽ നിന്ന് ചോര പൊടിയുന്നത് കണ്ടതോടെ അവൻ അലറി വിളിച്ചു കൊണ്ട് എന്റെ നേരെ പാഞ്ഞടുത്തിട്ട് കൈ വീശി എന്റെ മുഖത്ത് അടിച്ചു. തിരിച്ച് ഞാനും അവന്റെ മുഖത്തടിച്ചു.
💬 Comments
View all comments